- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശമ്പളം അവകാശമാണ്; ഔദാര്യമല്ല: എൻജിഒ സംഘ്
ആലപ്പുഴ: കോവിഡിന്റെ മറവിൽ വീണ്ടും ജീവനക്കാരന്റെ ശമ്പളം പിടിച്ചെടുക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും ഇപ്പോൾ പിടിച്ചെടുത്ത ഒരു മാസ ശമ്പളം പണമായി തിരിച്ചു നൽകണമെന്നും കേരള എൻ.ജി.ഒ. സംഘ് ആലപ്പുഴ ജില്ലാ സമിതി ആവശ്യപ്പെട്ടു. ശമ്പളം ഔദാര്യമല്ല അവകാശമാണ്! അത് നിഷേധിച്ചാൽ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്നും എൻ.ജി.ഒ. സംഘ് അറിയിച്ചു.
ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള ഇടതു സർക്കാറിന്റെ നീക്കത്തിനെതിരെ സംസ്ഥാന വ്യാപകമായി കേരള എൻ.ജി.ഒ. സംഘ് ഇന്നലെ (സെപ്റ്റംബർ 18) കരിദിനമായി ആചരിച്ചു. ജില്ലയിൽ വിവിധ ഓഫീസുകളിൽ കോവിഡ് മാനദണ്ഡം പാലിച്ച് പ്രകടനങ്ങൾ നടത്തി. ജില്ലാ തല ഉദ്ഘാടനം ആലപ്പുഴ മിനിസിവിൽ സ്റ്റേഷനിൽ ജില്ലാ പ്രസിഡന്റ് കെ.മധു നിർവ്വഹിച്ചു. ജില്ലാ ട്രഷറർ ശ്രീജിത്ത് കരുമാടി, ജില്ലാ ജോയിന്റ് സെക്രട്ടറി എൽ.ദിലീപ് കുമാർ, ജില്ലാ സമിതി അംഗങ്ങളായ ആർ.അഭിലാഷ്, ജിതീഷ് നാഥ്, ആദർശ് സി.റ്റി., ഓമനക്കുട്ടൻ എന്നിവർ നേതൃത്വം നൽകി.