ആലപ്പുഴ: സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പു വരുത്തുവാൻ സാധിക്കാത്ത സംസ്ഥാന ഭരണകൂടം ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും - എന്നതിന് തുല്ലമാണെന്ന് കേരള എൻ. ജി.ഒ. സംഘ് സംസ്ഥാന ജനറൽ സെക്രട്ടറി എ.പ്രകാശ്. കേരളത്തിൽ വർദ്ധിച്ചു വരുന്ന സ്ത്രീ പീഡനത്തിനെതിരെ അതിൽ സർക്കാർ പാലിക്കുന്ന മൗനത്തിനെതിരെ കേരള എൻ.ജി.ഒ. സംഘ് ജില്ലാ - താലൂക്ക് കേന്ദ്രങ്ങളിൽ സംഘടിപ്പിച്ച 'മാനിഷാദ' പ്രതിഷേധ ജ്വാല ആലപ്പുഴ ജില്ലാ കളക്ടറേറ്റിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിറ്റുന്നു അദ്ദേഹം.

അസമത്വവും സ്ത്രീ പീഡനവും വർദ്ധിച്ചു വരുന്ന സമകാലീന കേരളത്തിന് എന്നാണ് ശാപമോഷം ലഭിക്കുക. ഭരണഘടന അനുശാസിക്കുന്ന നിയമങ്ങൾ പലപ്പോഴും നോക്കുകുത്തിയാകുന്നത് ഇച്ഛാശക്തിയില്ലാത്ത ഗവൺമെന്റിന്റെ ലക്ഷണമാണ്. വാളയാറിലും, ഇടുക്കിയിലും ഇതിന്റെ ഉദാഹരണങ്ങൾ കാണാം.

വിദ്യാഭ്യാസത്തിലും കുടുംബ ജീവിത സംസ്‌കാരത്തിലും വന്ന അപചയമാണിന്നു കാണുന്ന ഈ വിപത്തിന് കാരണം. എവിടെ സ്ത്രീകൾ പുജിക്കപ്പെടുന്നുവോ അവിടെ ദേവതമാർ സംതൃപ്തരാകുന്നുവെന്ന ഭാരതീയ ശാസ്ത്രം കൂടുതൽ കരുത്തോടെ ശക്തിപ്രാപിക്കേണ്ട കാലഘട്ടത്തിലേക്ക് സമുഹത്തെ വളർത്തണം; അതിൽ സർക്കാർ ഉദ്യോഗസ്ഥർക്കുള്ള പങ്ക് വളരെ വലുതാണ്. സ്ത്രീധനമെന്ന മഹാ വിപത്തും , അധാർമ്മികതയും സമൂഹത്തിൽ നിന്ന് നിർമ്മാർജനം ചെയ്യുവാൻ സാധിക്കണം. ഇതിനായി ശ്രീനാരായണ ഗുരുദേവ കൃതികൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണം എന്നും അദ്ദേഹം പറഞ്ഞു.

പ്രതിഷേധ പരിപാടിയിൽ ജില്ലാ വനിതാ സമിതി അദ്ധ്യക്ഷ സുമംഗല വി ആധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് കെ.രാമനാഥ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി ശ്രീജിത്ത് എസ് കരുമാടി, ജില്ലാ ഭാരവാഹികളായ ആർ.അഭിലാഷ്, എം.എസ്.അനിൽ കുമാർ, കെ.ആർ.രജീഷ്, സി.റ്റി. ആദർശ്, ദേവിദാസ്, നാഗേഷ് കുമാർ എന്നിവർ നേതൃത്വം സംസാരിച്ചു.