- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
വീട്ടുജോലിക്കാരുടെ സേവനങ്ങൾക്ക് നിയന്ത്രണം വേണം; ഭിന്നശേഷിയുള്ളവരുടെയും കുട്ടികളുടേയും അവകാശങ്ങൾ സംരക്ഷിക്കപ്പെടണം; പുതിയ നിർദ്ദേശങ്ങളുമായി എൻഎച്ച്ആർസിയുടെ റിപ്പോർട്ട്
ഖത്തറിൽ മനുഷ്യാവകാശ സംരക്ഷണം ഉറപ്പുവരുത്തുന്ന വിവിധ നിർദ്ദേശങ്ങളുമായാണ് നാഷണൽ ഹ്യൂമൺ റൈറ്റ്‌സ് കമ്മിറ്റി (എൻഎച്ച്ആർസി) പുതിയ വാർഷിക അവലോകന റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്. വീട്ടുജോലിക്കാരുടെ സേവനങ്ങൾക്ക് നിയന്ത്രണം വേണമെന്നും ഭിന്നശേഷിക്കാരുടേയും കുട്ടികളുടേയും അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്നും റിപ്പോർട്ടിൽ നിർദ്ദേശിക്കുന്നു. ഗാർഹിക അതിക്രമം തടയാൻ ശക്തമായ നിയമങ്ങൾ വേണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. നിലവിലെ കുടുംബ നിയമങ്ങൾ പുനരവലോകനം ചെയ്യണമെന്നും നിർദ്ദേശിക്കുന്നു. നിയമാവകാശങ്ങൾ സ്ഥാപിച്ച് കിട്ടാനുള്ള പോരാട്ടങ്ങൾ കോടതിക്ക് പുറത്ത് വച്ച് തന്നെ തീർപ്പാക്കണമെന്ന നിർദേശവും നൽകുന്നുണ്ട്. കരുതൽ തടങ്കലുകൾ പരമാവധി ഒഴിവാക്കണമെന്നും തടവുകേന്ദ്രങ്ങളിലും മറ്റും കൃത്യമായ പരിശോധനകൾ നടത്തണമെന്നും കമ്മീഷൻ ശുപാർശ ചെയ്യുന്നു. കരുതൽ തടങ്കലുകൾ ഒഴിവാക്കി പകരം കരുതലോടെയുള്ള പ്രവർത്തനങ്ങൾ നടത്തണമെന്നാണ് നിർദ്ദേശം. മനുഷ്യാവകാശം സംബന്ധിച്ചുള്ള പരാതികൾ സ്വീകരിക്കാനായി എൻഎച്ച്ആർസിയുടെ ഓഫീസ് കോടതി ആസ്ഥാനത്ത്
ഖത്തറിൽ മനുഷ്യാവകാശ സംരക്ഷണം ഉറപ്പുവരുത്തുന്ന വിവിധ നിർദ്ദേശങ്ങളുമായാണ് നാഷണൽ ഹ്യൂമൺ റൈറ്റ്‌സ് കമ്മിറ്റി (എൻഎച്ച്ആർസി) പുതിയ വാർഷിക അവലോകന റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്. വീട്ടുജോലിക്കാരുടെ സേവനങ്ങൾക്ക് നിയന്ത്രണം വേണമെന്നും ഭിന്നശേഷിക്കാരുടേയും കുട്ടികളുടേയും അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്നും റിപ്പോർട്ടിൽ നിർദ്ദേശിക്കുന്നു. ഗാർഹിക അതിക്രമം തടയാൻ ശക്തമായ നിയമങ്ങൾ വേണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. നിലവിലെ കുടുംബ നിയമങ്ങൾ പുനരവലോകനം ചെയ്യണമെന്നും നിർദ്ദേശിക്കുന്നു.
നിയമാവകാശങ്ങൾ സ്ഥാപിച്ച് കിട്ടാനുള്ള പോരാട്ടങ്ങൾ കോടതിക്ക് പുറത്ത് വച്ച് തന്നെ തീർപ്പാക്കണമെന്ന നിർദേശവും നൽകുന്നുണ്ട്. കരുതൽ തടങ്കലുകൾ പരമാവധി ഒഴിവാക്കണമെന്നും തടവുകേന്ദ്രങ്ങളിലും മറ്റും കൃത്യമായ പരിശോധനകൾ നടത്തണമെന്നും കമ്മീഷൻ ശുപാർശ ചെയ്യുന്നു. കരുതൽ തടങ്കലുകൾ ഒഴിവാക്കി പകരം കരുതലോടെയുള്ള പ്രവർത്തനങ്ങൾ നടത്തണമെന്നാണ് നിർദ്ദേശം.
മനുഷ്യാവകാശം സംബന്ധിച്ചുള്ള പരാതികൾ സ്വീകരിക്കാനായി എൻഎച്ച്ആർസിയുടെ ഓഫീസ് കോടതി ആസ്ഥാനത്ത് സ്ഥാപിക്കണമെന്നും നിർദേശമുണ്ട്. മനുഷ്യക്കടത്ത് പോലുള്ള കേസുകളിലെ നിയമങ്ങൾ നടപ്പാക്കുവാനായി പബ്ലിക് പ്രൊസിക്യൂഷൻ ജീവനക്കാർക്ക് തീവ്ര പരിശീലനം നൽകണമെന്നും നിർദേശമുണ്ട്. നിർമ്മാണത്തൊഴിലാളികളിൽ പലർക്കും എന്നും വേതനം വൈകിയേ ലഭിക്കൂ. പുതിയ നിയമം അവർക്ക് ഏറെ സംരക്ഷണം നൽകുന്നുവെന്നും കമ്മീഷൻ പറയുന്നു. അതേസമയം നിയമങ്ങൾ കുറച്ച് കൂടി ഫലപ്രദമായി നടപ്പാക്കാൻ ബന്ധപ്പെട്ട വകുപ്പുകൾ ശ്രദ്ധിക്കണമെന്നും കമ്മീഷൻ നിർദേശിക്കുന്നു.