ൻഗ്ലണ്ടിലെ പ്രമുഖ ടെലിവിഷൻ ആയ ഐ.ടി.വി.യും ദിനപത്രമായ ദി മിറററും സംയുക്തമായി ഏർപ്പെടുത്തിയ എൻഎച്ച്എസ് ഹീറോസ് 2018 അവാർഡിലേക്ക്ഏവരെയും സ്വാഗതം ചെയ്യുന്നു. ഈ വർഷം 70 ം പിറന്നാൾ ആഘോഷിക്കുന്നനാഷണൽ ഹെൽത്ത് സർവീസിൽ അവിസ്മരണീയമായ സേവനം കാഴ്ചവച്ചവരെആദരിക്കാനുള്ള നിങ്ങളുടെ അവസരമാണിത്.

മനുഷ്യ ജീവനെ രക്ഷിക്കാനായി ഡ്യൂട്ടിയിൽ കണ്ണിൽ എണ്ണ ഒഴിച്ചിരിക്കുന്ന ഒരു ജീവനക്കാ രനെയോ ജീവനക്കാരിയെയോ നിങ്ങൾക്ക് അറിയാമോ? അല്ലെങ്കിൽനിങ്ങളുടെ അംഗീകാരം അർഹിക്കുന്ന ഡോക്ടറോ നെഴ്‌സോ ഉണ്ടോ? എൻ എച്എസിന്റെ അനുദിന പ്രവർത്തനങ്ങൾക്കു വേണ്ടി നെട്ടോട്ടമോടുന്ന പോർട്ടർ,ക്ലീനർ, പാരാ മെഡിക്കൽസ്‌ക്, സന്നദ്ധസേവകർ, സാമൂഹ്യസേവകർ,ക്രമസമാധാന പരിപാലകർ എന്നിവരാരെങ്കിലും നിങ്ങളുടെ നോമിനിയെ പ്രതിനിധീകരിക്കുന്നുണ്ടോ? ഫണ്ട്രൈസർമാർ, മാനസികാരോഗ്യ ചാംപ്യന്മാർ, മുൻകൈയെടുക്കുന്ന ഗ്രൌണ്ട് ബ്രേക്കറുകാർ, അതിശയകരമായസന്നദ്ധപ്രവർത്തകർ തുടങ്ങിയവരെക്കുറിച്ചറിയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.നിങ്ങളുടെ നോമിനിയെ നോമിനേറ്റ് ചെയ്യുവാൻ  ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ഈ അവാർഡുകൾ വഴി , ജീവനക്കാരുടെ നിസ്വാർത്ഥത, സേവനം, സ്‌നേഹം,അർപ്പണ ബോധം, കഠിനാധ്വാനം, എന്നിവ അംഗീകരിക്കുക എന്നതാണ്. ഈഅവാർഡ് ദാന ചടങ്ങു ബ്രിട്ടനിലെ ഏറ്റവും വലിയ താരങ്ങൾ പങ്കെടുക്കുന്നതുംമെയ് മാസത്തിൽ ഐ.ടി.വി. പ്രക്ഷേപണം ചെയ്യുന്നതുമായിരിക്കും. ലോകത്തിലെതന്നെ എട്ടാം അത്ഭുതമായ ഇംഗ്ലാൻഡിലെ എൻ എച് എസ് സാമൂഹ്യ സുരക്ഷാമേഖലയിൽ ഏറ്റവും കൂടുതൽ ആളുകൾ പ്രവർത്തിക്കുന്ന മേഖലയാണ്. ജനനംതൊട്ടു മരണം വരെ ഇംഗ്ലണ്ടിലെ ജനങ്ങളുടെ ആരോഗ്യ സാമൂഹ്യ സുരക്ഷനൽകിവരുന്നു.

എൻ എച് എസിന്റെ 2016 ലെ കണക്കു പ്രകാരം ജാതി-മത-വർഗ്ഗ-ഭാഷവ്യത്യാസമില്ലാതെ 102 രാജ്യങ്ങളിൽ നിന്നും ഉള്ള 13 ലക്ഷം ജോലിക്കാരിൽഇന്ത്യക്കാരായ 17823 പേർ ജോലി ചെയ്യുന്നു. എൻ എച് എസ്സിൽബ്രിട്ടീഷുകാർ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ വിദേശികൾ ആയ ജോലിക്കാർഇന്ത്യക്കാരാണ്. അതിനാൽ തീർച്ചയായും നമ്മുടെ ഇന്ത്യക്കാരായ സഹ പ്രവർത്തകരെ കണ്ടു പിടിച്ചു നോമിനേറ്റ് ചെയ്തു വിജയിപ്പിക്കുകഎന്നുള്ളത് നമ്മുടെ കടമയാണ്. ഈ അവസരം മുതലാക്കി നമ്മുടെ ആൾക്കാർക്ക്അംഗീകാരം കരസ്ഥമാക്കാൻ സഹായിക്കുക. നമുക്ക് ഒരുമിച്ചു നിന്നുകൊണ്ട്ശക്തരായി വളരാം.