- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യൻ പൗരത്വമുള്ളവർ 18,348 എങ്കിൽ ഫിലിപ്പിനോകൾ 15,391 പേർ; 202 രാജ്യങ്ങളിലെ പൗരന്മാാർ ജോലിക്കാർ; ബ്രിട്ടനിലെ സർക്കാർ ആശുപത്രിയിൽ ജോലി ചെയ്യുന്ന പത്ത് ലക്ഷം പേരെ വേർതിരിക്കുമ്പോൾ ലോകം ഒരുമിക്കുന്നത് ഇങ്ങനെ
ലണ്ടൻ: സർക്കാർ ആശുപത്രിയിൽ വിദേശത്ത് നിന്നുമുള്ള ജോലിക്കാരെ വളരെയധികം ആശ്രയിക്കുന്നുവെന്ന് നേരത്തെ തന്നെ വെളിപ്പെട്ട കാര്യമാണ്. എന്നാൽ ആ ആശ്രിതത്വം എത്രത്തോളം ആഴത്തിലുള്ളതാണെന്ന് വ്യക്തമാക്കുന്ന വിധത്തിൽ എൻഎച്ച്എസിൽ ജോലി ചെയ്യുന്ന ഓരോ രാജ്യക്കാരുടെയും ഒരു പുതിയ ഇൻഫോഗ്രാഫിക്ക് ഇപ്പോൾ പാർലിമെന്റ് റിസർച്ച് ഗ്രൂപ്പ് പുറത്ത് വിട്ടിരിക്കുകയാണ്. ഇത് പ്രകാരം എൻഎച്ച്എസിൽ ജോലി ചെയ്യുന്നവരും ഇന്ത്യൻ പൗരത്വമുള്ളവരുമായവരുടെ എണ്ണം 18,348 ആണ്. ഫിലിപ്പിനോകൾ 15,391 പേരാണ്.ഇവിടേക്ക് കുടിയേറി എൻഎച്ച്എസിൽ ജോലി നേടിയിരിക്കുന്ന മലയാളികളികളും ഫിലിപ്പിനോകളും 98 ശതമാനവും ബ്രിട്ടീഷ് പൗരത്വം നേടിയിട്ടുണ്ട്. അതിനാൽ ഇത്തരക്കാർ ഏറ്റവും പുതിയ കണക്കിൽ ഉൾപ്പെടുന്നില്ല. ഈ വിധത്തിൽ എൻഎച്ച്എസിലെ ജോലിക്കാരായ 202 രാജ്യങ്ങളിലെ പൗരന്മാരുടെ എണ്ണമാണ് ഇപ്പോൾ വെളിച്ചത്ത് വന്നിരിക്കുന്നത്. ഇത് പ്രകാരം വിവിധ രാജ്യങ്ങളിൽ നിന്നുള്ള പത്ത് ലക്ഷം പേരാണ് എൻഎച്ച്എസിൽ ജോലി ചെയ്യുന്നത്. ദി ഹൗസ് ഓഫ് കോമൺസ് ലൈബ്രറി പിക്ചർ അനുസരിച്ച് 9,76,288 ബ
ലണ്ടൻ: സർക്കാർ ആശുപത്രിയിൽ വിദേശത്ത് നിന്നുമുള്ള ജോലിക്കാരെ വളരെയധികം ആശ്രയിക്കുന്നുവെന്ന് നേരത്തെ തന്നെ വെളിപ്പെട്ട കാര്യമാണ്. എന്നാൽ ആ ആശ്രിതത്വം എത്രത്തോളം ആഴത്തിലുള്ളതാണെന്ന് വ്യക്തമാക്കുന്ന വിധത്തിൽ എൻഎച്ച്എസിൽ ജോലി ചെയ്യുന്ന ഓരോ രാജ്യക്കാരുടെയും ഒരു പുതിയ ഇൻഫോഗ്രാഫിക്ക് ഇപ്പോൾ പാർലിമെന്റ് റിസർച്ച് ഗ്രൂപ്പ് പുറത്ത് വിട്ടിരിക്കുകയാണ്. ഇത് പ്രകാരം എൻഎച്ച്എസിൽ ജോലി ചെയ്യുന്നവരും ഇന്ത്യൻ പൗരത്വമുള്ളവരുമായവരുടെ എണ്ണം 18,348 ആണ്. ഫിലിപ്പിനോകൾ 15,391 പേരാണ്.ഇവിടേക്ക് കുടിയേറി എൻഎച്ച്എസിൽ ജോലി നേടിയിരിക്കുന്ന മലയാളികളികളും ഫിലിപ്പിനോകളും 98 ശതമാനവും ബ്രിട്ടീഷ് പൗരത്വം നേടിയിട്ടുണ്ട്. അതിനാൽ ഇത്തരക്കാർ ഏറ്റവും പുതിയ കണക്കിൽ ഉൾപ്പെടുന്നില്ല.
ഈ വിധത്തിൽ എൻഎച്ച്എസിലെ ജോലിക്കാരായ 202 രാജ്യങ്ങളിലെ പൗരന്മാരുടെ എണ്ണമാണ് ഇപ്പോൾ വെളിച്ചത്ത് വന്നിരിക്കുന്നത്. ഇത് പ്രകാരം വിവിധ രാജ്യങ്ങളിൽ നിന്നുള്ള പത്ത് ലക്ഷം പേരാണ് എൻഎച്ച്എസിൽ ജോലി ചെയ്യുന്നത്. ദി ഹൗസ് ഓഫ് കോമൺസ് ലൈബ്രറി പിക്ചർ അനുസരിച്ച് 9,76,288 ബ്രിട്ടീഷ് സ്റ്റാഫുകളാണ് എൻഎച്ച്എസിൽ ജോലി ചെയ്യുന്നത്. അതായത് എൻഎച്ച്എസിലെ തൊഴിൽ സേനയിൽ 87.5 ശതമാനവും ബ്രിട്ടീഷ് പൗരത്വമുള്ളവരാണ്. എന്നാൽ 137,000 ഡോക്ടർമാർ, നഴ്‌സുമാർ, ഇൻഫ്രാസ്ട്രക്ചർ ജീവനക്കാർ എന്നിവർ മറ്റ് രാജ്യങ്ങളിൽ നിന്നുള്ളവരാണ്. ഇക്കൂട്ടത്തിൽ 62,000ത്തോളം യൂറോപ്യൻ യൂണിയൻ രാജ്യക്കാരും ഉൾപ്പെടുന്നുണ്ട്. അതായത് എൻഎച്ച്എസിലെ ജോലിക്കാരിൽ 5.6 ശതമാനം പേരും യൂറോപ്യൻ യൂണിയൻകാരാണ്.
2016ൽ നടന്ന ചരിത്രപ്രാധാന്യമേറിയ റഫറണ്ടത്തെ തുടർന്ന് എൻഎച്ച്എസിൽ ജോലി ചെയ്യുന്നതിന് രജിസ്ട്രർ ചെയ്യുന്ന യൂറോപ്യൻ യൂണിയൻ നഴ്‌സുമാരുടെ എണ്ണം കുത്തനെ ഇടിഞ്ഞത് കടുത്ത ആശങ്കയാണുണ്ടാക്കുന്നത്. എൻഎച്ച്എസ് ഡിജിറ്റൽ ഡാറ്റയിൽ നിന്നുമെടുത്ത വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് എൻഎച്ച്എസിൽ ജോലി ചെയ്യുന്ന 202 വ്യത്യസ്ത രാജ്യക്കാരുടെ എണ്ണമടങ്ങിയ ഇൻഫോഗ്രാഫിക്ക് തയ്യാറാക്കിയിരിക്കുന്നത്. ഇത് പ്രകാരം ആഫ്രിക്കൻ രാജ്യങ്ങളായ സിംബാബ്‌വെയിൽ നിന്നും 3899 പേരും നൈജീരിയയിൽ നിന്നും 5405 പേരും ഓസ്‌ട്രേലിയയിൽ നിന്നുമുള്ള 2040 പേരും എൻഎച്ച്എസിൽ ജോലി ചെയ്യുന്നുണ്ട്.
എൻഎച്ച്എസിലെ ബ്രിട്ടീഷ് പൗരന്മാർ കഴിഞ്ഞാൽ ഏറ്റവും കൂടുതലുള്ള രാജ്യക്കാർ ഇന്ത്യക്കാരാണ്. മൂന്നാം സ്ഥാനത്ത് ഫിലിപ്പീൻസുകാരുമാണ്. ഐറിഷ്, പോളിഷ്, സ്പാനിഷ്, പോർട്ടുഗീസ്, ഇറ്റാലിയൻ, നൈജീരിയൻ, സിംബാവിയൻ പൗരന്മാരാണ് ആദ്യത്തെ പത്ത് സ്ഥാനങ്ങളിൽ നിലകൊള്ളുന്നത്. ഇക്കാര്യത്തിൽ റൊമാനിയക്കാർക്ക് 11ാം സ്ഥാനവും പാക്കിസ്ഥാനികൾക്ക് 12ാം സ്ഥാനവുമാണുള്ളത്. ഫിൻലാൻഡ്, ഓസ്ട്രിയ, ബെൽജിയം എന്നിവിടങ്ങളിൽ നിന്നുമുള്ളവരേക്കാൾ പേർ എൻഎച്ച്എസിൽ ജോലി ചെയ്യാനെത്തിയിരിക്കുന്നത് സിയറ ലിയോണിൽ നിന്നുമാണ്.
അതായത് സിയറ ലിയോണിൽ നിന്നും 503 പേരാണ് എൻഎച്ച്എസിലുള്ളത്. എന്നാൽ ഫിൻലലാൻഡിൽ നിന്നും 380 പേരും ബെൽജിയത്തിൽ നിന്നും 359 പേരും, ഓസ്ട്രിയയിൽ നിന്നുമുള്ള 334 പേരും മാത്രമാണ് എൻഎച്ച്എസിലുള്ളത്. ഉഗാണ്ട, സുഡാൻ, സാംബിയ എന്നീ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുമുള്ള ജീവനക്കാർ മേൽ പരാമർശിച്ച മൂന്ന് യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുമുള്ള ജീവനക്കാരുടെ എണ്ണത്തേക്കാൾ കൂടുതൽ വരും. സ്വിറ്റ്‌സർലണ്ടിൽ നിന്നും വെറും 157 പേരാണ് ജോലി ചെയ്യുന്നത്.