- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എല്ലാ വിഷയത്തിലും ഐഇഎൽറ്റിഎസ് 7 ബാൻഡ് ഉള്ള നഴ്‌സാണോ നിങ്ങൾ? എങ്കിൽ ഈ മാസം കൊച്ചിയിൽ ചെന്നാൽ യുകെയിലെ എൻഎച്എച്ച് ആശുപത്രികളിൽ ജോലി ഉറപ്പ്
യുകെയിൽ എത്തി ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന എല്ലാ വിഷയത്തിലും ഐഇഎൽറ്റിഎസ് 7 ബാൻഡ് ഉള്ള നഴ്‌സാണോ നിങ്ങൾ? എങ്കിൽ അതിനുള്ള സുവർണാവസരം നിങ്ങൾക്ക് മുമ്പിൽ യുകെയിൽ എൻഎച്എസ് ട്രസ്റ്റ് തുറക്കുന്നു. ആവശ്യത്തിന് നഴ്‌സുമാരില്ലാതെ വലയുന്ന എൻഎച്എസിനായി ന്യുഡൽഹിയിലെ ഇന്ത്യ ഇന്റർനാഷണൽ ടെക്‌നിക്കൽ റിക്രൂട്ടേഴ്‌സാണ് യോഗ്യതയുള്ള നഴ്‌സുമാരെ റിക
യുകെയിൽ എത്തി ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന എല്ലാ വിഷയത്തിലും ഐഇഎൽറ്റിഎസ് 7 ബാൻഡ് ഉള്ള നഴ്‌സാണോ നിങ്ങൾ? എങ്കിൽ അതിനുള്ള സുവർണാവസരം നിങ്ങൾക്ക് മുമ്പിൽ യുകെയിൽ എൻഎച്എസ് ട്രസ്റ്റ് തുറക്കുന്നു. ആവശ്യത്തിന് നഴ്‌സുമാരില്ലാതെ വലയുന്ന എൻഎച്എസിനായി ന്യുഡൽഹിയിലെ ഇന്ത്യ ഇന്റർനാഷണൽ ടെക്‌നിക്കൽ റിക്രൂട്ടേഴ്‌സാണ് യോഗ്യതയുള്ള നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നത്. തികച്ചും സൗജന്യമായി നടത്തുന്ന ഈ റിക്രൂട്ട്‌മെന്റ്ിന്റെ ഇന്റർവ്യുകൾ മെയ് അവസാനവാരം നടക്കും. കൊച്ചിയിലും മുംബൈയിലുമാണ് ഇന്റർവ്യുവിന് സെന്ററുകൾ ഉള്ളത്.
ഇന്റർവ്യുവിന് എത്തുന്നവർക്ക് ഐഇഎൽറ്റിഎസ് 7 നിർബന്ധമാണ്. അല്ലാത്തവർ അപേക്ഷിക്കേണ്ടതില്ല. എല്ലാ സ്‌പെഷ്യാലിറ്റി നഴ്‌സുമാർക്കും അവസരമുണ്ട്. ബിഎസ്ഇ നഴ്‌സിങ്ങോ ജനറൽ നഴ്‌സിങ്ങോ ഉള്ളവർക്ക് അപേക്ഷിക്കാം. ഒരു വർഷം എക്‌സ്പീരിയൻസ് ഉണ്ടായിരിക്കണം. മെയ് 22 മുതൽ മെയ് 31 വരെയാണ് കൊച്ചിയിലും മുംബൈയിലും റിക്രൂട്ട്‌മെന്റ് നടക്കുന്നത്. താല്പര്യമുള്ളവർക്ക് ഇപ്പോൾ തന്നെ അപേക്ഷിക്കാം. nidhi@iihcrecru
യുകെയിലെത്താൻ ആഗ്രഹിക്കുന്ന ഡോക്ടർമാർക്കും ഇന്ത്യ ഇന്റർനാഷണൽ ടെക്‌നിക്കൽ റിക്രൂട്ടേഴ്‌സ് അവസരം ഒരുക്കുന്നുണ്ട്. എമർജൻസി മെഡിസിൻ, റേഡിയോളജി, പീഡിയാട്രിക്രാഡിയോളജി, ന്യുറോറേഡിയോളജി, അനസ്‌തെസ്റ്റിക്‌സ്, പീഡിയാട്രിക്‌സ്, കമ്മ്യുണിറ്റി പീഡിയാട്രിക്‌സ്, ജനറൽ മെഡിസിൻ, ജനറൽ മെഡിസിൻ ആൻഡ് റെസ്പിറേറ്ററി, ഓങ്കോളജി, ഹിസ്‌റ്റോപതോളജി, ജനറൽ സർജറി, പ്ലാസ്റ്റിക്ക് സർജറി, ഓറൽ ആൻഡ് മാക്‌സി ഫേഷ്യൽ, റെസ്പിറേറ്ററി മെഡിസിൻ, സ്‌ട്രോക് മെഡിസിൻ, മൈക്രോബയോളജി, ഇഎൻടി, യൂറോളജി, ഒഫ്താൽമോളജി തുടങ്ങി എല്ലാ മേഖലയിലും സ്‌പെഷ്യാലിറ്റി നേടിയ ഡോക്ടർമാർക്കും ഇപ്പോൾ അപേക്ഷിക്കാം. യുകെയിൽ ജിഎംസി രജിസ്‌ട്രേഷനോ ജിഎംസി രജിസ്‌ട്രേഷൻ ചെയ്യാനുള്ള യോഗ്യതയോ നിർബന്ധമാണ്. ഇല്ലെങ്കിൽ പിഎൽഎബി 2 എക്‌സാം ക്ലിയർ ചെയ്തവരായിരിക്കണം. ഡോക്ടർമാരുടെ സിവികളും nidhi@iihcrecru
കഴിഞ്ഞ മാസങ്ങളിലും എൻഎച്എസ് ട്രസ്റ്റുകൾ ഇന്ത്യയിൽനിന്നും നഴ്‌സുമാരെ റിക്രൂട്ട് ചെയ്തിരുന്നു. കുടിയേറ്റക്കാർക്കെതിരെ കർശന നിയന്ത്രണങ്ങളാണ് യുകെയിൽ ഉള്ളതെങ്കിലും ആവശ്യത്തിന് സ്ഥിര നേഴ്‌സുമാർ ഇല്ലാതെ വിഷമിക്കുന്ന എൻഎച്ച്എസ് ആശുപത്രികളെ രക്ഷിക്കുവാൻ വിവിധ രാജ്യങ്ങളിൽ നിന്നും നേഴ്‌സുമാരെ നേരിട്ട് റിക്രൂട്ട്‌മെന്റ് നടത്തിയേ മതിയാകൂ എന്ന അവസ്ഥയാണ് ഇപ്പോൾ ട്രസ്റ്റുകൾക്ക്. ഇതിന്റെ ഗുണം ഏറ്റവും ലഭിക്കുന്നത് മലയാളികൾക്കാണെന്നതാണ് ഏറെ ആഹഌദകരമായ കാര്യം. ഇംഗ്ലീഷ് പരിജ്ഞാനവും ക്ഷമാ ശീലവും ആത്മാർഥതയും ഒക്കെ ഏറെയുണ്ടെന്നതാണ് ഇന്ത്യൻ നഴ്‌സുമാരെ തേടി എൻഎച്എസ് ട്രസ്റ്റുകൾ എത്താൻ കാരണം. തങ്ങളുടെ ആശുപത്രികളിൽ ജോലി ചെയ്യുന്ന മലയാളി നഴ്‌സുമാർ തന്നെയാണ് ഇതിന് ഇവർക്ക് ഉദാഹരണം.
ഇന്ത്യയിൽ നിന്നുമുള്ള റിക്രൂട്ട്‌മെന്റിന് നാല് മണിക്കൂർ നേരമുള്ള എഴുത്ത് പരീക്ഷയും അഭിമുഖ പരീക്ഷയും കൂടാതെ ഐഇഎൽടിഎസിന് (ഇംഗ്ലീഷ് അഭിരുചി പരീക്ഷ) മൊത്തത്തിൽ ഏഴും സ്പീംക്കിങ്ങിന് മാത്രം ഏഴും വേണമെന്ന നിർബന്ധമാണ്. കൂടുതൽ അപേക്ഷകരും ദക്ഷിണേന്ത്യയിൽ നിന്നുള്ളവരായതിനാലും മലയാളി നഴ്‌സുമാരെ ലക്ഷ്യം വയ്ക്കുന്നതും കൊണ്ടാണ് കൊച്ചിയിലും പരീക്ഷാ കേന്ദ്രം വന്നത്. രജിസ്റ്റേഡ് നഴ്‌സായി ഒരു വർഷം ജോലി ചെയ്ത നഴ്‌സുമാർക്കാണ് ഇന്റർവ്യുവിൽ പങ്കെടുക്കാൻ അവസരമുള്ളത്. തെരെഞ്ഞടുക്കപ്പെടുന്നവർ ബാൻഡ് 5 നഴ്‌സായിട്ടായിരിക്കും ജോലിയിൽ പ്രവേശിക്കുന്നത്. എൻഎച്എസ് പെൻഷനും, സ്റ്റാഫ് ബെനഫിറ്റും അവധിയുമുൾപെടെ എല്ലാ ആനുകൂല്യങ്ങളും ഇവർക്കും ലഭിക്കും. എൻഎംസി രജിട്രേഷൻ നടപടികൾ പൂർത്തിയാക്കാനുള്ള സഹായവും സാമ്പത്തിക ചിലവും ഫ്‌ലൈറ്റ് ചാർജ്ജുമെല്ലാം ട്രസ്റ്റ് തന്നെ നൽകുമെന്നാണ് റിപ്പോർട്ട്.
കൂടുതൽ വിവരങ്ങൾക്ക് www.iihcrecruiters.com