- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വപ്നാ സുരേഷിന്റെ സന്ദർശനത്തിന്റെ വിശദാംശങ്ങൾ കണ്ടെത്താൻ തെളിവെടുപ്പ്; പ്രധാനമായും പരിശോധിക്കുക സിസിടിവി ദൃശ്യങ്ങൾ തന്നെ; പരിശോധനയ്ക്ക് എത്തിയത് എൻഐഎയിലെ സാങ്കേതിക വിഭാഗം ഉദ്യോഗസ്ഥർ
തിരുവനന്തപുരം: സ്വർണക്കടത്തുമായി ബന്ധപ്പെട്ട തെളിവെടുപ്പിനായി എൻ.ഐ.എ സംഘം സെക്രട്ടേറിയറ്റിൽ പരിശോധന തുടങ്ങി. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുക എന്നതാണ് പ്രധാന ലക്ഷ്യം. എൻ.ഐ.എയിലെ സാങ്കേതിക വിഭാഗം ഉദ്യോഗസ്ഥരും സഹായിക്കാനായി സിഡിറ്റിലെ മറ്റൊരു ഉദ്യോഗസ്ഥനും ഒപ്പമുണ്ട്. രാവിലെ പത്തേകാലോടെയെത്തിയ സംഘം സി.സി.ടി.വി സർവർ റൂമിലടക്കം വിശദമായ പരിശോധനയാണ് നടത്തുന്നത്.
സ്വപ്ന സുരേഷ് അടക്കമുള്ളവരുടെ സെക്രട്ടേറിയറ്റ് സന്ദർശനം, ഇവർ ഇവിടെ ചെലവഴിച്ച സമയം ഇതിലെല്ലാം തെളിവ് ലഭിക്കാനായാണ് വിശദമായ പരിശോധന. സി.സി.ടി.വി ദൃശ്യങ്ങൾ എൻ.ഐ.എ നേരത്തെ ആവശ്യപ്പെട്ടിരുന്നുവെങ്കിലും സാങ്കേതിക തടസ്സം പറഞ്ഞ് നൽകിയിരുന്നില്ല. തുടർന്ന് നേരിട്ട് വന്ന് പരിശോധിക്കാമെന്ന് അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എൻ.ഐ.എയുടെ പരിശോധന.
കഴിഞ്ഞ ജൂൺ മുതൽ ഈ വർഷം ജൂലൈ വരെയുള്ള ദൃശ്യങ്ങളാണ് പരിശോധിക്കുക. പ്രോട്ടോക്കോൾ ഓഫീസിലെ തീപിടിത്തമടക്കം വലിയ വിവാദമായ സാഹചര്യത്തിൽ കൂടിയാണ് പരിശോധന