മുംബൈ: വ്യവസായി മുകേഷ് അംബാനിയുടെ ബഹുനില വീടിനു സമീപം സ്ഫോടകവസ്തുക്കൾ അടങ്ങിയ വാഹനം കണ്ടെത്തിയ കേസ് പുതിയ തലത്തിലേക്ക് വഴിമാറുന്നു. പദവിയിൽ നിന്നു മാറ്റപ്പെട്ട മുംബൈ പൊലീസ് കമ്മിഷണർ പരംവീർ സിങിനെ എൻഐഎ അറസ്റ്റ് ചെയ്യുമെന്ന് സൂചന. ഇത് മനസ്സിലാക്കിയ ശിവസേന പരംവീർ സിങ്ങിനെ തൽസ്ഥാനത്ത് നിന്ന് മാറ്റിയത്.

അംബാനിയെ പേടിപ്പെടുത്താനായിരുന്നു ഈ ഗൂഢാലോചനയെന്നാണ് സിബിഐ കണ്ടെത്തുന്നത്. അറസ്റ്റ് ചെയ്ത അസിസ്റ്റന്റ് ഇൻസ്പെക്ടർ സച്ചിൻ വാസെയായിരുന്നു ഈ ഗൂഢാലോചനയിലെ പ്രമുഖൻ. ഓപ്പറേഷൻ മുഴുവൻ കമ്മീഷണറിനും അറിയാമായിരുന്നുവെന്നതാണ് വസ്തുതത. റിപ്പബ്ലിക് ടി വി ഉടമയെ കേസിൽ പെടുത്തി അറസ്റ്റ് ചെയ്തത് വാസെയാണ്. കമ്മീഷണറായിരുന്ന പരിവീർ സിങ്ങായിരുന്നു ഇതിന് പിന്നിൽ. കേന്ദ്ര സർക്കാരിന് വേണ്ടപ്പെട്ട അർണാബിനെ ജയിലിൽ അടച്ച രണ്ടു പേരെയും എൻഐയുടെ കേസിൽ പ്രതിയാകൻ സാധ്യത ഏറെയാണ്.

അംബാനിയിൽ നിന്ന് ഫണ്ട് കിട്ടാനുള്ള രാഷ്ട്രീയ നേതൃത്വത്തിന്റെ ഗൂഢാലോചനയാണ് ഇതിന് പിന്നിലെന്നാണ് എൻഐഎ നിഗമനം. ബിജെപിയുമായി ഏറെ അടുപ്പത്തിലാണ് അംബാനി. അതുകൊണ്ട് തന്നെ മറ്റുള്ള രാഷ്ട്രീയക്കാർക്ക് ഫണ്ട് കിട്ടുന്നില്ല. ഈ സാഹചര്യത്തിൽ അംബാനിക്ക് എതിരെ തീവ്രവാദ ഭീഷണിയുണ്ടെന്നും മുംബൈ പൊലീസിന്റെ പിന്തുണ ഇല്ലാതെ കഴിയാനാകില്ലെന്നും ഉള്ള സന്ദേശം നൽകാനായിരുന്നു ഈ ഗൂഢാലോചനയെന്ന നിഗമനത്തിലേക്കാണ് എൻഐഎ എത്തുന്നത്. അന്വേഷണം രാഷ്ട്രീയക്കാരിലേക്കും കടക്കും.

അതിനിടെ ഈ കേസ് ഭരണമുന്നണിയിലും പ്രശ്‌നമായിട്ടുണ്ട്. എൻസിപിയും ശിവസേനയും തമ്മിലുള്ള ബന്ധം വഷളായി. കേസിൽ എൻ ഐഎ അറസ്റ്റ് ചെയ്ത അസിസ്റ്റന്റ് ഇൻസ്പെക്ടർ സച്ചിൻ വാസെയോട് പ്രതിമാസം 100 കോടി രൂപ പിരിച്ചു നൽകാൻ ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖ് ആവശ്യപ്പെട്ടെന്നു പദവിയിൽ നിന്നു മാറ്റപ്പെട്ട മുംബൈ പൊലീസ് കമ്മിഷണർ പരംവീർ സിങ് ആരോപിച്ചു. സച്ചിൻ വാസെ അറസ്റ്റിലായതിനുപിന്നാലെ ബുധനാഴ്ചയാണ് പരംവീർ സിങിനെ മുംബൈ പൊലീസ് കമീഷണർ പദവിയിൽനിന്ന് മഹാരാഷ്ട്ര സർക്കാർ മാറ്റിയത്.

ഇതിനു പിന്നാലെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെക്ക് അയച്ച കത്തിലാണ് ഗുരുതര സാമ്പത്തിക ആരോപണം ഉന്നയിച്ചത്. എന്നാൽ, കേസിൽ താനും കുടുങ്ങുമെന്ന് ഉറപ്പായതോടെ പരംവീർ സിങ് സ്വയംരക്ഷയ്ക്കു വേണ്ടിയാണ് ആരോപണം ഉന്നയിക്കുന്നതെന്നു ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖ് പ്രതികരിച്ചു. മഹാ വികാസ് അഘാഡിയുടെയും എന്റെയും പ്രതിച്ഛായ മോശമാക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണിതെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ, അനിൽ ദേശ്മുഖ് രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി രംഗത്തെത്തി. സച്ചിൻ വാസേയ്ക്കു പിന്നിൽ പ്രമുഖ നേതാവാണെന്നു കേസിന്റെ തുടക്കത്തിൽ തന്നെ ബിജെപി ആരോപിച്ചിരുന്നു.

ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ സച്ചിൻ വാസെയെ വീട്ടിലേക്ക് വിളിപ്പിച്ചാണ് മന്ത്രി ഹോട്ടൽ, ബാർ റസ്റ്റോറന്റുകൾ, ഹുക്ക പാർലറുകൾ എന്നിവരിൽനിന്ന് പ്രതിമാസം 100 കോടി രൂപ പിരിച്ചുനൽകാൻ ആവശ്യപ്പെട്ടതെന്നാണു പരംവീർ സിങിന്റെ ആരോപണം. 1750 ഓളം ബാർ റസ്റ്റോറന്റുകൾ നഗരത്തിലുണ്ടെന്നും മൂന്നുലക്ഷം വീതം ഈടാക്കിയാൽ 50 കോടിയോളം കിട്ടുമെന്നും മന്ത്രി പറഞ്ഞെന്നാണ് ആരോപണം. സച്ചിൻ വാസെ തന്നെ വിവരമറിയിച്ചപ്പോൾ ഞാന് ഞെട്ടിേപ്പൊയെന്നും ഉപമുഖ്യമന്ത്രി അജിത് പവാർ, എൻസിപി അധ്യക്ഷൻ ശരദ് പവാർ എന്നിവരെ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.

എസിപി സഞ്ജയ് പാട്ടീൽ, ഡിസിപി ഭുജ്ബൽ എന്നിവരോടും മന്ത്രി പണം വസൂലാക്കാൻ ആവശ്യപ്പെട്ടതായി കത്തിൽ പറയുന്നുണ്ട്. നേരത്തേ, പരംവീർ സിങിന്റെ കെടുകാര്യസ്ഥത കാരണമാണ് അദ്ദേഹത്തെ മാറ്റിയതെന്ന് ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖ് പറഞ്ഞിരുന്നു. അതേസമയം, മാനനഷ്ടത്തിന് പരംവീർ സിങിനെതിരേ കേസ് കൊടുക്കുമെന്ന് ദേശ്മുഖ് പറഞ്ഞു. പരംഭീർ സിങിനെ ബുധനാഴ്ച ഹോം ഗാർഡിലേക്കാണ് മാറ്റിയത്.