- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അൻവറിലേനയും ഷിഫയേയും ഐസിസുമായി അടുപ്പിച്ചത് മിഷ്ഹ; മൂവരും അടുത്ത ബന്ധുക്കൾ; ഏഴ് പേരടങ്ങുന്ന മലയാളി സംഘം ഭീകര പ്രവർത്തനങ്ങൾക്ക് കശ്മീരിൽ പോകാൻ പദ്ധതി ഇട്ടിരുന്നു; യുവതികളെ വിശദമായി ചോദ്യം ചെയ്യാൻ എൻഐഎ; സ്ലീപ്പിങ് സെല്ലുകളെ തകർക്കാൻ നീക്കം
കണ്ണുർ: കണ്ണൂർ ജില്ല കേന്ദ്രീകരിച്ച് സോഷ്യൽ മീഡിയ വഴി ഐ.എസ് ആശയപ്രചരണം നടത്തുകയും ആളെ കൂട്ടുകയും ചെയ്തുവെന്ന കുറ്റാരോപിതരായ രണ്ട് യുവതികളെ കൂടുതൽ ചോദ്യം ചെയ്യാനായി ദേശീയ അന്വേഷണ സമിതി ഒരുങ്ങുന്നു. കണ്ണൂരിൽ ഐഎസ് പ്രചാരണവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റ് ചെയ്ത മലയാളി യുവതികളെ ഏഴ് ദിവസത്തേക്കാണ് എൻഐഎ കസ്റ്റഡിയിൽ വിട്ടത്.
ഇവരെ കഴിഞ്ഞ ദിവസം ന്യൂഡൽഹിയിലെ എൻഐഎ കോടതിയിൽ ഹാജരാക്കിയിരുന്നു. ഇന്ത്യയിൽ ഐ എസിനു വേണ്ടി സമൂഹമാധ്യമങ്ങൾ വഴി ആശയപ്രചാരണം നടത്തിയെന്ന കേസിൽ പിടിയിലായ യുവതികൾക്ക് ഐഎസുമായി അടുത്ത ബന്ധമുണ്ടെന്നു വ്യക്തമായതിനെ തുടർന്നാണ് ഇവരെ കൂടുതൽ ചോദ്യം ചെയ്യാനായി ഒരുങ്ങുന്നത്.
ഗ്രൂപ്പിലെ മറ്റൊരംഗമായ കണ്ണൂർ കക്കാട്ടെ മുഷാബ് അൻവറെ മാർച്ച് ആദ്യം ഡൽഹിയിൽ അറസ്റ്റുചെയ്തിരുന്നു. മിസ്ഹയുടെ അടുത്ത ബന്ധുവായ അൻവർ നേരത്തെ അറസ്റ്റിലായിരുന്നു. ഇവരുടെ കുടുംബത്തിൽ മറ്റാർക്കെന്തെങ്കിലും ഐസിസുമായി ബന്ധമുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.
കണ്ണൂർ താണ സ്വദേശികളായ ഷിഫാ ഹാരിസ്, മിഷ്ഹ സിദ്ദിഖ് എന്നിവരാണ് പിടിയിലായത്.ആഗോള ഭീകര സംഘടനയായ ഐ.എസുമായി യുവതികൾക്ക് ദൃഡമായതും ആഴത്തിലിലുള്ളതുമായ ബന്ധങ്ങളുണ്ടെന്നാണ് എൻ.ഐ.എ കണ്ടെത്തൽ. അറസ്റ്റിലായ യുവതികളിലൊളായ മിഷ്ഹ സിദ്ധീഖ് സിറിയയിലേക്കുള്ള യാത്രയിൽ ഇറാനിലെ ടെഹ്റാൻ വരെ എത്തിയെന്നാണ് എൻഐഎ പറയുന്നത്.
മുഷാബ് അൻവർ, ഷിഫ ഹാരിസ് എന്നിവരെ ഐഎസിലേക്ക് അടുപ്പിച്ചത് മിഷ്ഹയാണ്. മിഷ്ഹ കശ്മീരിലിലുള്ള കൂട്ടാളികൾക്ക് ഐഎസ് പ്രവർത്തനങ്ങൾക്ക് പണം അയച്ചു നൽകിയതായി തെളിഞ്ഞിട്ടുണ്ട്. കശ്മീരിലേക്ക് പോകാനായിരുന്നു ഷിഫ ഹാരിസിന്റെ പദ്ധതിയെന്നും എൻഐഎ പറയുന്നു.
ഏഴ് പേരടങ്ങുന്ന മലയാളി സംഘം ഭീകരപ്രവർത്തനങ്ങൾക്കായി കശ്മീരിൽ പോകാൻ പദ്ധതി ഇട്ടിരുന്നതായി എൻഐഎ എഫ്ആആറിൽ പറയുന്നുണ്ട്. ന്യുഡൽഹിയിൽ നിന്നെത്തിയ എൻഐഎ സംഘം രഹസ്യമായാണ് കണ്ണൂർ താണയിലെ വീട്ടിൽ നിന്നും ഷിഫാ ഹാരിസ്, മിഷ്ഹ സിദ്ദിഖ് എന്നിവരെ അറസ്റ്റ് ചെയ്തത്.
കണ്ണൂരിലെ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി പ്രതികളെ ട്രാൻസിറ്റ് ഓർഡർ വാങ്ങി കസ്റ്റഡിയിൽ വാങ്ങിയതിനു ശേഷം ഇരുവരെയും ന്യൂഡൽഹിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.പാലക്കാട് മുതൽ മംഗളുര് വരെയുള്ള സ്‌ളിപ്പിങ് തീവ്രവാദി സംഘടനകളുമായി ഇവർക്കുള്ള ബന്ധം ചോദ്യം ചെയ്യലിൽ പുറത്തു വരുമെന്നാണ് എൻ.ഐയുടെ പ്രതീക്ഷ നേരത്തെ കാസർകോട് ജില്ലയിലെ തൃക്കരിപ്പൂർ,പടന്ന ഭാഗങ്ങളിലും ദേശീയ അന്വേഷണ ഏജൻസി റെയ്ഡ് നടത്തിയിരുന്നു.
ഐസിസ് പ്രചരണ വിഭാഗത്തിൽ പങ്കാളികളായതിനാണ് കണ്ണൂർ താണ ധനലക്ഷ്മി ആശുപത്രിക്ക് സമീപത്ത് തായത്തെരു ചെയിക്കിന്റകത്ത് ഷിഫയെയും മിസ്ഹയെയും എൻ.ഐ.എ അറസ്റ്റ് ചെയ്തത്. വിദേശത്ത് ജനിച്ച് അവിടെതന്നെ പഠിക്കുകയും ചെയ്ത ഇരുവരും നാട്ടിലെത്തിയാൽ അയൽവാസികളോട് പോലും സമ്പർക്കം പുലർത്താറില്ലായിരുന്നു.
ക്രോണിക്കിൾ ഫൗണ്ടേഷൻ എന്ന പേരിലുള്ള ഗ്രൂപ്പുണ്ടാക്കിയാണ് ഇൻസ്റ്റഗ്രാമിലൂടെയും മറ്റും ഇവർ ഭീകരവാദ പ്രചാരണം നടത്തിയതെന്നാണ് ദേശീയ അന്വേഷണ ഏജൻസി കണ്ടെത്തിയത്. കൊല്ലം ഓച്ചിറ മേമനയിലെ ഡോ. റഹീസ് റഷീദ്, തൃക്കരിപ്പൂർ പടന്നയിലെ ഇർഷാദ് തെക്കേ കേളോത്ത്, തിരുവനന്തപുരം അഞ്ചൽ കണ്ണങ്കോട്ടെ രാഹുൽ മനോഹരൻ എന്ന രാഹുൽ അബ്ദുള്ള എന്നിവരാണ് ഈ സംഘത്തിലെ മറ്റുള്ളവരെന്നും അന്വേഷണ ഏജൻസി സ്ഥിരീകരിച്ചിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ