- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്ഥാനത്തെ പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ എൻഐഎ റെയ്ഡ്; കേരള ഭീകരവിരുദ്ധ സേനകളും ഒപ്പം പങ്കെടുക്കുന്നു; റെയ്ഡ് നടക്കുന്നത് ഐഎസ്ഐഎസ് കേസുകളുമായി ബന്ധപ്പെട്ട്; ചേളാരിയിലും താണെയിലും പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീട്ടിൽ പരിശോധന
തിരുവനന്തപുരം: കേരളത്തിലെ ഐഎസ്ഐഎസ് കേസുകളുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിൽ ദേശീയ അന്വേഷണ ഏജൻസിയുടെ റെയ്ഡ്. മലപ്പുറം ചേളാരിയിൽ പോപ്പുലർ ഫ്രണ്ട് ഏരിയ പ്രസിഡണ്ട് എം ഹനീഫ ഹാജിയുടെ വീട്ടിൽ എൻഐഎ-എടിഎസ് ഉദ്യോഗസ്ഥരാണ് റെയ്ഡ് നടത്തുന്നത്. കണ്ണൂർ താണെയിലെ പോപ്പുലർ ഫ്രണ്ട് നേതാവിന്റെ വീട്ടിലും പരിശോധന തുടരുന്നു. എൻഐഎ കൊച്ചി യൂണിറ്റാണ് ഇവിടെ പരിശോധന നടത്തുന്നത്.
കേരളത്തിനൊപ്പം ഡൽഹിയിൽ ജാഫ്രാദിലും, ബാംഗ്ലൂരിൽ രണ്ട് ഇടങ്ങളിലും പരിശോധന തുടരുകയാണ്. ഐഎസ്ഐഎസ് റിക്രൂട്ട്മെന്റ് കേസുകളുമായി ബന്ധപ്പെട്ട് റെയ്ഡ് നടത്തുന്നതെന്നും ഏഴ് പേരെ കേന്ദ്രീകരിച്ചാണ് അന്വേഷണമെന്നുമാണ് എൻഐഎ വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
കേരളത്തിനൊപ്പം ഡൽഹിയിൽ ജാഫ്രാബാദിലും, ബംഗളൂരുവിൽ രണ്ട് ഇടങ്ങളിലുമാണ് പരിശോധന തുടരുന്നത്. സായുധ സേനയുടെ സംരക്ഷണത്തിലാണ് റെയ്ഡ് നടക്കുന്നത്. മലപ്പുറം ചേളാരിയിൽ പോപുലർ ഫ്രണ്ട് ഏരിയ പ്രസിഡന്റ് എം ഹനീഫ ഹാജിയുടെ വീട്ടിൽ എൻഐഎ-എടിഎസ് ഉദ്യോഗസ്ഥരാണ് റെയ്ഡ് നടത്തിയത്. പരിശോധനക്കു ശേഷം സംശയാസ്പദമായ യാതൊന്നും കിട്ടിയില്ലെന്ന് എഴുതിനൽകിയാണ് സംഘം മടങ്ങിയത്. ഹനീഫ ഹാജിയുടെ മരുമകന്റെ വീട്ടിൽ റെയ്ഡ് നടത്തിയ ശേഷമാണ് എൻഐഎ സംഘം ഹനീഫ ഹാജിയുടെ വീട്ടിലെത്തിയത്.
ഐഎസ്ഐഎസ് റിക്രൂട്ട്മെന്റ് കേസുകളുമായി ബന്ധമുണ്ടെന്നാരോപിച്ചാണ് റെയ്ഡെന്നാണ് എൻഐഎയുടെ വിശദീകരണമായി വിവിധ മാധ്യമങ്ങൾ നൽകുന്നതെങ്കിലും കൂടുതൽ കാര്യങ്ങൾ വ്യക്തമല്ല. റെയ്ഡ് നടക്കുന്ന വീടുകളിലും പരിസരങ്ങളിലും കേരള പൊലീസിന്റേയും സായുധ സേനയുടേയും നേതൃത്വത്തിൽ കനത്ത സുരക്ഷയൊരുക്കിയിട്ടുണ്ട്.
തിങ്കളാഴ്ച്ച പുലർച്ചെ അഞ്ച് മണിക്കാണ് റെയ്ഡ് ആരംഭിച്ചത്. റെയ്ഡ് വിവരം പുറത്തറിഞ്ഞതിനെ തുടർന്ന് ഹനീഫ ഹാജിയുടെ വീടുകൾക്ക് മുന്നിൽ എസ്ഡിപിഐ പ്രതിഷേധം നടത്തിയിരുന്നു. റെയ്ഡുമായി ബന്ധപ്പെട്ട് യാതൊരുവിധത്തിലുള്ള ഔദ്യോഗിക വിശദീകരണവും എൻഐയുടെ ഭാഗത്ത് നിന്നും പുറത്തുവന്നിട്ടില്ല.
മറുനാടന് മലയാളി ബ്യൂറോ