- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒടിയനെ കാണാൻ നിക്കൗട്ട് എത്തി; മാണിക്യനെ കാമറയിൽ പകർത്തിയും ലാലേട്ടനൊപ്പം ഭക്ഷണം കഴിച്ചും വിഖ്യാത ഫോട്ടോഗ്രാഫർ: കാമറയ്ക്ക് മുന്നിലേയും പിന്നിലേയും ഇതിഹാസങ്ങൾ കണ്ടുമുട്ടിയത് ഒളപ്പമണ്ണ മനയിൽ വെച്ച്
പാലക്കാട്: വിയറ്റ്‌നാം യുദ്ധത്തിന്റെ ഭീകരത ലോകത്തോട് വിളിച്ച് പറഞ്ഞ വിഖ്യാത ഫോട്ടോ ഗ്രാഫർ നിക്ക് ഓട്ട് ഒരാഴ്ചയായി കേരളത്തിൽ ചുറ്റിയടിക്കുകയാണ്. കേരളത്തിന്റെ ചരിത്ര സാംസ്കാരിക പ്രാധാന്യമുള്ള ഇടങ്ങളെയെല്ലാം തന്റെ കാമറാ കണ്ണിൽ പകർത്തുന്നതിന്റെ തിരക്കിലാണ് നിക്ക്. കേരളത്തിന്റെ ഈ ചരിത്രം തേടിയുള്ള യാത്രയിൽ നിക്ക് മോഹൻലാലിനെയും കണ്ടു. ഒടിയന്റെ ഷൂട്ടിങ് നടക്കുന്ന വെള്ളിനേഴിയിലെ ഒളപ്പമണ്ണ മനയിലാണ് കാമറയുടെ മുന്നിലേയും പിന്നിലേയും രണ്ട് ഇതിഹാസങ്ങൾ കണ്ടുമുട്ടിയത്. മനയിൽ മോഹൻലാൽ ചിത്രം ഒടിയന്റെ ഷൂട്ടിങ് അവസാന ഘട്ടത്തിലാണ്. നിക്ക് ഉട്ടിന്റെ വരവറിഞ്ഞ്, കാത്തിരിക്കുകയായിരുന്നു ഒടിയൻ ചിത്രത്തിന്റെ ക്രൂ. നേരം വൈകിയെങ്കിലും ലൊക്കേഷനിൽ നിന്നും ഭക്ഷണവും ഇടയ്ക്ക് മോഹൻലാലുമായി സൗഹൃദസംഭാഷണവും നടത്തിയാണ് അദ്ദേഹം മടങ്ങിയത്. വിയറ്റ്‌നാം യുദ്ധത്തിന്റെ ഓർമ്മകൾ മായാത്ത മനസിൽ കേരളത്തിലെ കാഴ്ചകൾ ആശ്വാസകരമെന്ന് നിക്ക് ഉട്ട് പ്രതികരിച്ചു. ഒളപ്പമണ്ണ മനയുടെയും വെള്ളിനേഴി കലാഗ്രാമത്തിന്റെയും ചിത്രങ്ങൾ ഫ്രേമിലും മനസിലും
പാലക്കാട്: വിയറ്റ്‌നാം യുദ്ധത്തിന്റെ ഭീകരത ലോകത്തോട് വിളിച്ച് പറഞ്ഞ വിഖ്യാത ഫോട്ടോ ഗ്രാഫർ നിക്ക് ഓട്ട് ഒരാഴ്ചയായി കേരളത്തിൽ ചുറ്റിയടിക്കുകയാണ്. കേരളത്തിന്റെ ചരിത്ര സാംസ്കാരിക പ്രാധാന്യമുള്ള ഇടങ്ങളെയെല്ലാം തന്റെ കാമറാ കണ്ണിൽ പകർത്തുന്നതിന്റെ തിരക്കിലാണ് നിക്ക്.
കേരളത്തിന്റെ ഈ ചരിത്രം തേടിയുള്ള യാത്രയിൽ നിക്ക് മോഹൻലാലിനെയും കണ്ടു. ഒടിയന്റെ ഷൂട്ടിങ് നടക്കുന്ന വെള്ളിനേഴിയിലെ ഒളപ്പമണ്ണ മനയിലാണ് കാമറയുടെ മുന്നിലേയും പിന്നിലേയും രണ്ട് ഇതിഹാസങ്ങൾ കണ്ടുമുട്ടിയത്.
മനയിൽ മോഹൻലാൽ ചിത്രം ഒടിയന്റെ ഷൂട്ടിങ് അവസാന ഘട്ടത്തിലാണ്. നിക്ക് ഉട്ടിന്റെ വരവറിഞ്ഞ്, കാത്തിരിക്കുകയായിരുന്നു ഒടിയൻ ചിത്രത്തിന്റെ ക്രൂ. നേരം വൈകിയെങ്കിലും ലൊക്കേഷനിൽ നിന്നും ഭക്ഷണവും ഇടയ്ക്ക് മോഹൻലാലുമായി സൗഹൃദസംഭാഷണവും നടത്തിയാണ് അദ്ദേഹം മടങ്ങിയത്.
വിയറ്റ്‌നാം യുദ്ധത്തിന്റെ ഓർമ്മകൾ മായാത്ത മനസിൽ കേരളത്തിലെ കാഴ്ചകൾ ആശ്വാസകരമെന്ന് നിക്ക് ഉട്ട് പ്രതികരിച്ചു. ഒളപ്പമണ്ണ മനയുടെയും വെള്ളിനേഴി കലാഗ്രാമത്തിന്റെയും ചിത്രങ്ങൾ ഫ്രേമിലും മനസിലും പകർത്തിയാണ് നിക്ക് പാലക്കാടു നിന്ന് തിരിച്ച് പോയി.