- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രൊവിഡന്റ് ഫണ്ട് താങ്കളുടെ അരികിൽ (നിധി ആപ്‌കെ നിക്കട്) ഡിസംബർ 12ന് തിരുവനന്തപുരത്ത്: പരാതികൾ സമർപ്പിക്കാം
തിരുവനന്തപുരം: പ്രൊവിഡന്റ് ഫണ്ട് സംബന്ധമായ എല്ലാ പരാതികളും അഭിപ്രായങ്ങളും കേൾക്കുവാനും വേണ്ട നടപടികൾ ത്വരിതഗതിയിൽ എടുക്കുവാനും ലക്ഷ്യമിട്ടുകൊണ്ട് ഇ.പി.എഫ്.ഒ. സംഘടിപ്പിക്കുന്ന ''പ്രൊവിഡന്റ് ഫണ്ട് താങ്കളുടെ അരികിൽ (നിധി ആപ്‌കെ നികട്) എന്ന പരിപാടി ഡിസംബർ 12 ന് തിരുവനന്തപുരം പട്ടത്തുള്ള റിജീയണൽ പി.എഫ്. ഓഫീസിൽ വച്ച് നടത്തുന്നു. തിരുവനന്തപുരം റിജീയണൽ പി.എഫ്. ഓഫീസിന് കീഴിൽ വരുന്ന സ്ഥാപനങ്ങൾക്കും പി.എഫ്. അംഗങ്ങൾക്കും പരിപാടിയിൽ പങ്കെടുക്കാം. എല്ലാ മാസവും പത്താം തീയതി (പത്താം തീയതി അവധി ദിവസമാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം) നടത്തുന്ന ഈ പരിപാടിയിൽ ഇ.പി.എഫ്. അംഗങ്ങൾക്ക് മാത്രമല്ല തൊഴിലുടമകൾക്കും തൊഴിലാളി സംഘടകൾക്കും പങ്കെടുക്കാവുന്നതാണ്. എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് നിയമനത്തിനു കീഴിലുള്ള പദ്ധതികൾ പ്രകാരം നിയമാനുസൃതമായ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനു വീഴ്ച വന്നിട്ടുണ്ടെങ്കിൽ, അതു സംബന്ധിച്ച പരാതികൾ മാത്രമല്ല വിവരസാങ്കേതികത ഉൾപ്പെടെ അടിസ്ഥാനമാക്കി ഇ.പി.എഫ്.ഒ. ആരംഭിച്ചിട്ടുള്ള പുതിയ സംരംഭങ്ങളെക്കുറ
തിരുവനന്തപുരം: പ്രൊവിഡന്റ് ഫണ്ട് സംബന്ധമായ എല്ലാ പരാതികളും അഭിപ്രായങ്ങളും കേൾക്കുവാനും വേണ്ട നടപടികൾ ത്വരിതഗതിയിൽ എടുക്കുവാനും ലക്ഷ്യമിട്ടുകൊണ്ട് ഇ.പി.എഫ്.ഒ. സംഘടിപ്പിക്കുന്ന ''പ്രൊവിഡന്റ് ഫണ്ട് താങ്കളുടെ അരികിൽ (നിധി ആപ്‌കെ നികട്) എന്ന പരിപാടി ഡിസംബർ 12 ന് തിരുവനന്തപുരം പട്ടത്തുള്ള റിജീയണൽ പി.എഫ്. ഓഫീസിൽ വച്ച് നടത്തുന്നു. തിരുവനന്തപുരം റിജീയണൽ പി.എഫ്. ഓഫീസിന് കീഴിൽ വരുന്ന സ്ഥാപനങ്ങൾക്കും പി.എഫ്. അംഗങ്ങൾക്കും പരിപാടിയിൽ പങ്കെടുക്കാം.
എല്ലാ മാസവും പത്താം തീയതി (പത്താം തീയതി അവധി ദിവസമാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം) നടത്തുന്ന ഈ പരിപാടിയിൽ ഇ.പി.എഫ്. അംഗങ്ങൾക്ക് മാത്രമല്ല തൊഴിലുടമകൾക്കും തൊഴിലാളി സംഘടകൾക്കും പങ്കെടുക്കാവുന്നതാണ്.
എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് നിയമനത്തിനു കീഴിലുള്ള പദ്ധതികൾ പ്രകാരം നിയമാനുസൃതമായ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനു വീഴ്ച വന്നിട്ടുണ്ടെങ്കിൽ, അതു സംബന്ധിച്ച പരാതികൾ മാത്രമല്ല വിവരസാങ്കേതികത ഉൾപ്പെടെ അടിസ്ഥാനമാക്കി ഇ.പി.എഫ്.ഒ. ആരംഭിച്ചിട്ടുള്ള പുതിയ സംരംഭങ്ങളെക്കുറിച്ചുള്ള ആക്ഷേപങ്ങളും അഭിപ്രായങ്ങളും കൂടി ഈ നൂതന ജനസമ്പർക്ക പരിപാടിയുടെ പരിഗണയ്ക്കായി കൊണ്ടുവരാവുന്നതാണ്.
ഇ.പി.എഫ്. അംഗങ്ങൾക്കും തൊഴിലുടമകൾക്കും തൊഴിലാളി സംഘടനകൾക്കും അവരുടെ പരാതികളും അഭിപ്രായങ്ങളും ഉന്നയിക്കുവാൻ പ്രത്യേകം സമയം അനുവദിച്ചിട്ടുണ്ട്. രാവിലെ പത്തര മുതൽ ഒരു മണി വരെ പി.എഫ്. അംഗങ്ങൾക്കും ഉച്ചയ്ക്ക് മൂന്നു മുതൽ നാലു മണി വരെ തൊഴിലുടമകൾക്കും തൊഴിലാളി സംഘടകൾക്കും ഈ പരിപാടിയിൽ പങ്കെടുക്കാവുന്നതാണ്. പരാതികളും അഭിപ്രായങ്ങളും റീജിയണൽ കമ്മീഷണർ നേരിട്ട് കേൾക്കുകയും അതു വഴി പരാതികൾക്ക് പെട്ടെന്നു തന്നെ പരിഹാരം കാണുവാനും ഈ അവസരത്തിൽ സാധിക്കുന്നതാണ്.
പരിപാടിയിൽ പങ്കെടുക്കുന്നവർ തങ്ങളുടെ പരാതികൾ വ്യക്തമായി എഴുതി നവംബർ 30 ന് മുൻപ് തന്നെ ലഭിക്കത്തക്ക വിധത്തിൽ താഴെ പറയുന്ന മേൽവിലാസത്തിൽ അയച്ചു കൊടുക്കുകയോ നേരിട്ട് നൽകുകയോ ചെയ്യേണ്ടതാണ്.
റീജിയണൽ പ്രൊവിഡന്റ് ഫണ്ട് കമ്മീഷണർ
ഭവിഷ്യനിധി ഭവൻ
പട്ടം, തിരുവനന്തപുരം -695004
പരാതിയിൽ നിർബന്ധമായും പി.എഫ്. അക്കൗണ്ട് നമ്പർ അല്ലെങ്കിൽ യു.എ.എൻ എഴുതേണ്ടതാണ്.