- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്ഥാനത്തെ രാത്രി കർഫ്യൂ ഇന്ന് കൂടി; നിയന്ത്രണങ്ങൾ തുടരില്ലെന്ന് സൂചന; തീരുമാനം അടുത്ത അവലോകന യോഗത്തിൽ
തിരുവനന്തപുരം: പുതുവത്സരാഘോഷ വേളയിലെ ഓമിക്രോൺ ഭീഷണി കണക്കിലെടുത്ത് സംസ്ഥാനത്ത് ഏർപ്പെടുത്തിയിരുന്ന രാത്രികാല നിയന്ത്രണങ്ങൾ ഇന്ന് അവസാനിക്കും. നിയന്ത്രണങ്ങൾ തുടരില്ലെന്നാണ് സൂചന. അടുത്ത അവലോകന യോഗം ഇക്കാര്യത്തിൽ തീരുമാനമെടുക്കും. അതേസമയം, സംസ്ഥാനത്ത് കൗമാരപ്രായക്കാർക്കുള്ള വാക്സിനേഷന് നാളെ തുടക്കമാകും.
15 മുതൽ 18 വരെ പ്രായമുള്ളവർക്കായി വാക്സിനേഷൻ ആക്ഷൻ പ്ലാൻ തയ്യാറാക്കിയിട്ടുണ്ട്. പ്രത്യേക വാക്സിനേഷൻ കേന്ദ്രങ്ങളിൽ കോവാക്സിൻ മാത്രമാകും നൽകുക. ജനുവരി 10 വരെ ബുധനാഴ്ച ഒഴികെ എല്ലാ ദിവസവും ജനറൽ, ജില്ലാ, താലൂക്ക്, സിഎച്ച്സി എന്നിവടങ്ങളിൽ വാക്സിനേഷൻ നൽകും. കൗമാരക്കാരുടെ വാക്സിനേഷൻ കേന്ദ്രങ്ങൾ പെട്ടെന്ന് തിരിച്ചറിയാനായി പിങ്ക് നിറത്തിലുള്ള ബോർഡ് പ്രദർശിപ്പിക്കും.
മറുനാടന് മലയാളി ബ്യൂറോ
Next Story