- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വീണ്ടും കോവിഡ് വ്യാപനം; ഒമാനിൽ രാത്രി ലോക്ക്ഡൗൺ ആരംഭിച്ചു; അവശ്യ സേവനങ്ങളും ഹോം ഡെലിവറി സേവനങ്ങളെയും ലോക്ക്ഡൗണിൽ നിന്ന് ഒഴിവാക്കി
മസ്കറ്റ്: ഒമാനിൽ ഇന്നലെ (ജൂൺ 20) രാത്രി എട്ടുമണി മുതൽ രാത്രി ലോക്ക്ഡൗൺ പ്രാബല്യത്തിൽ വന്നു. വെളുപ്പിന് നാല് മണി വരെയായിരിക്കും ലോക്ക്ഡൗണും യാത്രാവിലക്കും ഉണ്ടാവുക. രാത്രി എട്ടുമണി മുതൽ വെളുപ്പിന് നാല് മണി വരെ വ്യാപാര സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കുവാൻ അനുവാദമില്ലന്നും ഒമാൻ സുപ്രിം കമ്മറ്റിയുടെ അറിയിപ്പിൽ പറയുന്നു.
എന്നാൽ അവശ്യ സേവനങ്ങളും വ്യാപാരങ്ങളും അനുവദിക്കും. കൂടാതെ ഹോം ഡെലിവറി സേവനങ്ങളെ ലോക്ക്ഡൗണിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പൊതുജനങ്ങൾ ഒത്തുചേരുന്ന എല്ലാ പ്രവർത്തനങ്ങളും ഒഴിവാക്കണമെന്ന് സുപ്രിം കമ്മറ്റിയുടെ നിർദ്ദേശത്തിൽ പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ
Next Story