- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാത്രികാല ഡ്രൈവങ്ങിനെക്കുറിച്ചുള്ള ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു; ചിത്രം ഒരുക്കിയത് പയ്യന്നുർ സബ് റീജിണൽ ട്രാൻസ്പോർട്ട് ഓഫീസിന്റെ സഹകരണത്തോടെ
പയ്യന്നൂർ : രാത്രികാലങ്ങളിൽ വാഹനവുമായി റോഡിലിറങ്ങുന്ന ആളാണോ നിങ്ങൾ? എതിരെ വരുന്ന വാഹനങ്ങൾക്ക് ലൈറ്റ് ഡിം ചെയ്തു കൊടുക്കുന്ന ശീലമുള്ള ആളാണ് നിങ്ങൾ എങ്കിൽ ഡ്രൈവിങ്ങിനോടൊപ്പം നിങ്ങൾ നിരവധി മനുഷ്യജീവനുകളെയാണ് രക്ഷപ്പെടുത്തുന്നത്. രാത്രിയിൽ നിരത്തുകളിൽ വാഹനങ്ങളുടെ ലൈറ്റ് ഡിം ചെയ്യാത്തതുകൊണ്ട് നിരവധി പേരാണ് വാഹനാപകടങ്ങളിൽ അനുദിനമെന്നോണം പരിക്കേൽക്കുന്നതും മരണപ്പെടുന്നതും. ഇത്തരത്തിൽ വർധിക്കുന്ന അപകടങ്ങളെക്കുറിച്ചു പൊതുജനങ്ങളിൽ ബോധവൽക്കരണമുണ്ടാക്കുന്നതിനായാണ് നൈറ്റ് ഡ്രൈവ് ഹ്രസ്വഫിലിം തയാറാക്കിയത്.
പയ്യന്നുർ സബ് റീജിണൽ ട്രാൻസ്പോർട്ട് ഓഫീസിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ചു പയ്യന്നുർ റൂറൽ ബാങ്കുമായി സഹകരിച്ചാണ് സാമൂഹിക പ്രസക്തി പ്രമേയമായ വീഡിയോ ഒരുക്കിയത്.കരിവെള്ളൂർ കൊഴുമ്മൽ സ്വദേശിയുമായ മാധ്യമപ്രവർത്തകനും ആഡ്ഫിലിം സംവിധായകനുമായ യു. ഹരീഷ് ആണ് തിരക്കഥയെഴുതി സംവിധാനം ചെയ്തത്. ജിതിൻ ജിടിഎക്‌സ് കാമറയും എഡിറ്റിംഗും നിർവഹിച്ചു. എം. സൗരവ് ആണ് ക്രീയേറ്റീവ് ഹെഡ്. മീഡിയ ക്രീയേഷൻസ് ആണ് പ്രൊഡക്ഷൻ ഹൗസ്.
ടുറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഹ്രസ്വചിത്രം പുറത്തിറക്കി. ചടങ്ങിൽ എംഎൽഎ എം. വിജിൻ, പയ്യന്നൂർ റൂറൽ ബാങ്ക് സെക്രട്ടറി ഇ. രാജൻ , സംവിധായകൻ യു. ഹരീഷ്, ടിവി രാജേഷ്, സൗരവ്. എം എന്നിവർ സംബന്ധിച്ചു. വിവിധ സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളിലൂടെ നൈറ്റ് ഡ്രൈവ് പൊതുജനങ്ങളിലേക്ക് എത്തിക്കാനാണ് ലക്ഷ്യം. സ്‌കൂളുകളിലും കോളേജുകളിലും പ്രദർശിപ്പിക്കും.
ഡോ. ശ്രുതിൻ ബാലഗോപാൽ, ഡോ.രമ്യ. ഇ , ജോ.ആർടിഒ ടി.പി പ്രദീപ്കുമാർ , മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ശ്രീനിവാസൻ, പൂജ പത്മരാജ് , പ്രാർത്ഥന പത്മരാജ് , സനയ് കൃഷ്ണ , ശ്രീനന്ദ , ശിവാനി മുരളീധരൻ , അക്ഷയ് കുമാർ എന്നിവരാണ് അഭിനേതാക്കൾ.
സമീപകാലത്തു നടന്ന ഒരു അപകടവാർത്തയെ അടിസ്ഥാനമാക്കിയാണ് നൈറ്റ് ഡ്രൈവ് തയാറാക്കിയതെന്നും അതിനാൽ ബോധവൽക്കരണത്തിന്റെ ഭാഗമായി പൊതുജനങ്ങളിക്ക് എത്തുന്നത് കൂടുതൽ അപകടങ്ങൾ ഇല്ലാതാക്കാൻ ഉപകരിക്കുമെന്നും സംവിധായകൻ യു. ഹരീഷ് പറഞ്ഞു.