ഡബ്ലിൻ: ഫെയർവ്യൂ വിസിറ്റേഷൻ പള്ളിയിൽ 28 ന് നടത്തുന്ന നൈറ്റ് വിജിലിൽ ഷിക്കാഗോ രൂപതാ സഹായ മെത്രാൻ മാർ ജോയി ആലപ്പാട്ട് അനുഗ്രഹ പ്രഭാഷണം നടത്തും. സീറോ മലബാർ സഭയുടെ ഷിക്കാഗോ രൂപത സഹായ മെത്രാനായി ഈ വർഷം ജൂലൈയിൽ അഭിഷിക്തനായ മാർ ജോയി ആലപ്പാട്ട് മെത്രാൻപട്ടം സ്വീകരിച്ചതിനു ശേഷം ആദ്യമായാണ് അയർലൻഡിൽ സന്ദർശനം നടത്തുന്നത്.

വെള്ളിയാഴ്ച രാത്രി 10.25 ന് ആരംഭിക്കുന്ന നൈറ്റ് വിജിൽ വി.കുർബാന, വചനസന്ദേശം, സ്തുതിപ്പുകൾ, ജപമാല, ഗാനങ്ങൾ, ആരാധന, കുമ്പസാരം തുടങ്ങിയവയോട് കൂടി പുലർച്ചെ മൂന്നരയ്ക്ക് സമാപിക്കും. എല്ലാ മാസത്തിലെയും നാലാമത്തെ വെള്ളിയാഴ്ച നടത്തുന്ന മലയാളം നൈറ്റ് വിജിലിന് ജീസസ് യൂത്ത് അയർലൻഡാണ് നേതൃത്വം നൽകുന്നത്. കൂടുതൽ വിവരങ്ങൾ 0877501047 എന്ന നമ്പറിൽ ലഭ്യമാണ്.