ലീമറിക്ക്:  ഡിസംബർ 12 മുതൽ എല്ലാ രണ്ടാം വെള്ളിയാഴ്ചയും രാത്രി ഏഴു മണി മുതൽ 10.30 വരെ ലിമറിക്ക് സെന്റ് പോൾസ് ദേവാലയത്തിൽ വച്ച് മലയാളം നൈറ്റ് വിജിൽ നടത്തപ്പെടുന്നതാണ്. ജപമാല, സ്തുതിപ്പ്, ഗാനശുശ്രൂഷ, വചന പ്രഘോഷണം, കുമ്പസാരം, ആരാധന, രോഗീ ശുശ്രൂഷ ഇവ ഉണ്ടായിരിക്കുന്നതാണ്. ഈ നൈറ്റ് വിജിലിൽ ലിമറിക്ക് രൂപതയുടെ മെത്രാൻ മോസ്റ്റ് റവ. ബ്രണ്ടൻ ലീഹി നേതൃത്വം നൽകുന്നു. ഈ പ്രാർത്ഥനാ ശുശ്രൂഷയിലേക്ക് ഏവരേയും സ്വാഗതം ചെയ്തുകൊള്ളുന്നതായി സംഘാടകർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് ജിജോ ദേവസ്സി - 0877620925, ജോസ് ലൂക്കോസ് - 0851123658
St Paul's Church, Dooradoyle, Limerick, Ireland