ലീമെറിക്ക്: സീറോ മലബാർ സഭയുടെ കീഴിലുള്ള ലീമെറിക്ക് സെന്റ് പോൾസ് പള്ളിയിൽ എല്ലാ മാസവും രണ്ടാം വെള്ളിയാഴ്ച നടത്തി വരാറുള്ള നൈറ്റ് വിജിൽ ഇന്ന് നടത്തും. രാത്രി ഏഴു മുതൽ 10.30 വരെയാണ് ജാഗരണ പ്രാർത്ഥന നടക്കുന്നത്. ജലമാല സ്തുതിപ്പ്, ഗാനശുശ്രൂഷ, വചനപ്രഘോഷണം, കുമ്പസാരം, ആരാധന, രോഗീശുശ്രൂഷ എന്നിവ ഉണ്ടായിരിക്കും.

പ്രാർത്ഥനാ ശുശ്രൂഷയിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി പ്രീസ്റ്റ് ഇൻ ചാർജ് ഫാ. ഫ്രാൻസീസ് നീലങ്കാവിൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ജോജോ ദേവസി 0877620925, ജോസ് ലൂക്കോസ് 0851123658.