- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിശ്വനാഥൻ ആനന്ദിനെ സമനിലയിൽ തളച്ച് 14കാരൻ നിഹാൽ സരിൻ; ടാറ്റ സ്റ്റീൽ രാജ്യാന്തര റാപിഡ് ചെസ് മത്സരത്തിൽ ഒമ്പത് മത്സരങ്ങളിൽ ആറ് സമനില നേടി കേരളത്തിന്റെ 'സുപ്രസിദ്ധ ചെസ് പയ്യൻ'
കൊൽക്കത്ത: ചെസ്സിൽ ഇന്ത്യയുടെ അഭിമാനതാരമായ വിശ്വനാഥൻ ആനന്ദിനെ സമനിലയിൽ തളയച്ച് നിഹാൽ സരിൻ. കൊൽക്കത്തയിൽ നടന്ന ടാറ്റ സ്റ്റീൽ രാജ്യാന്തര റാപിഡ് ചെസ് മത്സരത്തിന്റെ എട്ടാം റൗണ്ടിലാണ് നിഹാൽ സരിൻ എന്ന 14കാരൻ അത്ഭുതകരമായി വിശ്വനാഥൻ ആനന്ദിനെ സമനിലയിൽ കുരുക്കിയത്. ചെസ്സിൽ അഞ്ചു തവണ ലോകചാമ്പ്യനായ ആനന്ദിന് 'സമം' നിഹാൽ നിന്നപ്പോൾ കയ്യടികളുമായി കാണികളും വരവേറ്റു. ഒമ്പത് മത്സരങ്ങളിൽ ആറെണ്ണത്തിലും സമനില നേടി നിഹാൽ ഒമ്പതാമതെത്തി. മൂന്ന് മത്സരങ്ങളിൽ പരാജയപ്പെട്ടു. മത്സരത്തിൽ കേരളത്തിന്റെ അഭിമാനം വാനോളം ഉയർത്തിയ നിഹാലിന്റെ സമനിലകളൊന്നും അത്ര ചില്ലറ കാര്യമല്ല. ചെസ്സിലെ വമ്പൻ താരങ്ങൾക്കെതിരെയായിരുന്നു ഈ 14കാരന്റെ സമനിലകളെല്ലാം. ആനന്ദിനെക്കൂടാതെ കഴിഞ്ഞ വർഷത്തെ ലോക ചാമ്പ്യൻഷിപ്പിൽ റണ്ണർ അപ്പായ സെർജി കറിയാക്കിൻ, നിലവിലെ ലോക മൂന്നാം നമ്പർ താരം മാമദ്യെറോവ്, ലോക 25-ാം റാങ്കുകാരൻ ഹരികൃഷ്ണ, 44-ാം റാങ്കുകാരൻ വിദിത് ഗുജറാത്തി എന്നിവരേയാണ് തൃശൂരുകാരൻ സമനിലയിൽ പിടിച്ചത്. 'ഇതെന്റെ ആദ്യത്തെ സൂപ്പർ ടൂർണമെന്റായിരുന്നു. ഒമ്
കൊൽക്കത്ത: ചെസ്സിൽ ഇന്ത്യയുടെ അഭിമാനതാരമായ വിശ്വനാഥൻ ആനന്ദിനെ സമനിലയിൽ തളയച്ച് നിഹാൽ സരിൻ. കൊൽക്കത്തയിൽ നടന്ന ടാറ്റ സ്റ്റീൽ രാജ്യാന്തര റാപിഡ് ചെസ് മത്സരത്തിന്റെ എട്ടാം റൗണ്ടിലാണ് നിഹാൽ സരിൻ എന്ന 14കാരൻ അത്ഭുതകരമായി വിശ്വനാഥൻ ആനന്ദിനെ സമനിലയിൽ കുരുക്കിയത്. ചെസ്സിൽ അഞ്ചു തവണ ലോകചാമ്പ്യനായ ആനന്ദിന് 'സമം' നിഹാൽ നിന്നപ്പോൾ കയ്യടികളുമായി കാണികളും വരവേറ്റു. ഒമ്പത് മത്സരങ്ങളിൽ ആറെണ്ണത്തിലും സമനില നേടി നിഹാൽ ഒമ്പതാമതെത്തി. മൂന്ന് മത്സരങ്ങളിൽ പരാജയപ്പെട്ടു.
മത്സരത്തിൽ കേരളത്തിന്റെ അഭിമാനം വാനോളം ഉയർത്തിയ നിഹാലിന്റെ സമനിലകളൊന്നും അത്ര ചില്ലറ കാര്യമല്ല. ചെസ്സിലെ വമ്പൻ താരങ്ങൾക്കെതിരെയായിരുന്നു ഈ 14കാരന്റെ സമനിലകളെല്ലാം. ആനന്ദിനെക്കൂടാതെ കഴിഞ്ഞ വർഷത്തെ ലോക ചാമ്പ്യൻഷിപ്പിൽ റണ്ണർ അപ്പായ സെർജി കറിയാക്കിൻ, നിലവിലെ ലോക മൂന്നാം നമ്പർ താരം മാമദ്യെറോവ്, ലോക 25-ാം റാങ്കുകാരൻ ഹരികൃഷ്ണ, 44-ാം റാങ്കുകാരൻ വിദിത് ഗുജറാത്തി എന്നിവരേയാണ് തൃശൂരുകാരൻ സമനിലയിൽ പിടിച്ചത്.
'ഇതെന്റെ ആദ്യത്തെ സൂപ്പർ ടൂർണമെന്റായിരുന്നു. ഒമ്പത് മത്സരങ്ങളിൽ ആറ് സമനില. ഇത് മികച്ച നേട്ടമായിത്തന്നെയാണ് കാണുന്നത്' മത്സരശേഷം നിഹാൽ പ്രതിരകിച്ചു.
തൃശൂർ മുളങ്കുന്നതുകാവ് ഗവ. മെഡിക്കൽ കോളേജിലെ ഡെർമറ്റോളജി വിഭാഗത്തിലെ ഡോ. സരിന്റെയും സൈക്യാട്രി വിഭാഗത്തിലെ ഡോ. ഷിജിന്റെയും മകനായ നിഹാൽ തൃശ്ശൂർ ദേവമാതാ പബ്ലിക് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ്. കഴിഞ്ഞ ഓഗസ്റ്റിൽ നിഹാൽ ലോക ചെസ് ഫെഡറേഷന്റെ ഗ്രാൻഡ്മാസ്റ്റർ പദവി സ്വന്തമാക്കിയിരുന്നു. ഇന്ത്യയുടെ 53-ാം ഗ്രാൻഡ്മാസ്റ്ററാണ് നിഹാൽ, മൂന്നാമത്തെ മലയാളിയും. ലോകത്ത് ഈ പദവിയിലെത്തുന്ന 12-ാമത്തെ പ്രായം കുറഞ്ഞ ചെസ്സ് താരവും നിഹാലാണ്.
അബുദാബിയിൽ നടന്ന മാസ്റ്റേഴ്സ് ചെസ് ചാമ്പ്യൻഷിപ്പിൽ ഉസ്ബെക്കിസ്താന്റെ തെമൂർ കുയ്ബോകറോവിനെ സമനിലയിൽ തളച്ചാണ് ഗ്രാൻഡ് മാസ്റ്റർ പദവിക്ക് വേണ്ടിയിരുന്ന മൂന്നാം നോമും നിഹാൽ സ്വന്തമാക്കിയത്. ഇന്ത്യൻ ചെസ്സിലെ അദ്ഭുതബാലനായി അറിയപ്പെടുന്ന നിഹാൽ 2014-ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന അണ്ടർ-10 ലോക ചെസ്സിൽ കിരീടം നേടിയ താരമാണ്.
നിഹാൽ സരിന്റെ മികവ് അറിയാവുന്ന ആനന്ദ് മികച്ചൊരു പോരാട്ടം പ്രതീക്ഷിച്ചു തന്നെയാണു കളിച്ചതെന്നു നിഹാലിന്റെ മാനേജർ പ്രിയദർശൻ ബൻജാൻ പറഞ്ഞു. വെള്ളക്കരുവിൽ കളിച്ചതിന്റെ ആനുകൂല്യം ഉപയോഗിച്ചുള്ള മുന്നേറ്റമായിരുന്നു നിഹാലിന്റേത്. സമനിലയിൽ പതറാതെ ഇരുവരും കളി വിശകലനം ചെയ്തു പിരിഞ്ഞു.