- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൊട്ടിയും കയറും ഉണ്ടായിട്ടും കലങ്ങിയ വെള്ളം കാണിക്കാൻ കിണറ്റിലിറങ്ങുന്ന ആദ്യത്തെ വ്യക്തി; ഓവറാക്കി ചളമാക്കിയെന്ന് ഭൂരിപക്ഷം: വോട്ടുപിടിക്കാൻ കിണറ്റിലിറങ്ങിയ നികേഷ് കുമറിന് ട്രോളോടു ട്രോൾ..!
കണ്ണൂർ: തെരഞ്ഞെടുപ്പിൽ വോട്ടു പിടിക്കാൻ വേണ്ടി പലവിധത്തിലുള്ള തത്രപ്പാടിലാണ് സ്ഥാനാർത്ഥികൾ. ഇക്കൂട്ടത്തിൽ സോഷ്യൽ മീഡിയയെ സജീവമായി ഉപയോഗിക്കുന്നത് ആരാണെന്ന് ചോദിച്ചാൽ നികേഷ് കുമാർ തന്നെയെന്ന് പറയു. നികേഷിന്റെ ഗുഡ്‌മോണിങ് കേരളം എന്ന വീഡിയോ പ്രോഗ്രാം എല്ലാവരും ശ്രദ്ധിച്ചിരുന്നു. എന്നാൽ, ഇന്ന് പരിപാടിയുടെ ഭാഗമായി കുടിവെള്ള പ്രശ്‌നം ഉന്നയിക്കാൻ വേണ്ടി കിണറ്റിലിറങ്ങി ഷൂട്ട് ചെയ്ത നികേഷ് കുമാറിന് പണി കിട്ടി. അവസരം മുതലെടുത്ത് സോഷ്യൽ മീഡിയയിൽ പരിഹാസച്ചിരി നിറയുകയാണ്. മാദ്ധ്യമ പ്രവർത്തകനും തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിൽ പുതുമുഖവുമായ എം വി നികേഷ് കുമാർ എല്ലാവരെയും ഞെട്ടിച്ചേക്കാം എന്നുകരിതിയാണ് വോട്ട് ലക്ഷ്യമിട്ട് കിണറ്റിൽ ഇറങ്ങിയത്. കിണറുകളിലെ വെള്ളം മലിനമാകുന്ന വിഷയം അവതരിപ്പിക്കാൻ സ്ഥാനാർത്ഥി കിണറ്റിൽ ഇറങ്ങുകയായിരുന്നു. മാദ്ധ്യമപ്രവർത്തകരുടെ ശൈലിയിൽ മണ്ഡലത്തിലെ വിഷയങ്ങൾ അവതരിപ്പിക്കാൻ വേണ്ടായാണ് ഈ സാഹസം ചെയ്ത്. കിണറ്റിലെ മലിനമായ ജലം കാണിക്കാൻ വേണ്ടിയാണ് അദ്ദേഹം കിണറ്റിലിറങ്ങിയത്. മലിനീകരണത്തേക്
കണ്ണൂർ: തെരഞ്ഞെടുപ്പിൽ വോട്ടു പിടിക്കാൻ വേണ്ടി പലവിധത്തിലുള്ള തത്രപ്പാടിലാണ് സ്ഥാനാർത്ഥികൾ. ഇക്കൂട്ടത്തിൽ സോഷ്യൽ മീഡിയയെ സജീവമായി ഉപയോഗിക്കുന്നത് ആരാണെന്ന് ചോദിച്ചാൽ നികേഷ് കുമാർ തന്നെയെന്ന് പറയു. നികേഷിന്റെ ഗുഡ്‌മോണിങ് കേരളം എന്ന വീഡിയോ പ്രോഗ്രാം എല്ലാവരും ശ്രദ്ധിച്ചിരുന്നു. എന്നാൽ, ഇന്ന് പരിപാടിയുടെ ഭാഗമായി കുടിവെള്ള പ്രശ്‌നം ഉന്നയിക്കാൻ വേണ്ടി കിണറ്റിലിറങ്ങി ഷൂട്ട് ചെയ്ത നികേഷ് കുമാറിന് പണി കിട്ടി. അവസരം മുതലെടുത്ത് സോഷ്യൽ മീഡിയയിൽ പരിഹാസച്ചിരി നിറയുകയാണ്.
മാദ്ധ്യമ പ്രവർത്തകനും തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിൽ പുതുമുഖവുമായ എം വി നികേഷ് കുമാർ എല്ലാവരെയും ഞെട്ടിച്ചേക്കാം എന്നുകരിതിയാണ് വോട്ട് ലക്ഷ്യമിട്ട് കിണറ്റിൽ ഇറങ്ങിയത്. കിണറുകളിലെ വെള്ളം മലിനമാകുന്ന വിഷയം അവതരിപ്പിക്കാൻ സ്ഥാനാർത്ഥി കിണറ്റിൽ ഇറങ്ങുകയായിരുന്നു. മാദ്ധ്യമപ്രവർത്തകരുടെ ശൈലിയിൽ മണ്ഡലത്തിലെ വിഷയങ്ങൾ അവതരിപ്പിക്കാൻ വേണ്ടായാണ് ഈ സാഹസം ചെയ്ത്.
കിണറ്റിലെ മലിനമായ ജലം കാണിക്കാൻ വേണ്ടിയാണ് അദ്ദേഹം കിണറ്റിലിറങ്ങിയത്. മലിനീകരണത്തേക്കുറിച്ച് രണ്ടു വാക്കുകൾ പറയുന്നതും പിന്നീട് ആയാസപ്പെട്ട് തിരിച്ചു കയറുന്നതും വീഡിയോയിലുണ്ട്. ടെലിവിഷൻ ചാനലുകളിൽ നവാഗതരായ ജേണലിസ്റ്റുകൾ പലവിധത്തിൽ സ്റ്റാൻഡ് അപ്പ് എടുക്കാറുണ്ട്. ചാനൽ രംഗത്തെ തലതൊട്ടപ്പനായ നികേഷ് ചരിത്രത്തിൽ ആദ്യമായി കണിറ്റിലിറങ്ങിയാണ് ഷൂട്ട് ചെയ്തത്.
എന്തായാലും വോട്ടിന് വേണ്ടി ചെയ്ത അതിസാഹസം അദ്ദേഹത്തിന് ഇപ്പോൾ വിനയായിരിക്കയാണ്. ഫേസ്‌ബുക്കിൽ നികേഷ് പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് താഴെ ട്രോളുകളുടെ ബഹളമാണ്. തൊട്ടിയും കയറുമുള്ള കിണറ്റിൽ ഇറങ്ങേണ്ട വല്ല ആവശ്യവും ഉണ്ടായിരുന്നോ എന്നാണ് എന്നാവരുടെയും പൊതുവായ ചോദ്യം. അമിതാവാശേഷം കാണിച്ച് ചളമാക്കിയെന്നും ചലർ ട്രോളി. തൊട്ടിയും കയറമുള്ള കിണറ്റിലറങ്ങി അതേ തൊട്ടികൊണ്ട് വെള്ളം കോരിയ ആദ്യത്തെ ആൾ എന്ന രീതിയിലും ട്രോളുകൾ പറഞ്ഞു. ക്യാമറയുയും കിണറ്റിലേക്ക് ചാടട്ടെ എന്ന വിധത്തിലാണ് മറ്റു ചിലരുടെ പ്രതികരണങ്ങൾ.
ആരാണ് തൊട്ടിയെന്നറിയാൽ മെയ് 19 വരെ കാത്തിരിക്കണം എന്നാണ് മറ്റു ചിലരുടെ കമന്റ്. എന്തായാലും വെളുക്കാൻ തേച്ചത് പാണ്ടായ അവസ്ഥയിലാണ് അഴീക്കോട്ടെ ഇടതു സ്ഥാനാർത്ഥിയിപ്പോൾ. മുസ്ലിംലീഗിലെ കെ എം ഷാജിയുമായി കടുത്ത മത്സരത്തിലാണ് നികേഷ്.