- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രശ്‌നപരിഹാരത്തിനായി കിണറ്റിലിറങ്ങാനും എന്ത് ' അഭ്യാസം' കാണിക്കാനും ഞാൻ നിങ്ങൾക്കൊപ്പം ഉണ്ടാകും; ഇത് സ്ഥിരം വികസന വാചാടോപമാവില്ല; ട്രോളുകാർക്കും സറ്റയർ പരിപാടികൾക്കും വാർത്ത നൽകിയവർക്കും നന്ദിപറഞ്ഞ് എംവി നികേഷ്കുമാർ
കണ്ണൂർ: തെരഞ്ഞെടുപ്പിൽ വോട്ടു പിടിക്കാൻ വേണ്ടി മാത്രമാകില്ല തന്റെ പ്രസ്താവനകളും പ്രവർത്തികളുമെന്ന് വിശദീകരിച്ച് അഴിക്കോട്ടെ സിപിഐ(എം) സ്ഥാനാർത്ഥി എംവി നികേഷ് കുമാർ. ജനകീയ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഏതറ്റം വരെ പോകാനും താനുണ്ടാകുമെന്ന് നികേഷ് വിശദീകരിക്കുന്നു. മണ്ഡലത്തിലെ കുടിവെള്ള പ്രശ്‌നം പരിഹരിക്കാൻ കിണറ്റിലറങ്ങിയത് ഇത് ജനങ്ങളെ ബോധ്യപ്പെടുത്താനാണ്. കിണറുകളിലെ വെള്ളം മലിനമാകുന്ന വിഷയം അവതരിപ്പിക്കാൻ സ്ഥാനാർത്ഥി കിണറ്റിൽ ഇറങ്ങിയതിനെ വിമർശിച്ചവർക്കും കളിയാക്കിയവർക്കുമെല്ലാം നികേഷ് നന്ദി പറയുകയാണ്. തെരഞ്ഞെടുപ്പിൽ ജയിച്ചാലും ഇത്തരം ഇടപെടലുകൾ താൻ സജീവമായി നടത്തുമെന്നാണ് നികേഷ് ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെ വിശദീകരിക്കുന്നത്. നികേഷ് കുമാറിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് ഇങ്ങനെ: പ്രിയപ്പെട്ടവരെ... അഴീക്കോടെ കുടിവെള്ളപ്രശ്‌നവുമായി ബന്ധപ്പെട്ട വിഷയമായിരുന്നു ഞാൻ ഇന്നലെ ഗുഡ്‌മോർണിങ് അഴീക്കോടിലൂടെ ലോകത്തിനു മുന്നിലെത്തിക്കാൻ ശ്രമിച്ചത്. എന്റെ വീഡിയോയ്ക്ക് ലഭിച്ചത് അഭൂതപൂർവ്വമായ പ്രതികരണമാണ്.. വിമർശിച്ചവരുണ
കണ്ണൂർ: തെരഞ്ഞെടുപ്പിൽ വോട്ടു പിടിക്കാൻ വേണ്ടി മാത്രമാകില്ല തന്റെ പ്രസ്താവനകളും പ്രവർത്തികളുമെന്ന് വിശദീകരിച്ച് അഴിക്കോട്ടെ സിപിഐ(എം) സ്ഥാനാർത്ഥി എംവി നികേഷ് കുമാർ. ജനകീയ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഏതറ്റം വരെ പോകാനും താനുണ്ടാകുമെന്ന് നികേഷ് വിശദീകരിക്കുന്നു.
മണ്ഡലത്തിലെ കുടിവെള്ള പ്രശ്‌നം പരിഹരിക്കാൻ കിണറ്റിലറങ്ങിയത് ഇത് ജനങ്ങളെ ബോധ്യപ്പെടുത്താനാണ്. കിണറുകളിലെ വെള്ളം മലിനമാകുന്ന വിഷയം അവതരിപ്പിക്കാൻ സ്ഥാനാർത്ഥി കിണറ്റിൽ ഇറങ്ങിയതിനെ വിമർശിച്ചവർക്കും കളിയാക്കിയവർക്കുമെല്ലാം നികേഷ് നന്ദി പറയുകയാണ്. തെരഞ്ഞെടുപ്പിൽ ജയിച്ചാലും ഇത്തരം ഇടപെടലുകൾ താൻ സജീവമായി നടത്തുമെന്നാണ് നികേഷ് ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെ വിശദീകരിക്കുന്നത്.
നികേഷ് കുമാറിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് ഇങ്ങനെ:
പ്രിയപ്പെട്ടവരെ...
അഴീക്കോടെ കുടിവെള്ളപ്രശ്‌നവുമായി ബന്ധപ്പെട്ട വിഷയമായിരുന്നു ഞാൻ ഇന്നലെ ഗുഡ്‌മോർണിങ് അഴീക്കോടിലൂടെ ലോകത്തിനു മുന്നിലെത്തിക്കാൻ ശ്രമിച്ചത്. എന്റെ വീഡിയോയ്ക്ക് ലഭിച്ചത് അഭൂതപൂർവ്വമായ പ്രതികരണമാണ്.. വിമർശിച്ചവരുണ്ട്, നല്ലതു പറഞ്ഞവരുണ്ട്. പലരസകരമായ കോമഡികൾ ട്രോളുകളായി വന്നു, ഓൺലൈൻ പത്രങ്ങളും ചാനലുകളും വാർത്തയാക്കി, റിപ്പോർട്ടർ ടിവിയിലെ ഡെമോക്രെയ്‌സിയും ഏഷ്യാനെറ്റിലെ ചിത്രം വിചിത്രവും അടക്കമുള്ള ഡെയ്‌ലി സറ്റയർ പരിപാടികളിൽ തമാശയായി... എല്ലാവർക്കും നന്ദി.. ഇനി വിഷയത്തിലേക്ക് വരാം.. അഴീക്കോട്ടെ കുടിവെള്ള പ്രശ്‌നം ഞാൻ ആദ്യമായല്ല വിഷയമാക്കുന്നത്. എല്ലാവരുടേയും ശ്രദ്ധ ഏപ്രിൽ 16,17 തീയ്യതികളിൽ പോസ്റ്റ് ചെയ്ത വീഡിയോയിലേക്ക് ക്ഷണിക്കുന്നു.
മണ്ഡലത്തിലെ കുടിവെള്ളപ്രശ്‌നമായിരുന്നു സബ്ജക്റ്റ്. ഈ പ്രശ്‌നം ഞാൻ ജില്ലാഭരണകൂടത്തെ അറിയിക്കുകയും ചെയ്തു. എന്നാൽ താത്ക്കാലികപരിഹാരം പോലും സാധ്യമായില്ല.. പ്രചരണത്തിനിടയിൽ വീണ്ടും ആളുകൾ ഇതേ വിഷയം സംസാരിച്ചു തുടങ്ങി. കുടിവെള്ളം മലിനമാക്കപ്പെട്ടതിന്റെ പ്രശ്‌നം ചൂണ്ടിക്കാട്ടി.. കഴിഞ്ഞ ദിവസം പാലോട്ട്കാവിൽ പോയപ്പോൾ നാട്ടുകാർ ഇതേ കാര്യം ആവർത്തിച്ചു. ഈ ജലപ്രശ്‌നം പലതവണ നിലവിലെ ജനപ്രതിനിധിയുടെ ശ്രദ്ധയിൽ പെടുത്തിയതിന്റെ വിശദാംശങ്ങൾ പറഞ്ഞു. ആവർത്തിച്ചാവശ്യപ്പെട്ടിട്ടും തിരിഞ്ഞുനോക്കാത്ത അധികാരികളെ കുറിച്ച് പറഞ്ഞു. ഇത് പാലോട്ടുവയലുകാരുടെ മാത്രം പ്രശ്‌നമല്ല. ചിറക്കൽ, പുഴാതി, വളപട്ടണം. നാറാത്ത് പഞ്ചായത്തുകളിലെ പുഴയോരത്തുള്ള മൂവായിരത്തോളം കുടുംബങ്ങളുടെ പ്രശ്‌നമാണിത്.
ലത്തൂരിലും മറ്റും ഒരിറ്റു ദാഹജലത്തിനായി ജനങ്ങൾ നടത്തുന്ന പോരാട്ടങ്ങളുടെ ചിത്രം കൂടി മനസിലെത്തി.. അങ്ങനെയാണ് കുടിവെള്ളമില്ലാതെ കരയുന്ന ജനങ്ങളുടെ പ്രശ്‌നം വീണ്ടും ഗുഡ്‌മോണിങ് അഴീക്കോടിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചത് . അങ്ങനെ അത് ചിത്രീകരിക്കുകയും ചെയ്തു. അതിനിടെ ഞാൻ കിണറ്റിലിറങ്ങി. ഇതൊരു പ്രശ്‌നമായി ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തതിന് പിന്നാലെ പലവിധ പ്രതികരണങ്ങൾ വന്നു. നേരത്തെ ഇതേ കാര്യം പോസ്റ്റ് ചെയ്തപ്പോഴില്ലാത്ത ശ്രദ്ധ ഇത്തവണ കിട്ടി. അത് ഞാൻ കിണറ്റിൽ ഇറങ്ങിയ ദൃശ്യം ഉള്ളതുകൊണ്ടായിരുന്നു. വിമർശിച്ചും പരിഹസിച്ചും ആക്ഷേപിച്ചും അനുകൂലിച്ചും പലവിധ പ്രതികരണങ്ങൾ. ഈ നിമിഷത്തിൽ എല്ലാ ഇടപെടലിനെയും ആത്മാർത്ഥമായി ഞാൻ അഭിനന്ദിക്കുകയാണ്.
140 എണ്ണത്തിൽ ഒന്ന് മാത്രമായ ഞങ്ങളുടെ അഴീക്കോട് മണ്ഡലത്തിലെ, കുടിവെള്ളപ്രശ്‌നത്തെ കേരളം മുഴുവൻ ചർച്ചയാക്കിയതിന് നന്ദി പറയുകയാണ്. അഭിനന്ദനവും നന്ദിയും എന്തിന് എന്നല്ലേ.. കാരണമുണ്ട്. വിവിധ മാദ്ധ്യമങ്ങളിൽ ഒരു ദിനം മുഴുക്കെ പലരീതിയിൽ ഗുഡ്‌മോണിങ് അഴീക്കോട് ചർച്ചയായല്ലോ. അതിന്റെ തുടർച്ചയായി അഴീക്കോട് മണ്ഡലത്തിലെ കുടിവെള്ളപ്രശ്‌നത്തെ കുറിച്ച് ഗൗരവമേറിയ വിശകലനങ്ങളും ചർച്ചകളും പദ്ധതിനിർദ്ദേശങ്ങളും ഉയർന്നുവരാൻ ഈ ഇടപെടൽ കാരണമായി. കേരളത്തിൽ നിന്നും വിദേശത്തുനിന്നുമായി നിരവധി പേർ വിളിച്ച് ഈ പ്രശ്‌നത്തെ കുറിച്ച് അന്വേഷിച്ചു. സുഹൃത്തുക്കളായ ചില ഭൂഗർഭശാസ്ത്രജ്ഞർ വിളിച്ചു. വിഷയം വിശദമായി പഠിക്കാനും പരിഹാരമാർഗം നിർദ്ദേശിക്കാനുമുള്ള സന്നദ്ധത അറിയിച്ചു. ചില അഭ്യുദയകാംക്ഷികൾ അവരുടെ സംഘടന വഴിയും കൂട്ടായ്മകളിലൂടെയും പ്രശ്‌നപരിഹാരത്തിനുള്ള ഇടപെടൽ വാഗ്ദാനം ചെയ്തു.
അതുകൊണ്ട് എനിക്ക് നല്ല ആത്മവിശ്വാസമുണ്ട്. ഈ പ്രശ്‌നം അധികം വൈകാതെ തന്നെ പരിഹരിക്കാൻ കഴിയും എന്ന്. എന്തായാലും ഒരുകാര്യം ഞാനുറപ്പു തരുന്നു. നിങ്ങളുടെ ജനപ്രതിനിധിയായാൽ അടിയന്തിര പ്രാധാന്യത്തോടെ ഈ കുടിവെള്ളപ്രശ്‌നം ഞാൻ പരിഹരിക്കും. പ്രശ്‌നപരിഹാരത്തിനായി കിണറ്റിലിറങ്ങാനും എന്ത് ' അഭ്യാസം' കാണിക്കാനും ഞാൻ നിങ്ങൾക്കൊപ്പം ഉണ്ടാകും. ഇത് കഴിഞ്ഞ അഞ്ചുവർഷമായി അഴീക്കോട്ടുകാർ കേൾക്കുന്ന വികസന വാചാടോപമല്ല, എന്റെ വാക്കാണ്.