പാരീസ്: പന്ത്രണ്ട് വയസ്സുകാരൻ തന്നെ ലൈംഗിക ബന്ധത്തിന് ക്ഷണിച്ച് തനിക്ക് മെസേജുകൾ അയക്കുന്നുവെന്ന് പോൺ ആക്ടറസ് നികിത ബെല്ലൂച്ചി.തന്റെ ഇൻബോക്സിൽ ലഭിക്കുന്ന കുട്ടികളുടെ മെസേജുകൾക്ക് അവരുടെ മാതാപിതാക്കളെയാണ് പഴിക്കേണ്ടതെന്നാണ് നികിത പറയുന്നത്. ഇത്തരത്തിൽ തനിക്ക് സന്ദേശം അയക്കുന്ന കുട്ടികൾക്ക് സെക്സിനെ കുറിച്ച് പഠിപ്പിച്ച് മടുത്തുഇന്റർനെറ്റ് പോണോഗ്രഫിയിൽ നിന്ന് കുട്ടികളെ നിയന്ത്രിക്കാൻ മാതാപിതാക്കൾക്ക് കഴിയാതെ പോവുകയാണ്

നാല് ആൺകുട്ടികളിൽ നിന്ന് ലഭിച്ച സന്ദേശങ്ങൾ നികിത ഷെയർ ചെയ്തിട്ടുണ്ട്. നാല് പേരും സെക്സിനായാണ് നികിതയ്ക്ക് സന്ദേശമയച്ചിരിക്കുന്നത്. അതിൽ ഒരെണ്ണം ഇങ്ങനെ: ' ഹായ്, എനിക്ക് ഇപ്പോൾ 13 വയസായി. ഞാൻ നിങ്ങളുടെ ആരാധകനാണ്. എനിക്കൊപ്പം നഗ്‌നയായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ തയ്യാറാണോ''. ഈ സന്ദേശത്തിന് നികിത നൽകിയ മറുപടി: ' ഡ്യൂഡ്, 13 വയസുകാരാ.. നിന്റെ ഹോംവർക്കുകൾ ചെയ്യൂ. ഇനിയൊരിക്കലും എനിക്ക് മെസേജ് അയക്കരുത്. അതല്ല ഇത് തുടരാനാണ് ഭാവമെങ്കിൽ നിന്റെ മെസേജിന്റെ സ്‌ക്രീൻ ഷോർട്ട് എടുത്ത് ഞാൻ മാതാപിതാക്കൾക്ക് അയച്ചുകൊടുക്കും''.

പോണോഗ്രഫി വീഡിയോകൾ ഇന്റർനെറ്റിൽ നിന്ന് ലഭിക്കാൻ വലിയ ബുദ്ധിമുട്ടില്ലെന്നത് നിർഭാഗ്യവശാൽ ശരി തന്നെയാണ്. അതുകൊണ്ട് തന്നെ നിരവധി കുട്ടികളാണ് ചിത്രങ്ങൾ ചോദിച്ചും അവർക്കൊപ്പം ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ ക്ഷണിച്ചും മെസേജ് അയക്കുന്നത്. കുട്ടികൾക്ക് ഇത്തരം കാര്യങ്ങളിൽ മാതാപിതാക്കൾ വേണ്ടത്ര നിയന്ത്രണങ്ങൾ ഏർപ്പെടുത്താത്തതും, ലൈംഗിക പഠനത്തിന്റെ അഭാവവുമാണ് ഇതിന് പ്രധാന കാരണമെന്നും നികിത പറഞ്ഞു.