ടുത്ത കുടിയേറ്റ വിരുദ്ധതയും മുസ്ലിം വിരുദ്ധതയും പ്രകടിപ്പിക്കുന്ന നയങ്ങൾ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിലനിൽപ്പ് പതുക്കെ അപകടത്തിലാക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. ട്രംപിന് സ്ഥാനഭ്രംശം സംഭവിച്ചാൽ, പകരക്കാരിയായി രംഗത്തെത്തുക ഇന്ത്യൻ വംശജയാവുമോ? ഐക്യരാഷ്ട്ര സഭയിലെ അമേരിക്കൻ പ്രതിനിധിയായ നിക്കി ഹെയ്‌ലിയാകും ട്രംപിന്റെ പിൻഗാമിയെന്ന് വിശ്വസിക്കുന്നവരേറെയാണ്.

നിക്കി ഹെയ്‌ലി അമേരിക്കൻ പ്രസിഡന്റ് പദത്തിലേക്ക് പതുക്കെ അടുത്തുകൊണ്ടിരിക്കുക യാണെന്ന് കരുതുന്നവരേറെയാണ്. അതിൽക്കൂടുതൽ പേരും ട്രംപിന്റെ വിശ്വസ്തർ തന്നെ. നിക്കിയെ പേടിച്ചാണ് ട്രംപും അനുയായികളും കഴിയുന്നതെന്ന് അടുത്തിടെ പുറത്തിറങ്ങിയ മൈക്കൽ വോൾഫിന്റെ പുസ്തകം വെളിപ്പെടുത്തുന്നു.

ഇക്കഴിഞ്ഞ ഒക്ടോബറോടെ ട്രംപിന്റെ പിൻഗാമിയാകാൻ നിക്കി ഉറച്ചുകഴിഞ്ഞതായി മൈക്കൽ ഫോൾഫ് പറയുന്നു. ഒരുവട്ടം കൊണ്ട് ട്രംപിന്റെ ഭരണം അവസാനിക്കുമെന്നും പകരക്കാരിയായി കടന്നുവരാൻ തനിക്ക് അവസരമൊരുങ്ങുമെന്നും അവർ കരുതുന്നു. ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട് ഐക്യരാഷ്ട്ര സഭയിൽ നടന്ന വോട്ടെടുപ്പിൽ അമേരിക്ക പരാജയ്പപെട്ടപ്പോൾ നിക്കി നടത്തിയ പ്രസംഗം അതിന്റെ നാന്ദിയാണെന്ന് വിലയിരുത്തുന്നവരുമുണ്ട്.

ട്രംപിനെക്കാൾ പ്രസിഡന്റ് പദത്തിന് അനുയോജ്യയാണ് നിക്കിയെന്ന് കരുതുന്നവവരേറെ യാണെന്ന് മൈക്കൽ വോൾഫ് പറയുന്നു. ട്രംപിസത്തിന്റെ പ്രധാന വക്താക്കളിലൊരാളാണ് നിക്കി. ട്രംപിസത്തെ കൂടുതൽ ശക്തിയോടെ ലോകത്തിന് മുന്നിൽ അവതരിപ്പിക്കാൻ നിക്കിക്ക് കഴിയുന്നുണ്ടെന്നും മൈക്കൽ വോൾഫ് തന്റെ ഫയർ ആൻഡ് ഫ്യൂറി: ഇൻസൈഡ് ദ ട്രംപ് വൈറ്റ് ഹൗസ് എന്ന പുസ്തകത്തിൽ പറയുന്നു.

ട്രംപിനെ നന്നായി സ്വാധീനിക്കാൻ സൗത്ത് കരോലിനയിലെ മുൻ ഗവർണർകൂടിയായ നിക്കിക്ക് സാധിച്ചിട്ടുണ്ടെന്നാണ് മൈക്കൽ വോൾഫിന്റെ വിലയിരുത്തൽ. വൈറ്റ് ഹൗസിലെത്തി ആദ്യവർഷംകൊണ്ടതന്നെ ഇവാൻക ട്രംപുമായി നല്ല ബന്ധം സ്ഥാപിക്കാൻ അവർക്കായി. എയർഫോഴ്‌സ് വണ്ണിലെ യാത്രകളിൽ ട്രംപുമായി കൂടുതൽ ഇടപഴകാനും അവർക്കായി. നിക്കിയുടെ ഊർജസ്വലത ട്രംപിനെ കൂടുതൽ സ്വാധീനിക്കുവാനിടയുണ്ടെന്നും അദ്ദേഹത്തിന്റെ വിശ്വസ്തർ കരുതുന്നു.

സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സൺ രാജിവെക്കുകയാണെങ്കിൽ ആ സ്ഥാനത്തേയ്ക്ക് സിഐഎയിലെ മൈക്ക് പോംപിയോയെ ട്രംപിന്റെ കാമ്പെയിൻ മാനേജരായ സ്റ്റീവ് ബാനൺ നിർദേശിക്കുന്നതും നിക്കിയെ തടയിയുകയെന്ന ലക്ഷ്യത്തോടെയാണെന്ന് മൈക്കൽ വോൾഫ് പറയുന്നു. ട്രംപിനെ നിക്കിയുടെ സ്വാധീനത്തിൽനിന്ന് സംരക്ഷിക്കുകയാണ് മറ്റുള്ളവരുടെ ഉദ്ദേശ്യം. കഴിവുറ്റ സാരഥിയെന്ന വിശേഷണത്തോടെ നവംബറിൽ നിക്കിയെ ഐക്യരാഷ്ട്രസഭയിലെ പ്രതിനിധിയായി ട്രംപ് നിർദേശിച്ചതുമുതൽ മറ്റുള്ളവർ ഈ അപകടം മ്ുന്നിൽക്കാണുന്നതായും പുസ്തകത്തിൽ പറയുന്നു.