ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി രഹസ്യബന്ധമുണ്ടെന്ന അപവാദപ്രചരണങ്ങൾക്കെതിരെ ആഞ്ഞടിച്ച് ഐക്യരാഷ്ട്രസഭയിലെ യുഎസ് പ്രതിനിധി നിക്കി ഹാലി. എഴുത്തുകാരനായ മിഖേൽ വൂൾഫിന്റെ 'ഫയർ ആൻഡ് ഫ്യൂറി' എന്ന പുസ്തകത്തിൽ അച്ചടിച്ചു വന്ന വാർത്തകളിൽ നിന്നാണ് നിക്കി ഹാലിക്കെതിരായുള്ള അപവാദങ്ങൾ ആരംഭിക്കുന്നത്. ഒരഭിമുഖത്തിലാണ് പ്രസിഡന്റായ ട്രംപിനു ഒരു രഹസ്യ ബന്ധമുണ്ടെന്നും അതിനെക്കുറിച്ച് തന്റെ പുസ്തകത്തിൽ വെളിപ്പെടുത്തിയിട്ടുണ്ടെന്നും മിഖേൽ പറയുന്നത്.

സംഭവം ഗോസിപ്പായി പാപ്പരാസികൾ ഏറ്റുപിടിച്ചതോടെയാണ് ഹാലി പ്രതികരണവുമായി രംഗത്തെത്തിയത്. ആ വാർത്ത തീർത്തും തെറ്റാണെന്നും, ശിക്ഷയർഹിക്കുന്നതാണെന്നും നിക്കി ഹാലി പറഞ്ഞു. പോളിറ്റിക്കോയുടെ വുമൺ റൂൾ പോഡ് കാസ്റ്റിന്റെ ഇന്റർവ്യൂവിലാണ് ഹാലി തനിക്കെതിരെയുണ്ടായ അപവാദ പ്രചരണത്തെക്കുറിച്ച് സംസാരിച്ചത്.

അമേരിക്കൻ ഭരണസമിതി അംഗമായ നിക്കി പ്രസിന്റിനൊപ്പം വളരെയെറെ സമയം ചിലവഴിക്കാറുണ്ടെന്നും ഭാവിയെക്കുറിച്ചു ചർച്ച ചെയ്യാറുമുണ്ടെന്നും വൂൾഫ് പുസ്‌കത്തിൽ പറഞ്ഞിരുന്നു. എന്നാൽ അത്തരത്തിൽ ഒരു സംഭവം ഉണ്ടായിട്ടില്ലെന്നും സമൂഹത്തിൽ ഉയർന്ന നിലയിലുള്ള ധീരയായ സ്ത്രീകൾക്കെതിരെ അപവാദങ്ങൾ ഉന്നയിക്കുന്ന ഒരു പുരുഷ വിഭാഗത്തിന്റെ പ്രചരണമാണതെന്നും നിക്കി വ്യക്തമാക്കി.

ഇന്ത്യൻ വംശജയാണ് നിക്കി ഹാലി. യു.എൻ. പ്രതിനിധിസ്ഥാനത്തേക്കുള്ള നിക്കിയുടെ നാമനിർദ്ദേശം യു.എസ്. സെനറ്റ് അംഗീകരിച്ചുതോടെയാണ് ഇവർ ക്യാബിനറ്റ് റാങ്കിന് തുല്യമായ പദവിയിൽ എത്തിത്. ഐക്യരാഷ്ട്രസഭയെ പല വിഷയങ്ങളിലും അമേരിക്കയുടെ നാവായി നിക്ക് മാറിയിരുന്നു. യു.എൻ. പ്രതിനിധി സ്ഥാനത്തേക്ക് പ്രസിഡന്റ് ട്രംപാണ് നിക്കിയെ നിർദേശിച്ചതും. നിക്കിക്ക് സെനറ്റിൽ രാഷ്ട്രീയഭേദമെന്യേ കനത്ത ഭൂരിപക്ഷമാണ് ലഭിച്ചത്. 96 പേർ നിക്കിക്ക് അനുകൂലമായി വോട്ടുചെയ്തപ്പോൾ നാലുപേർ മാത്രമാണ് എതിരായി വോട്ട് രേഖപ്പെടുത്തിയത്.

യു.എസ്. സ്റ്റേറ്റ് സെക്രട്ടറി പദവിക്കുശേഷം സെനറ്റിന്റെ അനുമതി ആവശ്യമുള്ള രണ്ടാമത്തെ ഉയർന്ന പദവിയാണ് ഐക്യരാഷ്ട്രസഭ സ്ഥാനപതിയുടേത്. ട്രംപ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഊഷ്മളണായി ബന്ധമാണ് നിക്കി ഹാലിക്കുല്‌ളത്. ഈ പദവിയിലെത്തുന്ന ആദ്യ ഇന്ത്യൻ വംശജയാണ് നിക്കി ഹാലി. തിങ്കളാഴ്ച ഇന്ത്യൻ വംശജനായ അജിത് പൈയെ ഫെഡറൽ കമ്യൂണിക്കേഷൻസ് കമ്മിഷന്റെ തലവനായി ട്രംപ് നിയമിച്ചിരുന്നു.