- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ഉത്തരകൊറിയയുമായി ചർച്ച അവസാനിച്ചു; ഇനി സൈനിക നടപടി: നിക്കി ഹേലി
വാഷിങ്ടൻ: അമേരിക്കയുടെ നിരന്തരമായ മുന്നറിയിപ്പുകൾ അവഗണിച്ചു ദീർഘദൂരം മിസൈൽ പരീക്ഷണം തുടരുന്ന ഉത്തര കൊറിയയുമായി ഇനി ചർച്ചയ്ക്കിനിയില്ലെന്നും സൈനിക നടപടിക്ക് ഒരുങ്ങുന്നതായും ജൂലൈ 30 ന് അമേരിക്കയുടെ യുഎൻ അംബാസിഡർ നിക്കി ഹേലി ട്വിറ്ററിലൂടെ അറിയിച്ചു. ട്വിറ്റർ സന്ദേശം പുറത്തുവിട്ട ഉടനെ അമേരിക്കയുടെ രണ്ടു ബി വൺ സൂപ്പർ സോണിക്ക് ബോംബിങ്ങ് വിമാനങ്ങൾ ദക്ഷിണ കൊറിയയ്ക്കു മുകളിൽ പറന്നത് സംഘർഷത്തിനുള്ള സാധ്യതകൾ വർദ്ധിപ്പിച്ചു. സൗത്തുകൊറിയയുടേയും ജപ്പാന്റേയും ബോംബർ ജെറ്റുകൾ പറന്നതും നോർത്തുകൊറിയയ്ക്കുള്ള മുന്നറിയിപ്പായിരുന്നു.വലിയൊരു ദുരന്തത്തിലേക്ക് നയിക്കുന്ന ഉത്തര കൊറിയയുടെ ഭീഷണിക്കെതിരെ സമ്മർദ്ദം ചെലുത്തുവാൻ നിക്കി ഹേലി ചൈനയോട് അഭ്യർത്ഥിച്ചു. ഉത്തര കൊറിയയിൽ നിന്നും അമേരിക്കയുടെ അലാസ്‌ക്കയിലേക്ക് അയയ്ക്കുവാൻ കഴിയുന്ന ദീർഘ ദൂര മിസൈലുകൾ എങ്ങനെ പ്രതിരോധിക്കാം എന്നതി നെക്കുറിച്ചുള്ള പരീക്ഷണം വിജയകരമായി പൂർത്തീകരിച്ചതായി നിക്കി ഹേലി പറഞ്ഞു. ജൂലൈ മാസം അവസാനിക്കുന്നതിന് മുമ്പ് തന്നെ സൈനിക നടപടി വേണ്ടിവരുമെ
വാഷിങ്ടൻ: അമേരിക്കയുടെ നിരന്തരമായ മുന്നറിയിപ്പുകൾ അവഗണിച്ചു ദീർഘദൂരം മിസൈൽ പരീക്ഷണം തുടരുന്ന ഉത്തര കൊറിയയുമായി ഇനി ചർച്ചയ്ക്കിനിയില്ലെന്നും സൈനിക നടപടിക്ക് ഒരുങ്ങുന്നതായും ജൂലൈ 30 ന് അമേരിക്കയുടെ യുഎൻ അംബാസിഡർ നിക്കി ഹേലി ട്വിറ്ററിലൂടെ അറിയിച്ചു.
ട്വിറ്റർ സന്ദേശം പുറത്തുവിട്ട ഉടനെ അമേരിക്കയുടെ രണ്ടു ബി വൺ സൂപ്പർ സോണിക്ക് ബോംബിങ്ങ് വിമാനങ്ങൾ ദക്ഷിണ കൊറിയയ്ക്കു മുകളിൽ പറന്നത് സംഘർഷത്തിനുള്ള സാധ്യതകൾ വർദ്ധിപ്പിച്ചു. സൗത്തുകൊറിയയുടേയും ജപ്പാന്റേയും ബോംബർ ജെറ്റുകൾ പറന്നതും നോർത്തുകൊറിയയ്ക്കുള്ള മുന്നറിയിപ്പായിരുന്നു.വലിയൊരു ദുരന്തത്തിലേക്ക് നയിക്കുന്ന ഉത്തര കൊറിയയുടെ ഭീഷണിക്കെതിരെ സമ്മർദ്ദം ചെലുത്തുവാൻ നിക്കി ഹേലി ചൈനയോട് അഭ്യർത്ഥിച്ചു.
ഉത്തര കൊറിയയിൽ നിന്നും അമേരിക്കയുടെ അലാസ്‌ക്കയിലേക്ക് അയയ്ക്കുവാൻ കഴിയുന്ന ദീർഘ ദൂര മിസൈലുകൾ എങ്ങനെ പ്രതിരോധിക്കാം എന്നതി നെക്കുറിച്ചുള്ള പരീക്ഷണം വിജയകരമായി പൂർത്തീകരിച്ചതായി നിക്കി ഹേലി പറഞ്ഞു. ജൂലൈ മാസം അവസാനിക്കുന്നതിന് മുമ്പ് തന്നെ സൈനിക നടപടി വേണ്ടിവരുമെന്നാണ് ട്വിറ്ററിൽ സൂചന നൽകിയിരിക്കുന്നത്