- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്ത്രീകൾക്കും പുരുഷന്മാർക്കും വ്യായാമ പരിശീലനം നടത്താൻ സൗകര്യമുള്ള ഫാസ് ഇന്റർ നാഷണൽ ഫിറ്റ്‌നെസ് സെന്റർ; യുവതിയെ പീഡിപ്പിച്ചത് ഭീഷണിയിലൂടെ; കുടുങ്ങിയത് മംഗലശേറി ആഷിക്; നിലമ്പൂരിലെ ഫിറ്റ്നസ് പരിശീലകനെതിരെ കൂടുതൽ പരാതികൾ; കേസുകൾ കൂടാൻ സാധ്യത
മലപ്പുറം: ഫിറ്റ്‌നെസ് സെന്ററിൽ വ്യായാമ പരിശീലനത്തിനായി വന്ന യുവതിയെ പീഡിപ്പിച്ച ഫിറ്റ്‌നെസ് പരിശീലകൻ അറസ്റ്റിലാകുമ്പോൾ പുറത്തു വരുന്നത് കൂടുതൽ പരാതികൾ. നിലമ്പൂർ കോടതിപ്പടിയിൽ പ്രവർത്തിക്കുന്ന ഫിറ്റ്‌നെസ് സെന്ററിൽ വ്യായാമ പരിശീലനത്തിനായി വന്ന യുവതിയെ പീഡിപ്പിച്ച കേസിൽ നിലമ്പൂർ ചക്കാലക്കുത്ത് മംഗലശേരി സ്വദേശിയും ഫിറ്റ്‌നെസ് പരിശീലകനുമായ ആഷിക് (36) ആണ് അറസ്റ്റിലായത്.
യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. ഭീഷണിപ്പെടുത്തി പണം കൈക്കലാക്കൽ, ബലാത്സംഗം തുടങ്ങിയ വകുപ്പുകൾ ചേർത്ത് നിലമ്പൂർ പൊലീസ് കേസ് എടുത്തുത്തത്. നിലമ്പൂർ ഇൻസ്‌പെക്ടർ വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്.
അതേ സമയം പ്രതിക്കെതിരെ സമാനമായ കൂടുതൽ പരാതികളുള്ളതായും പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. രേഖമൂലം പരാതി നൽകുന്ന മുറക്ക് കൂടുതൽ വകുപ്പുകൾചേർത്ത് പ്രതിക്കെതിരെ കേസ് എടുക്കുമെന്നും പൊലീസ് പറഞ്ഞു. പ്രതിക്കെതിരെ ഒരാൾ പരാതി നൽകാൻ തയ്യാറായതോടെ കൂടുതൽ പേർ അടുത്ത ദിവസങ്ങളിലായി പരാതി നൽകുമെന്നാണ് സൂചന.
സ്ത്രീകൾക്കും പുരുഷന്മാർക്കും വ്യായാമ പരിശീലനം നടത്താൻ സൗകര്യമുള്ള ഫാസ് ഇന്റർ നാഷണൽ ഫിറ്റ്‌നെസ് സെന്ററിലെ പരിശീലകനായ പ്രതി വ്യായാമ പരിശീലനത്തിന്റെ മറവിൽ യുവതിയെ നിരന്തരം ഭീഷണിപ്പെടുത്തി പീഡിപ്പിച്ചുവെന്നാണ് കേസ്. സംഭവത്തിൽ യുവതിയുടെ പരാതിയെ തുടർന്ന് നിലമ്പൂർ പൊലീസ് കേസെടുത്ത് വേഗത്തിൽ അന്വേഷണം നടത്തിയതോടെയാണ് പ്രതിയെ ഉടൻ തന്നെ അറസ്റ്റു ചെയ്യാൻ സാധിച്ചത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അതേസമയം പ്രതിക്ക് എതിരെ സമാനമായ കൂടുതൽ പരാതികൾ ഉണ്ടെന്നാണ് സൂചന. നിലമ്പൂർ പൊലീസിന്റെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. തുടർ അന്വേഷണത്തിനു പ്രതിയെ കസ്റ്റഡിയിൽ ലഭിക്കാനായി പൊലീസ് അപേക്ഷ നൽകും/
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്