- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്കൂളിലേക്ക് നടന്നു പോകുമ്പോൾ അമിത വേഗത്തിലെത്തിയ ലോറി കുട്ടികൾക്കിടയിലേക്ക് ഇടിച്ചു കയറി; വഴിക്കടവിനടുത്തെ ദാരുണ അപകടത്തിൽ മരിച്ചത് മൂന്ന് കുട്ടികൾ; അപകടത്തിൽപ്പെട്ടത് മണിമൂളി സികെഎച്ച്എസ്എസ് വിദ്യാർത്ഥികൾ; 10 വിദ്യാർത്ഥികൾക്ക് പരിക്ക്; ഒരു കുട്ടിയുടെ നില അതീവ ഗുരുതരം;
നിലമ്പൂർ: മലപ്പുറം നിലമ്പൂരിൽ വിദ്യാർത്ഥികൾക്കിടയിലേക്ക് വാൻ പാഞ്ഞ് കയറി മൂന്ന് പേർ മരിച്ചു. പത്തോളം വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. മണിമൂളി സികെഎച്ച്എസ് എസിലെ വിദ്യാർത്ഥികളാണ് മരിച്ചത്. ലോറി ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് പ്രാഥമിക നിഗമനം. മണിമൂളി സികെഎച്ച്എസ്എസ് വിദ്യാർത്ഥികളാണ് മരിച്ചത്. 10 വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. ഒരു കുട്ടിയുടെ നില ഗുരുതരമാണ്. മണിമൂളിയിൽ രാവിലെ 9.30ഓടെയാണ് അപകടമുണ്ടായത്. വിദ്യാർത്ഥികൾ ബസ് കാത്തുനിന്ന കാത്തിരിപ്പുകേന്ദ്രത്തിലേക്ക് ലോറി പാഞ്ഞുകയറുകയായിരുന്നു. ചരക്കുലോറി ബസിലും ഓട്ടോറിക്ഷയിലും ഇടിച്ച ശേഷം ബസ് സ്റ്റോപ്പിലേയ്ക്ക് ഇടിച്ചുകയറുകയായിരുന്നു. മരിച്ച രണ്ടു കുട്ടികളിൽ ഫിദ എന്ന കുട്ടിയെ തിരിച്ചറിഞ്ഞിട്ടുണ്ട്.
നിലമ്പൂർ: മലപ്പുറം നിലമ്പൂരിൽ വിദ്യാർത്ഥികൾക്കിടയിലേക്ക് വാൻ പാഞ്ഞ് കയറി മൂന്ന് പേർ മരിച്ചു. പത്തോളം വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. മണിമൂളി സികെഎച്ച്എസ് എസിലെ വിദ്യാർത്ഥികളാണ് മരിച്ചത്. ലോറി ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് പ്രാഥമിക നിഗമനം.
മണിമൂളി സികെഎച്ച്എസ്എസ് വിദ്യാർത്ഥികളാണ് മരിച്ചത്. 10 വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. ഒരു കുട്ടിയുടെ നില ഗുരുതരമാണ്. മണിമൂളിയിൽ രാവിലെ 9.30ഓടെയാണ് അപകടമുണ്ടായത്. വിദ്യാർത്ഥികൾ ബസ് കാത്തുനിന്ന കാത്തിരിപ്പുകേന്ദ്രത്തിലേക്ക് ലോറി പാഞ്ഞുകയറുകയായിരുന്നു. ചരക്കുലോറി ബസിലും ഓട്ടോറിക്ഷയിലും ഇടിച്ച ശേഷം ബസ് സ്റ്റോപ്പിലേയ്ക്ക് ഇടിച്ചുകയറുകയായിരുന്നു. മരിച്ച രണ്ടു കുട്ടികളിൽ ഫിദ എന്ന കുട്ടിയെ തിരിച്ചറിഞ്ഞിട്ടുണ്ട്.
Next Story