- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രണ്ടു കിലോ കഞ്ചാവുമായി നിലമ്പൂർ സ്വദേശി പിടിയിൽ;യുവാവിനെ പിടികൂടിയത് തൃശൂർ പൂരത്തിനോടനുബന്ധിച്ച് നടത്തിയ ഓപ്പറേഷൻ ടസ്ക്കറിൽ; കഞ്ചാവ് എത്തിക്കാൻ ചുമതലപ്പെടുത്തിയ ആളെ കണ്ടെത്താൻ പൊലീസ്
തൃശൂർ: തൃശൂർ പൂരത്തിനോടനുബന്ധിച്ച് നടത്തിയ ഓപ്പറേഷൻ ടസ്‌ക്കറിന്റെ ഭാഗമായി തൃശൂർ എക്സൈസ് റെയ്ഞ്ച് പാർട്ടിയും, റെയിൽവേ പ്രോട്ടക്ഷൻ ഫോഴ്സും സംയുക്തമായി നടത്തിയ പരിശോധനയിൽ രണ്ട് കിലോ കഞ്ചാവുമായി നിലമ്പൂർ സ്വദേശിയെ പിടികൂടി.മലപ്പുറം നിലമ്പൂർ സ്വദേശിയായ നടുവത്ത് രാജീവ് ഗാന്ധി കോളനിയിൽ വടക്കേപറമ്പിൽ ദേവൻ മകൻ രാഹുൽ (24 വയസ്സ്) ആണ് അറസ്റ്റിലായത്.തൃശൂർ പൂരത്തിന് വിപണനത്തിനായി കൊണ്ടുവന്ന കഞ്ചാവാണ് പിടികൂടിയത്.
വിശാഖപട്ടണത്ത് ജൂസ് കടയിൽ സെയിൽസ് മാൻ ആയി ജോലി ചെയ്തുവരുകയായിരുന്നു ഇയാൾ.അവിടത്തേ പരിചയം വെച്ച് കഞ്ചാവിന്റെ മൊത്ത വിതരണക്കാരിൽ നിന്നും കിലോക്ക് 5000 രൂപ നിരക്കിൽ വാങ്ങുന്ന കഞ്ചാവ് കേരളത്തിലേക്ക് കടത്തി കിലോക്ക് 30000 രൂപ നിരക്കിലാണ് കച്ചവടം നടത്തി വരുന്നത്.തൃശൂർ പൂരത്തിന്റെ സാമ്പിൾ വെടിക്കെട്ട് കാണുന്നതിനായാണ് താൻ തൃശൂരിൽ എത്തിയതെന്നാണ് രാഹുൽ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയിട്ടുള്ളത്.കഞ്ചാവ് എത്തിക്കാൻ രാഹുലിനെ ചുമതലപ്പെടുത്തിയ ആളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി.
വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് എക്സൈസ് -, ആർ പി എഫ് ഉദ്യോഗസ്ഥർ അറിയിച്ചു.എക്സൈസ് ഇൻസ്പെക്ടർ അബ്ദുൾ അഷറഫ് കെ., അസ്സി.എക്സൈസ് ഇൻസ്പെക്ടർ സി.യു. ഹരീഷ്, പ്രിവന്റീവ് ഓഫീസർമാരായ ടി.ആർ.സുനിൽകുമാർ, കെ.വി.രാജേഷ്, എൻ.യു. ശിവൻ, സിവിൽ എക്സൈസ് ഓഫീസർമാരായ പി.വി. വിശാൽ, എ.ജോസഫ്, ബിപിൻ ചാക്കോ, ഡ്രൈവർ ശ്രീജിത്ത്, ആർ പി എഫ് ഇൻസ്പെക്ടർമാരായ ടി.ആർ.അനീഷ്, ഡെറിൻ ടി.റോയ്, എ എസ് ഐ ഫിലിപ്പ് ജോൺ, എച്ച സി വി.എ.ജോർജ്ജ്, എസ്.വി. ജോസ് എന്നിവർ റെയ്ഡിൽ പങ്കെടുത്തു.
മറുനാടന് മലയാളി ലേഖകന്.