- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിലാവ് കാൻസർ പ്രതിരോധ സെമിനാർ 24നും 25നും: പോസ്റ്റർ പ്രകാശനം ചെയ്തു
കുവൈത്ത്: ഫെബ്രുവരി 24, 25 തിയ്യതികളിലായി ഫഹാഹീലും , അബ്ബാസിയയിലും നടക്കുന്ന നിലാവ് കുവൈറ്റ് കാൻസർ ബോധവൽക്കരണ സെമിനാറിന്റെ പോസ്റ്റർ പ്രകാശനം ഫർവാനിയ ഗവർണ്ണർ ഷെയ്ഖ് ഫൈസൽ അൽഹമൂദ് അൽ മാലിക് അൽ സബ ഇന്ത്യൻ ഡോക്ടർസ് ഫോറം രക്ഷാധികാരിയും നിലാവ് കുവൈത്ത് കാൻസർ ബോധവൽക്കരണ സെമിനാർ ചെയർമാനായ ഡോ. അമീർ അഹമ്മദിന് നൽകി നിർവ്വഹിച്ചു . കഴിഞ്ഞ ദിവസംഫർവാനിയ ഗവർണറേറ്റിൽ വച്ച് നടന്ന ചടങ്ങിൽ ഷിഫ അൽ ജസീറ പ്രതിനിധി ടി.ടി. സലിം, സമീർ , നിലാവ് കുവൈത്ത് പ്രസിഡന്റ് ഹബീബുള്ള മുറ്റിച്ചൂർ , ജനറൽസെക്രട്ടറി ഹമീദ് മധുർ , ഗവർണ്ണർ ഓഫീസ്സ് സെക്രട്ടറി ബിജു എന്നീവർ സന്നിഹിതരായിരുന്നു. കാൻസർ രോഗപ്രതിരോധ സെമിനാറിന് പ്രശസ്ത കാൻസർ രോഗ ചികിത്സാവിദഗ്ദ്ധൻ ഡോ.വി.പി. ഗംഗാധരനും ഡോ. ചിത്രയുമാണ് നേതൃത്വം നൽകുന്നത്. ഹലാ ഫെബ്രുവരി ആഘോഷങ്ങളുടെ ഭാഗമായി കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന്റെയും ആഭ്യന്തര മന്താലയത്തിന്റെയും വാർത്താവിതരണ മന്താലായത്തിന്റെയും കുവൈത്ത് കാൻസർ സൊസൈറ്റിയുടെയും നഴ്‌സിങ് അസ്സോസ്സിയേഷന്റെയും സഹകരണത്തോടെയാണ് സെമിനാർ സംഘടിപ്പിക്
കുവൈത്ത്: ഫെബ്രുവരി 24, 25 തിയ്യതികളിലായി ഫഹാഹീലും , അബ്ബാസിയയിലും നടക്കുന്ന നിലാവ് കുവൈറ്റ് കാൻസർ ബോധവൽക്കരണ സെമിനാറിന്റെ പോസ്റ്റർ പ്രകാശനം ഫർവാനിയ ഗവർണ്ണർ ഷെയ്ഖ് ഫൈസൽ അൽഹമൂദ് അൽ മാലിക് അൽ സബ ഇന്ത്യൻ ഡോക്ടർസ് ഫോറം രക്ഷാധികാരിയും നിലാവ് കുവൈത്ത് കാൻസർ ബോധവൽക്കരണ സെമിനാർ ചെയർമാനായ ഡോ. അമീർ അഹമ്മദിന് നൽകി നിർവ്വഹിച്ചു . കഴിഞ്ഞ ദിവസംഫർവാനിയ ഗവർണറേറ്റിൽ വച്ച് നടന്ന ചടങ്ങിൽ ഷിഫ അൽ ജസീറ പ്രതിനിധി ടി.ടി. സലിം, സമീർ , നിലാവ് കുവൈത്ത് പ്രസിഡന്റ് ഹബീബുള്ള മുറ്റിച്ചൂർ , ജനറൽസെക്രട്ടറി ഹമീദ് മധുർ , ഗവർണ്ണർ ഓഫീസ്സ് സെക്രട്ടറി ബിജു എന്നീവർ സന്നിഹിതരായിരുന്നു.
കാൻസർ രോഗപ്രതിരോധ സെമിനാറിന് പ്രശസ്ത കാൻസർ രോഗ ചികിത്സാവിദഗ്ദ്ധൻ ഡോ.വി.പി. ഗംഗാധരനും ഡോ. ചിത്രയുമാണ് നേതൃത്വം നൽകുന്നത്. ഹലാ ഫെബ്രുവരി ആഘോഷങ്ങളുടെ ഭാഗമായി കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന്റെയും ആഭ്യന്തര മന്താലയത്തിന്റെയും വാർത്താവിതരണ മന്താലായത്തിന്റെയും കുവൈത്ത് കാൻസർ സൊസൈറ്റിയുടെയും നഴ്‌സിങ് അസ്സോസ്സിയേഷന്റെയും സഹകരണത്തോടെയാണ് സെമിനാർ സംഘടിപ്പിക്കുന്നത്.