- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിലാവ് കാൻസർ പേഷ്യന്റ് സപ്പോർട്ട് പ്രൊജക്റ്റ് ആദ്യ ഗഡു കൈമാറി
കുവൈത്ത് സിറ്റി: ജീവകാരുണ്യ സംഘമായ നിലാവ് കുവൈത്തിന്റെ കാൻസർ പേഷ്യന്റ് സപ്പോർട്ട് പ്രൊജക്റ്റ് ആദ്യ ഗഡു കൈമാറി. 10 കാൻസർ രോഗികളുടെ പൂർണ ചികിത്സക്കുള്ള സഹായത്തിന്റെ ആദ്യ ഗഡുവാണ് കൊച്ചി വെൽകെയർ ഹോസ്പിറ്റലിൽ നടന്ന ചടങ്ങിൽ സാമൂഹ്യ പ്രവർത്തകനായ രാജൻ റാവുത്തർ, നിലാവ് പ്രൊജക്റ്റ് അഡൈ്വസറി ചെയർമാനും പ്രശസ്ത ഓങ്കോളജിസ്റ്റുമായ ഡോ. വി.പി. ഗംഗാധരന് കൈമാറിയത്. നിലാവ് കുവൈത്ത് പ്രസിഡന്റ് ഹബീബുല്ല മുറ്റിച്ചൂർ, ഡോ. പ്രിയ, ഡോ. ഷമീൻ ഖാൻ, കൊച്ചിൻ കാൻസർ സൊസൈറ്റി പ്രതിനിധി ബീന എന്നിവർ സംബന്ധിച്ചു. രണ്ടാം ഘട്ട സഹായം ഈ മാസാവസാനം തൃശൂരിൽ നടക്കുന്ന ചടങ്ങിൽ കൈമാറും . പ്രോജെക്ട് മായി ബന്ധപ്പെടാൻ ആഗ്രഹിക്കുന്നവർ 66882499 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്
കുവൈത്ത് സിറ്റി: ജീവകാരുണ്യ സംഘമായ നിലാവ് കുവൈത്തിന്റെ കാൻസർ പേഷ്യന്റ് സപ്പോർട്ട് പ്രൊജക്റ്റ് ആദ്യ ഗഡു കൈമാറി. 10 കാൻസർ രോഗികളുടെ പൂർണ ചികിത്സക്കുള്ള സഹായത്തിന്റെ ആദ്യ ഗഡുവാണ് കൊച്ചി വെൽകെയർ ഹോസ്പിറ്റലിൽ നടന്ന ചടങ്ങിൽ സാമൂഹ്യ പ്രവർത്തകനായ രാജൻ റാവുത്തർ, നിലാവ് പ്രൊജക്റ്റ് അഡൈ്വസറി ചെയർമാനും പ്രശസ്ത ഓങ്കോളജിസ്റ്റുമായ ഡോ. വി.പി. ഗംഗാധരന് കൈമാറിയത്.
നിലാവ് കുവൈത്ത് പ്രസിഡന്റ് ഹബീബുല്ല മുറ്റിച്ചൂർ, ഡോ. പ്രിയ, ഡോ. ഷമീൻ ഖാൻ, കൊച്ചിൻ കാൻസർ സൊസൈറ്റി പ്രതിനിധി ബീന എന്നിവർ സംബന്ധിച്ചു. രണ്ടാം ഘട്ട സഹായം ഈ മാസാവസാനം തൃശൂരിൽ നടക്കുന്ന ചടങ്ങിൽ കൈമാറും . പ്രോജെക്ട് മായി ബന്ധപ്പെടാൻ ആഗ്രഹിക്കുന്നവർ 66882499 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്
Next Story