- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലേബർ ക്യാമ്പിൽ ഈജിപ്ത് സ്വദേശി കൊല്ലപ്പെട്ട സംഭവം; കുവൈറ്റിൽ 9 ഇന്ത്യക്കാർക്ക് 5 വർഷം തടവ്
ലേബർ ക്യാമ്പിലുണ്ടായ സംഘർഷത്തിൽ ഈജിപ്ത് സ്വദേശി കൊല്ലപ്പെട്ട സംഭവത്തിൽ ഒമ്പത് ഇന്ത്യക്കാർക്ക് കുവൈറ്റ് ക്രിമിനൽ കോടതി തടവ് ശിക്ഷ വിധിച്ചു.5 വർഷം വീതമാണ് തടവ് വിധിച്ചിരിക്കുന്നത് . സംഭവത്തിൽ നേരത്തെ 15 പേരെ പൊലീസ് കസ്റ്റഡിയിലെടു ത്തിരുന്നെങ്കിലും 6 പേരെ ചോദ്യം ചെയ്യലുകൾക്കു ശേഷം വിട്ടയച്ചിരുന്നു. കബദിലെ ഒട്ടകച്ചന്തക്കടുത്ത അഹ്മദിയ റെഡിമിക്‌സ് കമ്പനിയുടെ ലേബർ ക്യാമ്പിൽ 2014 ഓഗസ്റ്റ് 27നാണ് ഇന്ത്യക്കാരും ഈജിപ്തുകാരും തമ്മിൽ സംഘർഷമുണ്ടായത്. കമ്പനി ട്രാൻസ്‌പോർട്ട് ബസിൽവച്ച് സീറ്റിനെ ചൊല്ലിയുണ്ടായ വാക്ക് തർക്കം മൂർഛിച്ചതാണ് സംഘർഷത്തിലേക്ക് നയിച്ചത്. ക്യാമ്പിലത്തെിയശേഷം ഇരുവിഭാഗവും സംഘടിച്ചതോടെ കൂട്ടത്തല്ലായി മാറുകയും. ഇരുവിഭാഗത്തിലുംപെട്ട 30 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സംഘർഷത്തിനിടെ കുത്തേറ്റ ഈജിപ്തുകാരൻ ഫർവാനിയ ആശുപത്രിയിൽ വച്ചാണ് മരിച്ചത്. മരണകാരണം ഹൃദയാഘാതമാണെന്നും റിപ്പോർട്ടുണ്ടായിരുന്നു.സംഭവത്തെ തുടർന്ന് ഇരുസംഘത്തിലെയും ആളുകളെ അറസ്റ്റ് ചെയ്തുവെങ്കിലും ഈജിപ്തുകാരന്റെ മരണമുണ്
ലേബർ ക്യാമ്പിലുണ്ടായ സംഘർഷത്തിൽ ഈജിപ്ത് സ്വദേശി കൊല്ലപ്പെട്ട സംഭവത്തിൽ ഒമ്പത് ഇന്ത്യക്കാർക്ക് കുവൈറ്റ് ക്രിമിനൽ കോടതി തടവ് ശിക്ഷ വിധിച്ചു.5 വർഷം വീതമാണ് തടവ് വിധിച്ചിരിക്കുന്നത് . സംഭവത്തിൽ നേരത്തെ 15 പേരെ പൊലീസ് കസ്റ്റഡിയിലെടു ത്തിരുന്നെങ്കിലും 6 പേരെ ചോദ്യം ചെയ്യലുകൾക്കു ശേഷം വിട്ടയച്ചിരുന്നു.
കബദിലെ ഒട്ടകച്ചന്തക്കടുത്ത അഹ്മദിയ റെഡിമിക്‌സ് കമ്പനിയുടെ ലേബർ ക്യാമ്പിൽ 2014 ഓഗസ്റ്റ് 27നാണ് ഇന്ത്യക്കാരും ഈജിപ്തുകാരും തമ്മിൽ സംഘർഷമുണ്ടായത്. കമ്പനി ട്രാൻസ്‌പോർട്ട് ബസിൽവച്ച് സീറ്റിനെ ചൊല്ലിയുണ്ടായ വാക്ക് തർക്കം മൂർഛിച്ചതാണ് സംഘർഷത്തിലേക്ക് നയിച്ചത്. ക്യാമ്പിലത്തെിയശേഷം ഇരുവിഭാഗവും സംഘടിച്ചതോടെ
കൂട്ടത്തല്ലായി മാറുകയും. ഇരുവിഭാഗത്തിലുംപെട്ട 30 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
സംഘർഷത്തിനിടെ കുത്തേറ്റ ഈജിപ്തുകാരൻ ഫർവാനിയ ആശുപത്രിയിൽ വച്ചാണ് മരിച്ചത്. മരണകാരണം ഹൃദയാഘാതമാണെന്നും റിപ്പോർട്ടുണ്ടായിരുന്നു.സംഭവത്തെ തുടർന്ന് ഇരുസംഘത്തിലെയും ആളുകളെ അറസ്റ്റ് ചെയ്തുവെങ്കിലും ഈജിപ്തുകാരന്റെ മരണമുണ്ടായ തോടെ ഇന്ത്യക്കാരുടെ മേൽ മാത്രം കുറ്റം ചുമത്തി ഈജിപ്തുകാരെ വിട്ടയക്കുകയായിരുന്നു. 15 ഇന്ത്യക്കാരെ അറസ്റ്റു ചെയ്തിരുന്നെങ്കിലും 6 പേരെ നേരത്തെ വിട്ടയച്ചിരുന്നു . ബാക്കിയായ 9 പേർക്കാണ് ഇപ്പോൾ കോടതിശിക്ഷ വിധിച്ചിരിക്കുന്നത്.