- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ടെക്‌സാസിൽ ഗുണ്ടാസംഘങ്ങൾ ഏറ്റുമുട്ടി; വെടിവെയ്പിൽ ഒമ്പതു പേർ കൊല്ലപ്പെട്ടു; നൂറോളം പേർ അറസ്റ്റിൽ
ടെക്‌സാസ്: ടെക്‌സാസിൽ വാക്കോ മേഖലയിൽ ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള വെടിവയ്പിൽ ഒമ്പതു പേർ കൊല്ലപ്പെട്ടു. ഞായറാഴ്ച ഉച്ചകഴിഞ്ഞ് ഒരു റെസ്റ്റോറന്റിന്റെ പാർക്കിങ് ഏരിയയിലാണ് സംഘർഷം ഉണ്ടായതെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ബൈക്കുകളിലായി എത്തിയ മൂന്നു സംഘങ്ങൾ തമ്മിലാണ് സംഘർഷം ഉടലെടുത്തത്. റെസ്‌റ്റോറന്റിനു ഉള്ളിൽ വച്

ടെക്‌സാസ്: ടെക്‌സാസിൽ വാക്കോ മേഖലയിൽ ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള വെടിവയ്പിൽ ഒമ്പതു പേർ കൊല്ലപ്പെട്ടു. ഞായറാഴ്ച ഉച്ചകഴിഞ്ഞ് ഒരു റെസ്റ്റോറന്റിന്റെ പാർക്കിങ് ഏരിയയിലാണ് സംഘർഷം ഉണ്ടായതെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ബൈക്കുകളിലായി എത്തിയ മൂന്നു സംഘങ്ങൾ തമ്മിലാണ് സംഘർഷം ഉടലെടുത്തത്. റെസ്‌റ്റോറന്റിനു ഉള്ളിൽ വച്ചു തുടങ്ങിയ സംഘർഷം പിന്നീട് പുറത്തേക്ക് നീങ്ങുകയായിരുന്നു. ഉന്തും തള്ളിലും തുടങ്ങിയ ഏറ്റുമുട്ടൽ അവസാനം വെടിവയ്പിൽ കലാശിച്ചു.
സംഭവസ്ഥലത്തുണ്ടായിരുന്ന ഏതാനും പൊലീസുകാർക്ക് വെടിയേറ്റെങ്കിലും ആരുടേയും നില ഗുരുതരമല്ല. മൂന്നു ഗുണ്ടാ സംഘങ്ങൾ തമ്മിൽ നേരത്തെ നിലനിന്നിരുന്ന കുടിപ്പകയാണ് വെടിവയ്പിലേക്ക് നയിച്ചതെന്നാണ് പൊലീസ് സർജന്റ് പാട്രിക് സ്വാന്റൺ വെളിപ്പെടുത്തുന്നത്.
സെൻട്രൽ ടെക്‌സാസ് മാർക്കറ്റിലെ ട്വീൻ പീക്ക്‌സ് സ്പോർട്സ് ബാർ ആൻഡ് ഗ്രില്ലിനു സമീപമാണ് ഏറ്റുമുട്ടൽ അരങ്ങേറിയത്.
സംഭവവുമായി ബന്ധപ്പെട്ട് നൂറിലേറെ പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വെടിവയ്പിൽ പതിനെട്ടോളം പേർക്ക് പരിക്ക് പറ്റിയിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. എട്ടു പേർ സംഭവസ്ഥലത്തു വച്ചും ഒരാൾ ആശുപത്രിയിൽ വച്ചുമാണ് മരിക്കുന്നത്. 30 തോക്കുകളിൽ നിന്നായി 100 തവണയെങ്കിലും നിറയൊഴിച്ചതായി പൊലീസ് വെളിപ്പെടുത്തുന്നു. ഏറ്റുമുട്ടൽ ആരംഭിച്ച ഉടൻ തന്നെ റെസ്റ്റോറന്റിൽ ഭക്ഷണം കഴിക്കാനെത്തിയവരും സ്റ്റാഫും ഫ്രീസർ റൂമിൽ കയറി സുരക്ഷിതരായി ഇരുന്നുവെന്നാണ് റിപ്പോർട്ട്. പൊലീസ് സ്ഥലത്ത് എത്തിയ ശേഷമാണ് ഇവർ പുറത്തിറങ്ങുന്നത്.

