സുരേഷ് ഗോപിയുടെ അവതരണ മികവുകൊണ്ട് ശ്രദ്ധേയമായ പരിപാടിയാണ് ഏഷ്യാനെറ്റിലെ നിങ്ങൾക്കുമാകാം കോടീശ്വരൻ ഷോ. കോടീശ്വരന്മാരെ സൃഷ്ടിക്കാൻ കഴിഞ്ഞില്ലെങ്കിലും നിരവധി പേർക്ക് പുതിയ ജീവിതം സമ്മാനിക്കാൻ ഈ ഷോയിലൂടെ സാധിച്ചു. സുരേഷ് ഗോപി നേരിട്ട് നൽകിയ സഹായങ്ങളും മറ്റൊരു വശത്ത്. ഇടുക്കിക്കാരി സി കെ ഷൈല അമ്പത് ലക്ഷം രൂപയുമായാണ് ഷോയിൽ നിന്നും മടങ്ങിയത്.

ചിത്തിരപുരം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ക്ലാർക്ക് ആയ ഷൈലയ്ക്ക് ഏറെ സഹായകരമായിരുന്നു ഈ ഷോ. ദാ പോയി.. ദേ എന്ന ഡയലോഗുകളുമായി സുരേഷ് ഗോപി വീണ്ടുമെത്തുകയാണ്. ഐഡിയ സ്റ്റാർ സിംഗറിനെ പോലെ റേറ്റിംഗിൽ മുമ്പിലുള്ള ഒരു പരിപാടിയും ഏഷ്യാനെറ്റിൽ ഇല്ലെന്ന ഘട്ടത്തിലാണ് നിങ്ങൾക്കുമാകാം കോടീശ്വരന്റെ രണ്ടാം സീസണ് ഏഷ്യാനെറ്റ് തുടക്കമിടുന്നത്. ഷോയുടെ പ്രെമോ വീഡിയോ പുറത്തുവന്നു കഴിഞ്ഞു. അറിവിലോടെ പുതിയ നേട്ടങ്ങൾ കൊയ്യാൻ ഉപകരിക്കുമെന്ന് പറഞ്ഞുകൊണ്ടാണ് ഷോ ആരംഭിച്ചിരിക്കുന്നത്. അധികം താമസിയാതെ തന്നെ പരിപാടിയുടെ സംപ്രേഷണം ആരംഭിക്കുമെന്നാണ് അറിയുന്നത്.