- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിപ്പ വൈറസ് ബാധിച്ചു മരിച്ചവരെ സമൂഹമാധ്യമങ്ങളിലൂടെ അവഹേളിച്ചു; പള്ളിക്കര സ്വദേശിയായ യുവാവിനെ കുവൈത്തിൽ ജോലിയിൽ നിന്നു പുറത്താക്കി
ചങ്ങരംകുളം: നിപ്പ വൈറസ് ബാധിച്ചു മരിച്ചവരെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച് സംസാരിച്ച പ്രവാസി യുവാവിന് ജോലി നഷ്ടമായി. പള്ളിക്കര സ്വദേശിയായ യുവാവിനെയാണ് കുുവൈത്തിൽ ജോലിയിൽ നിന്നു പുറത്താക്കിയത്. നിപ്പ വൈറസ് ബാധിച്ചു മരിച്ചവരെയും അവരുടെ സംസ്‌കാര ചടങ്ങുകളെയും ഇയാൾ സമൂഹമാധ്യമങ്ങളിൽ ശബ്ദ സന്ദേശത്തിലൂടെ പരിഹസിച്ചിരുന്നു. ഇതിനെതിരെ നാട്ടിലും കുവൈത്തിലും പ്രതിഷേധം വ്യാപകമായതോടെ ഇയാൾ സമൂഹമാധ്യമത്തിലൂടെ ക്ഷമാഭ്യർഥനയും നടത്തിയിട്ടുണ്ട്. നിപ്പാ വൈറസ് ബാധിതർക്കെതിരെയും സംസ്‌കാരച്ചടങ്ങുകൾക്കെതിരെയും നടത്തിയ പരാമർശങ്ങൾ മതവിരുദ്ധമാണെന്ന് ചിലർ കുവൈത്തിലെ കമ്പനി അധികൃതരെ അറിയിച്ചതിനെത്തുടർന്നാണ് ജോലി നഷ്ടപ്പെട്ടത്. പ്രതിഷേധമറിയിച്ച് താമസസ്ഥലത്തേക്കും ആളുകളെത്തിയതോടെ സുഹൃത്തുക്കൾ ഇയാളെ നാട്ടിലേക്കയച്ചു.
ചങ്ങരംകുളം: നിപ്പ വൈറസ് ബാധിച്ചു മരിച്ചവരെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച് സംസാരിച്ച പ്രവാസി യുവാവിന് ജോലി നഷ്ടമായി. പള്ളിക്കര സ്വദേശിയായ യുവാവിനെയാണ് കുുവൈത്തിൽ ജോലിയിൽ നിന്നു പുറത്താക്കിയത്.
നിപ്പ വൈറസ് ബാധിച്ചു മരിച്ചവരെയും അവരുടെ സംസ്‌കാര ചടങ്ങുകളെയും ഇയാൾ സമൂഹമാധ്യമങ്ങളിൽ ശബ്ദ സന്ദേശത്തിലൂടെ പരിഹസിച്ചിരുന്നു. ഇതിനെതിരെ നാട്ടിലും കുവൈത്തിലും പ്രതിഷേധം വ്യാപകമായതോടെ ഇയാൾ സമൂഹമാധ്യമത്തിലൂടെ ക്ഷമാഭ്യർഥനയും നടത്തിയിട്ടുണ്ട്.
നിപ്പാ വൈറസ് ബാധിതർക്കെതിരെയും സംസ്‌കാരച്ചടങ്ങുകൾക്കെതിരെയും നടത്തിയ പരാമർശങ്ങൾ മതവിരുദ്ധമാണെന്ന് ചിലർ കുവൈത്തിലെ കമ്പനി അധികൃതരെ അറിയിച്ചതിനെത്തുടർന്നാണ് ജോലി നഷ്ടപ്പെട്ടത്. പ്രതിഷേധമറിയിച്ച് താമസസ്ഥലത്തേക്കും ആളുകളെത്തിയതോടെ സുഹൃത്തുക്കൾ ഇയാളെ നാട്ടിലേക്കയച്ചു.
Next Story