- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിപ: കർഷകർ അതീവ ജാഗ്രത പുലർത്തണം; മുന്നറിയിപ്പുമായി മൃഗസംരക്ഷണ വകുപ്പ്
കോട്ടയം: നിപ്പ വൈറസ് ബാധ സംസ്ഥാനത്ത് വീണ്ടും സ്ഥിരീകരിച്ച സാഹചര്യത്തിൽ മൃഗപരിപാലനത്തിൽ ഏർപ്പെട്ടിട്ടുള്ള കർഷകർ അതീവ ജാഗ്രത പുലർത്തണമെന്ന് മൃഗസംരക്ഷണ വകുപ്പ്. കർഷകർ ഫാമുകളിൽ പ്രവേശിക്കുന്നതിന് മുൻപ് അണുനാശിനി കലർത്തിയ വെള്ളത്തിൽ കാൽപാദങ്ങൾ കഴുകണം.
വളർത്തുമൃഗങ്ങളുമായി ഇടപഴകുന്നതിന് മുൻപും ശേഷവും കൈകാലുകൾ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയാക്കണം. വളർത്തു മൃഗങ്ങളുമായി ഇടപഴകുമ്പോൾ കൈയുറയും മുഖാവരണവും കാലുറകളും ഉപയോഗിക്കാവുന്നതാണ്. മൃഗങ്ങളെ കയറ്റുകയും അവയ്ക്കുള്ള തീറ്റയും പുല്ലും കൊണ്ടുപോകുകയും ചെയ്യുന്ന വാഹനങ്ങളുടെ അണുനശീകരണം ഉറപ്പുവരുത്തണം.
വവ്വാലുകൾ ഉപേക്ഷിച്ച കായ്കനികൾ വളർത്തു മൃഗങ്ങൾക്ക് നൽകരുത്. വവ്വാലുകളും മറ്റു പക്ഷികളും ഫാമുകളിൽ പ്രവേശിക്കുന്നത് വലകൾ ഉപയോഗിച്ച് തടയണമെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ
Next Story