- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണുർ: നിപ സംശയത്തെത്തുടർന്ന് നിരീക്ഷണത്തിലായിരുന്ന ആലക്കോട് ഉദയഗിരി സ്വദേശിനിയായ ആരോഗ്യ പ്രവർത്തകയുടെ പരിശോധനാഫലം നെഗറ്റീവ്. കോഴിക്കോട് സ്വകാര്യാശുപ്രതിയിൽ ജീവനക്കാരിയാണിവർ. കഴിഞ്ഞ ദിവസം നിപ ബാധിച്ച് മരിച്ച കുട്ടിയെ പരിചരിച്ച് മെഡിക്കൽ സംഘത്തിൽ ഇവരുമുണ്ടായിരുന്നു.
അതിന് ശേഷം ഉദയഗിരിയിലെ വീട്ടിൽ തിരിച്ചെത്തിയ ഇവർക്ക് കഴിഞ്ഞ ദിവസം പനി ബാധിച്ചിരുന്നു. ഇതോടെ നിപ സംശയത്തെ തുടർന്ന് കോഴിക്കോട് മെഡി. കോളേജിൽ നിരീക്ഷണത്തിൽ പ്രവേശിപ്പിക്കുകയും ചെയ്തു. അവിടെ വെച്ച് ഇന്നലെയാണ് പരിശോധന നടത്തിയതിനെ തുടർന്ന് നെഗറ്റീവാണെന്ന റിസൾട്ട് വന്നത്. ഇവരുടെ റൂട്ട് മാപ്പ് പരിശോധിച്ച പ്രകാരം ഇവർ കയറിയ ബസ് സർവീസും നിർത്തിവെച്ചിരുന്നു.
Next Story