ഹ്റൈനിലുള്ള നൂറനാട്, താമരക്കുളം, ചുനക്കര, പാലമേൽ പഞ്ചായത്തുകളിലും സമീപപ്രദേശത്തുള്ളവരും ഉൾക്കൊണ്ട് കൊണ്ട് 'നിറക്കൂട്ട്' കൂട്ടായ്മയുടെ ആദ്യ ജനറൽ ബോഡി ബഹ്റൈനിലെ ബാങ്കോക്ക് റെസ്റ്റോറന്റിൽ വച്ച് കൂടുകയുണ്ടായി. കൂട്ടായ്മയുടെ കൂടുതൽ കാര്യക്ഷമമായ പ്രവർത്തനങ്ങൾക്കായി, പ്രദീപ് ഉളവക്കാട് പ്രസിഡന്റായും ദീപക് പുലിമേൽ വൈസ് പ്രസിഡന്റായും, പ്രകാശ് നകുലൻ സെക്രെട്ടറിയായും സന്തോഷ് ചുനക്കര ജോയിൻ സെക്രെട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു.

ഗിരീഷ് ആണ് ട്രെഷറർ, അസിസ്റ്റന്റ് ട്രെഷറർ പ്രമോദ്. സലിം റാവുത്തർ, സുമേഷ്, സുരേഷ് ജനാർദ്ദനൻ, സുരേഷ് കുമാർ, സിബിൻ സലിം, അശോകൻ താമരക്കുളം എന്നിവരാണ് ഉപദേശക സമിതി അംഗങ്ങൾ. മറ്റു കമ്മറ്റി അംഗങ്ങൾ -എന്റർടൈമെന്റ് സെക്രട്ടറി അജിചുനക്കര, അസിസ്റ്റന്റ് എന്റർടൈമെന്റ് സെക്രട്ടറി എബികുടശ്ശനാട് , മെമ്പർഷിപ് സെക്രട്ടറി ജിനു, അസിസ്റ്റന്റ് മെമ്പർഷിപ് സെക്രട്ടറി രഞ്ജിത്, മീഡിയ കൺവീനർ അരുൺ നൂറനാട്. രതീഷ്, ഹാഷിം എന്നിവരാണ് മറ്റ് എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങൾ.