തിരുവനന്തപുരം: പുത്തൻ നൃത്ത വിഡിയോ പങ്കിട്ട് നടി നിരഞ്ജന അനൂപ്. റിയാലിറ്റി ഷോ താരം റംസാൻ മുഹമ്മദിനൊപ്പം ചുവടുവയ്ക്കുന്നതിന്റെ വിഡിയോ ആണിത്. 'അലൈ പായുതേ' എന്ന ചിത്രത്തിലെ 'സ്‌നേഹിതനേ സ്‌നേഹിതനേ' എന്ന സൂപ്പർഹിറ്റ് പാട്ടിനൊപ്പമാണ് ഇരുവരുടെയും നൃത്തം. വൈരമുത്തുവിന്റെ വരികൾക്ക് എ.ആർ.റഹ്‌മാൻ ഈണമൊരുക്കിയ ഗാനമാണിത്.

നിരഞ്ജന സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച നൃത്ത വിഡിയോ ഇതിനകം ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. നിഖില വിമൽ, മൃദുല മുരളി തുടങ്ങി പ്രമുഖർ ഉൾപ്പെടെ നിരവധി പേർ പ്രതികരണങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്. ഇരുവരുടെയും വിസ്മയിപ്പിക്കും പ്രകടനം ചുരുങ്ങിയ സമയം കൊണ്ടാണു വൈറൽ ആയത്.

 
 
 
View this post on Instagram

A post shared by Ramzan Muhammed | RM (@ramzan______mhmd)

 

മുൻപും നിരഞ്ജനയുടെ നൃത്ത പ്രകടനങ്ങൾ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. മഴവിൽ മനോരമയിലെ ഡി4 ഡാൻസ് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകർക്കു സുപരിചിതനായ താരമാണ് റംസാൻ. മമ്മൂട്ടി ചിത്രം ഭീഷ്മപർവത്തിലെ 'രതിപുഷ്പം' എന്ന പാട്ടിൽ ഷൈൻ ടോം ചാക്കോയ്‌ക്കൊപ്പം ചുവടുവച്ച് താരം കയ്യടി നേടിയിരുന്നു.