- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുഹൃത്തുകളോടൊപ്പം ഗോവയിൽ കടലിൽ കുളിക്കാനിറങ്ങിയപ്പോൾ തിരയിൽപ്പെട്ടു മുങ്ങിമരിച്ചു; ഗോവയിൽ മരിച്ചത് ചെമ്പേരി വിമൽജ്യോതി എഞ്ചിനീയറിങ് കോളേജ് വിദ്യാർത്ഥി നിർമ്മൽ ഷാജു
കണ്ണൂർ: ഗോവയിൽവിനോദ യാത്രയ്ക്ക് പോയപ്പോൾ കടലിൽ കാണാതായ എൻജിനിയറിങ് കോളേജ് വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. ചെമ്പേരി വിമൽജ്യോതി എഞ്ചിനീയറിങ് കോളേജ് വിദ്യാർത്ഥിയാണ് ഗോവയിൽ കടലിൽ വീണ് മരിച്ചത്. കമ്പ്യൂട്ടർ സയൻസ് മൂന്നാം വർഷ വിദ്യാർത്ഥി നിർമ്മൽ ഷാജുവാണ് (22) ദാരുണമായി മരിച്ചത്
സുഹൃത്തുകളോടൊപ്പം ഗോവയിൽ കടലിൽ കുളിക്കാനിറങ്ങിയപ്പോൾ തിരയിൽപ്പെട്ട് ഇന്നലെ വൈകുന്നേരം മുതൽ കാണാതാവുകയായിരുന്നു. ഇന്നലെ തന്നെഅന്വേഷണം തുടങ്ങിയെങ്കിലും കാലാവസ്ഥ പ്രതികൂലമായതിനാൽ ഇന്ന് രാവിലെ മുതൽ വീണ്ടും നിർമ്മൽ ഷാജുവിനെ കണ്ടെത്താനുള്ള അന്വേഷണം തുടർന്നു. നേവി ഹെലികോപ്റ്റർ, കോസ്റ്റ് ഗാർഡ്, പൊലീസ് സംവിധാനങ്ങൾ എന്നിവർ തിരച്ചിലിനു നേതൃത്വം നൽകി. ഇന്ന് രാവിലെ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്.
വൈകുന്നേരത്തോടെ നിർമ്മൽ ഷാജുവിന്റെ മൃതദേഹവുമായി സംഘം നാട്ടിലേക്ക് തിരിക്കും. നിർമ്മൽ ഷാജുവിനൊപ്പം മറ്റൊരുകൂടി കടലിൽ അകപ്പെട്ടിരുന്നുവെങ്കിലും നാട്ടുകാരും കോസ്റ്റു ഗാർഡും ചേർന്ന് രക്ഷപ്പെടുത്തുകയായിരുന്നു.