- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പ്രതിസന്ധി മറികടക്കാൻ കൂടുതൽ കറൻസി നോട്ടുകൾ അച്ചടിക്കില്ല; സാമ്പത്തിക മേഖല രണ്ടാം പാതിയിൽ തിരിച്ചുവരവിന്റെ പാദയിലെന്നും നിർമല സീതാരാമൻ
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് 19 വ്യാപനം സൃഷ്ടിച്ച സാമ്പത്തിക ബാധ്യത മറികടക്കാൻ കൂടുതൽ കറൻസി നോട്ടുകൾ അച്ചടിക്കാൻ പദ്ധതിയില്ലെന്ന് ധനകാര്യമന്ത്രി നിർമല സീതാരാമൻ. ആത്മനിർഭർ ഭാരത് മിഷന്റെ കൂടി പിന്തുണയോടെ സാമ്പത്തിക രംഗം ഈ സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാതിയിൽ തിരിച്ചുവരവിന്റെ പാദയിലാണെന്നും മന്ത്രി വ്യക്തമാക്കി.
ലോക്സഭയിലെ ഒരു എംപിയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി. 2020-21 കാലഘട്ടത്തിൽ ഇന്ത്യയുടെ ജി.ഡി.പി 7.3 ശതമാനത്തോളം ചുരുങ്ങിയെങ്കിലും സമ്പദ്വ്യവസ്ഥയുടെ അടിസ്ഥാനം ശക്തമായി നിലകൊള്ളുന്നുവെന്നാണ് മന്ത്രി പറഞ്ഞത്.
രാജ്യത്ത് 2000 രൂപയുടെ നോട്ടുകൾ അച്ചടിക്കുന്നത് നിർത്തലാക്കിയെന്ന് മാർച്ചിൽ കേന്ദ്രസർക്കാർ പാർലമെന്റിൽ അറിയിച്ചിരുന്നു. 2019 മുതലാണ് അച്ചടി നിർത്തിയത്.
ന്യൂസ് ഡെസ്ക്
Next Story