- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പരാജിതന്റെ വാക്കുകൾ മാത്രമാണ് രാഹുൽ ഗാന്ധിയുടേത്; ശ്രീരാമന്റെ അസ്ഥിത്വത്തെ പോലും ചോദ്യം ചെയ്തവരാണ് തങ്ങൾ പാണ്ഡവരെ പോലെയാണെന്ന് അവകാശപ്പെടുന്നത്; രാഹുൽ ഗാന്ധിയെ പരിഹസിച്ച് നിർമല സീതാരാമൻ
ന്യൂഡൽഹി: പരാജിതന്റെ വാക്കുകൾ മാത്രമാണ് രാഹുൽ ഗാന്ധിയുടേതെന്ന് രാഹുൽ ഗാന്ധി. ശ്രീരാമന്റെ അസ്ഥിത്വത്തെ പോലും ചോദ്യം ചെയ്തവരാണ് തങ്ങൾ പാണ്ഡവരെ പോലെയാണെന്ന് അവകാശപ്പെടുന്നതെന്നും നിർമ്മല സീതാരാമൻ പരിഹസിച്ചു. കോൺഗ്രസ് പ്ലീനറി സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കേന്ദ്രസർക്കാരിനേയും രാഹുൽ ഗാന്ധി വലുതായി വിമർശിച്ചിരുന്നു. കർഷകർ ആത്മഹത്യ ചെയ്യുമ്‌ബോഴും രാജ്യത്ത് ദുരന്തങ്ങളുണ്ടാകുമ്‌ബോഴും അതൊന്നും പരിഹരിക്കാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി പാർലമെന്റിന്റെ മുന്നിൽ യോഗ ചെയ്യുകയാണെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയും തട്ടിപ്പുകാരും തമ്മിലുള്ള ബന്ധത്തിന്റെ പേരായി മോദി മാറിയിരിക്കുകയാണെന്നും രാഹുൽ പറഞ്ഞിരുന്നു. അത് പോലെ രാഹുലിനെ വിമർശിച്ച് സമൃതി ഇറാനിയും രംഗത്തെത്തി. രാഹുൽ ഗാന്ധിക്ക് ഇന്ത്യയോടുള്ള വിദ്വേഷം ആശ്ചര്യപ്പെടുത്തുന്നതാണ്. സംരംഭങ്ങൾ തുടങ്ങുന്നതിന് ഏറ്റവും എളുപ്പമുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ മുൻനിരയിലെത്തിയതായുള്ള ലോക ബാങ്ക് റിപ്പോർട്ട് പുറത്തുവന്നപ്പോൾ രാഹുൽ ഗാന്ധി അതിനെ കണ്ടതാ
ന്യൂഡൽഹി: പരാജിതന്റെ വാക്കുകൾ മാത്രമാണ് രാഹുൽ ഗാന്ധിയുടേതെന്ന് രാഹുൽ ഗാന്ധി. ശ്രീരാമന്റെ അസ്ഥിത്വത്തെ പോലും ചോദ്യം ചെയ്തവരാണ് തങ്ങൾ പാണ്ഡവരെ പോലെയാണെന്ന് അവകാശപ്പെടുന്നതെന്നും നിർമ്മല സീതാരാമൻ പരിഹസിച്ചു. കോൺഗ്രസ് പ്ലീനറി സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കേന്ദ്രസർക്കാരിനേയും രാഹുൽ ഗാന്ധി വലുതായി വിമർശിച്ചിരുന്നു.
കർഷകർ ആത്മഹത്യ ചെയ്യുമ്‌ബോഴും രാജ്യത്ത് ദുരന്തങ്ങളുണ്ടാകുമ്‌ബോഴും അതൊന്നും പരിഹരിക്കാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി പാർലമെന്റിന്റെ മുന്നിൽ യോഗ ചെയ്യുകയാണെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയും തട്ടിപ്പുകാരും തമ്മിലുള്ള ബന്ധത്തിന്റെ പേരായി മോദി മാറിയിരിക്കുകയാണെന്നും രാഹുൽ പറഞ്ഞിരുന്നു.
അത് പോലെ രാഹുലിനെ വിമർശിച്ച് സമൃതി ഇറാനിയും രംഗത്തെത്തി. രാഹുൽ ഗാന്ധിക്ക് ഇന്ത്യയോടുള്ള വിദ്വേഷം ആശ്ചര്യപ്പെടുത്തുന്നതാണ്. സംരംഭങ്ങൾ തുടങ്ങുന്നതിന് ഏറ്റവും എളുപ്പമുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ മുൻനിരയിലെത്തിയതായുള്ള ലോക ബാങ്ക് റിപ്പോർട്ട് പുറത്തുവന്നപ്പോൾ രാഹുൽ ഗാന്ധി അതിനെ കണ്ടതായി നടിച്ചില്ല. ഇപ്പോൾ ഇന്ത്യയുടെ വികസനത്തെ കുറ്റപ്പെടുത്തുന്നതിന് മാത്രമായി ചില റിപ്പോർട്ടുകൾ മാത്രം തിരഞ്ഞെടുത്ത് പറയുകയാണെന്ന് സമൃതി തന്റെ ട്വീറ്റിൽ പറഞ്ഞു.
ലോക ബാങ്ക് റിപ്പോർട്ടിനെ മാധ്യമങ്ങൾ ഭാഗികമായി മാത്രമാണ് അവതരിപ്പിക്കുന്നതെന്ന് ചൂണ്ടിക്കാട്ടുന്ന ഒരു മാധ്യമ റിപ്പോർട്ടും ട്വീറ്റിനൊപ്പം പങ്കുവെച്ചുകൊണ്ട് രാഹുൽ ഗാന്ധിയോട് ഇത് വായിക്കാൻ ആവശ്യപ്പെടുകയും ചെയ്തു.



