- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാമക്ഷേത്രത്തിനായി പിരിച്ച 1400 കോടി രൂപ ബിജെപി ഉപയോഗിച്ചത് സർക്കാർ രൂപീകരിക്കാനും പാർട്ടി ഓഫീസുകൾ പണിയാനും; ഗുരുതര ആരോപണവുമായി സന്ന്യാസിമാർ; വീഡിയോ പങ്കുവെച്ച് പ്രശാന്ത് ഭൂഷണും
ന്യൂഡൽഹി: രാമക്ഷേത്ര നിർമ്മാണത്തിനായി സ്വീകരിച്ച സംഭാവന ബിജെപി വഴി. അയോധ്യയിലെ രാമക്ഷേത്രത്തിനായി പിരിച്ച 1400 കോടിയിൽ ബിജെപി അഴിമതി നടത്തിയെന്നാണ് ഇപ്പോൾ ഉയരുന്ന ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി സന്യാസിമാർ നടത്തിയ വാർത്തസമ്മേളനത്തിന്റെ വിഡിയോ സുപ്രീംകോടതി അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുകയാണ്. അയോധ്യ ക്ഷേത്രത്തിനായി തുടക്കം മുതൽ രംഗത്തുണ്ടായിരുന്ന നിർമോഹി അഖാഡയിലെ സന്യാസിമാരാണ് ആരോപണവുമായി രംഗത്തെത്തിയിട്ടുള്ളത്.
രാമക്ഷേത്രം പൊളിച്ചാണ് ബാബറി മസ്ജിദ് പണിതതെന്ന വാദവുമായി ആദ്യമായി രംഗത്തുവന്ന വിഭാഗങ്ങളിലൊന്ന് നിർമോഹി അഖാഡയെന്ന സന്ന്യാസി സമൂഹമാണ്. രാമക്ഷേത്രത്തിനായി പിരിച്ച തുക ബിജെപി സ്വന്തം കെട്ടിടങ്ങൾ നിർമ്മിക്കാനും സർക്കാർ രൂപീകരിക്കാനുമാണ് ചിലവഴിച്ചതെന്നും ഇതിന് തെളിവുണ്ടെന്നും നിർമോഹി അഖാഡയിലെ സന്യാസിമാർ വെളിപ്പെടുത്തിയിരുന്നു. അയോധ്യ പ്രസ്ഥാനവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച നിരവധി പേരുടെ നിഡൂഢ കൊലപാതകത്തെക്കുറിച്ച് ചർച്ചചെയ്യണമെന്നും ഇവർ ആവശ്യപ്പെട്ടിട്ടുണ്ട്. തങ്ങൾ ബിജെപിയെപ്പോലെ പണത്തിനുവേണ്ടിയല്ല രാമനെ സ്നേഹിക്കുന്നതെന്നും സന്യാസിമാർ അവകാശപ്പെട്ടിരുന്നു.
രഥയാത്ര നടത്തി ബിജെപി പിരിച്ചെടുത്ത തുകയാണ് കാണാതായിരിക്കുന്നത്. അയോധ്യ രാമക്ഷേത്രത്തിനായി ആദ്യകാലങ്ങളിൽ പങ്കെടുത്ത നേതാക്കളാണ് ആരോപണവുമായെത്തിയിരിക്കുന്നത്. മോദി സർക്കാർ രാമക്ഷേത്ര നിർമ്മാണത്തിന്റെ ക്രെഡിറ്റ് ഏറ്റെടുക്കാനാണ് നിലവിൽ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. രാമക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ട ആദ്യ കാലങ്ങളിലെ നീക്കങ്ങളിൽ നിരവധി പേരുടെ നിഗൂഢ കൊലപാതകത്തെക്കുറിച്ച് ചർച്ച ചെയ്യണമെന്നും അവർ ആവശ്യപ്പെട്ടു. സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകൻ വിഡിയോ ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്. ബിജെപിയിലെ മുതിർന്ന നേതാവ് എൽ.കെ അഡ്വാനി, ആർഎസ്എസ് നേതൃത്വം എന്നിവരെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും ആരോപണം ഉന്നയിച്ചവർ പറഞ്ഞു.
ബിജെപിയുടെ രാഷ്ട്രീയയാത്രയിലെ ഏറ്റവും പ്രധാനപ്പെട്ട നാഴികക്കല്ലാണ് എൽകെ അഡ്വാനിയുടെ രഥയാത്ര. 1989ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ രാമക്ഷേത്രനിർമ്മാണം അജൻഡയാക്കി സജീവ ക്യാമ്പയിൻ നടത്തിയ ബിജെപി കൊയ്തത് 89 സീറ്റ്. അതിനു മുൻപുള്ള രണ്ട് തെരഞ്ഞടുപ്പിനെ അപേക്ഷിച്ച് സീറ്റുകളുടെ എണ്ണത്തിൽ വൻ കുതിച്ചുചാട്ടമായിരുന്നു ഇത്.
വ്യത്യസ്ത ആചാരങ്ങളും അനുഷ്ഠാനങ്ങളും പിന്തുടരുന്ന രാജ്യത്തുടനീളമുള്ള ഹിന്ദുക്കൾക്ക് ഏറ്റവും ആദരണീയവും ആകർഷണീയവുമായ രൂപമാണ് ശ്രീരാമൻ. ഇതു നന്നായി മനസിലാക്കിയ ബിജെപി രാമക്ഷേത്രത്തിനു സൃഷ്ടിക്കാൻ കഴിയുന്ന രാഷ്ട്രീയ അവസരത്തിനായി ഒരുങ്ങി. രാമജന്മഭൂമിയെക്കുറിച്ച് ജനങ്ങളിൽ അവബോധമുണ്ടാക്കാനായി 1990 സെപ്റ്റംബറിൽ യാത്ര ആരംഭിക്കാൻ അഡ്വാനി തീരുമാനിച്ചു. അതുവരെ വിഎച്ച്പിയാണു രാം ജന്മഭൂമി പ്രസ്ഥാനത്തെക്കുറിച്ച് പ്രധാനമായും പ്രചാരണം നടത്തിയിരുന്നത്.
ഗുജറാത്തിലെ സോംനാഥിൽനിന്ന് മധ്യ ഇന്ത്യ വഴി അയോധ്യയിലേക്കുള്ള അഡ്വാനിയുടെ, ടൊയോട്ടയെ രഥമാക്കിക്കൊണ്ടുള്ള യാത്ര ഹിന്ദുവികാരത്തെ ഇളക്കിവിടുകയും സമുദായത്തെ അദ്ദേഹത്തെ പിന്നിൽ അണിനിരത്തുകയും ചെയ്തു. അഡ്വാനിക്കു വിശുദ്ധന്റെയും രക്ഷകന്റെയും പ്രതിച്ഛായ കൈവന്നു. 1992 ഡിസംബറിലെ സംഭവങ്ങളിലേക്കായിരുന്നു ആ രഥമുരുണ്ടത്.
People involved from the beginning with the Ayodhya temple movement accuse the BJP of swallowing 1400 Crores collected for the temple, Modi of appropriating 'credit' & more ominously talk of the mysterious 'murder' of several leaders of Ayodhya movement! pic.twitter.com/q9aiOabXHB
- Prashant Bhushan (@pbhushan1) September 9, 2020
മറുനാടന് ഡെസ്ക്