ഡബ്ലിൻ: എളിയ കലാകാരന്മാരുടെ വലിയ വിരുന്നു നിറസന്ധ്യ ഒക്ടോബർ രണ്ടിന് ഡബ്ലിനിൽ കേരള ഹൗസ് അണിയിച്ചൊരുക്കുന്നു. ഫ്രാങ്കോ, നോബി, അയ്യപ്പ ബൈജു, സ്‌നേഹ, നിഖിൽ, ബിനിത, വില്യംസ്, മിത്ര കുര്യൻ എന്നിവർ അടങ്ങിയ താര നിരതന്നെയാണ് നിറസന്ധ്യയുടെ ഡബ്ലിൻ ഷോയിൽ പങ്കെടുക്കാൻ എത്തുന്നത്.

ഡബ്ലിൻ സാൻട്രിയിലുള്ള ക്രൌൺ പ്ലാസയുടെ മികച്ച സൗകര്യങ്ങളുള്ള റെഡ് വുഡ് ഹാളിൽ ആണ് നിറസന്ധ്യ അരങ്ങേറുന്നത്. മികച്ച കോമഡിയും, സംഗീതവും കോർത്തിണക്കുന്ന നിറസന്ധ്യയുടെ ടിക്കറ്റ് വിതരണം ഉടൻ തന്നെ ആരംഭിക്കുന്നതാണ് .
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
Tijo Mathew- 0894386373
Jestine chacko-0872671587
Anil celbridge -0894750507