- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലയാളി വിദ്യാർത്ഥിനി സ്‌കൂൾ ബസിൽ ശ്വാസം മുട്ടി മരിച്ച സംഭവം; വിചാരണ ഡിസംബർ 14ലേക്ക് മാറ്റി;
അബൂദബി: കഴിഞ്ഞ മാസം സ്‌കൂൾ ബസിൽ മലയാളി വിദ്യാർത്ഥിനി ശ്വാസം മുട്ടി മരിച്ച സംഭവത്തിൽ വിചാരണ ഡിസംബർ 14 ലേക്ക് മാറ്റി. ബസ് കമ്പനി ഉടമയുടെയും സൂപ്പർ വൈസറുടെയും അഭിഭാഷകർക്ക് കേസ് പഠിക്കാനാവശ്യമായ സമയം ലഭിക്കാൻ വേണ്ടിയാണിത്. കേസ് വിചാരണയ്ക്കുവച്ച ദിവസം മുഴുവൻ അഭിഭാഷകരും എത്താതിരുന്നതും വിചാരണദിവസം നീണ്ടു പോകാനിടയാക്കി. സ്‌കൂൾ ബസിൽ നി
അബൂദബി: കഴിഞ്ഞ മാസം സ്‌കൂൾ ബസിൽ മലയാളി വിദ്യാർത്ഥിനി ശ്വാസം മുട്ടി മരിച്ച സംഭവത്തിൽ വിചാരണ ഡിസംബർ 14 ലേക്ക് മാറ്റി. ബസ് കമ്പനി ഉടമയുടെയും സൂപ്പർ വൈസറുടെയും അഭിഭാഷകർക്ക് കേസ് പഠിക്കാനാവശ്യമായ സമയം ലഭിക്കാൻ വേണ്ടിയാണിത്. കേസ് വിചാരണയ്ക്കുവച്ച ദിവസം മുഴുവൻ അഭിഭാഷകരും എത്താതിരുന്നതും വിചാരണദിവസം നീണ്ടു പോകാനിടയാക്കി.
സ്‌കൂൾ ബസിൽ നിന്ന് ബാലികയെ ഇറക്കാൻ മറന്നുപോയതിനെ തുടർന്ന് മരണപ്പെട്ട സംഭവത്തിൽ അഞ്ച് പേരാണ് വിചാരണ
നേരിടുന്നത്.സ്‌കൂൾ പ്രിൻസിപ്പൽ, റിസപ്ഷനിസ്റ്റ്, ബസ് കമ്പനി ഉടമ, ബസ് ഡ്രൈവർ, ബസ് സൂപ്പർവൈസർ എന്നിവരാണ് അഞ്ച് പേർ.ബുധനാഴ്ച കോടതി കേസ് പരിഗണിച്ചപ്പോൾ പബ്‌ളിക് പ്രോസിക്യൂഷൻ ഹാജരായിരുന്നുവെങ്കിലും എല്ലാ അഭിഭാഷകരും തയാറാകുന്നത് വരെ മാറ്റിവെക്കാൻ തീരുമാനിക്കുകയായിരുന്നു.
ഒക്ടോബർ ഏഴിനാണ് അൽ വുറൂദ് അക്കാദമി പ്രൈവറ്റ് സ്‌കൂളിലെ വിദ്യാർത്ഥിനിയും കണ്ണൂർ സ്വദേശിനിയുമായ നിസ ആല (നാല്) മരണപ്പെട്ടത്. ക്രിമിനൽ കോടതിയിലെ നടപടികൾ കഴിഞ്ഞ ശേഷം സ്‌കൂളിനെതിരെ സിവിൽ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.