- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിസാം മോഡൽ ആക്രമണം കേരളത്തിൽ ചെറുപ്പക്കാർക്ക് ഹരമാവുകയാണോ? തൃശൂരിലെ കൊലപാതക ശ്രമത്തിന് പിന്നാലെ ആറ്റിങ്ങലിലും വാഹനം ഇടിച്ചു കയറ്റി യുവാവിന്റെ കസർത്ത്
തിരുവനന്തപുരം: തൃശൂർ ശോഭാ സിറ്റിയിൽ സെക്യുരിറ്റിക്കാരനെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ച നിസാമിന്റെ കഥകളിലേക്ക് കേരളത്തിലെ യുവത്വം വഴുതി വീഴുകയാണോ? നിസാമിനെ പോലൊരു കുറ്റവാളികളുടെ ചെയ്തികളെ അനുകരിക്കാനാണോ ശ്രമം. തൃശൂരിൽ പ്രണയാഭ്യർത്ഥന നിരസിച്ച പെൺകുട്ടിയെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ചു. അതിന് ശേഷം പെൺകുട്ടിയെ സഹായിക്കാനെത്തിയവരേ
തിരുവനന്തപുരം: തൃശൂർ ശോഭാ സിറ്റിയിൽ സെക്യുരിറ്റിക്കാരനെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ച നിസാമിന്റെ കഥകളിലേക്ക് കേരളത്തിലെ യുവത്വം വഴുതി വീഴുകയാണോ? നിസാമിനെ പോലൊരു കുറ്റവാളികളുടെ ചെയ്തികളെ അനുകരിക്കാനാണോ ശ്രമം. തൃശൂരിൽ പ്രണയാഭ്യർത്ഥന നിരസിച്ച പെൺകുട്ടിയെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ചു. അതിന് ശേഷം പെൺകുട്ടിയെ സഹായിക്കാനെത്തിയവരേയും ഇടിച്ചു തെറിപ്പിച്ചു. നിസാമിന്റെ മാനസികാവസ്ഥയിലേക്കുള്ള യുവത്വത്തിന്റെ പോക്കായി മനോരാഗ വിദ്ഗധർ ഇതിനെ വിലിയിരുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് തിരുവനന്തപുരത്ത് ആറ്റിങ്ങലിൽ നിന്നു സമാന സ്വഭാവമുള്ള സംഭവം.
ആറ്റിങ്ങൽ മാമത്ത് ഭീകരാന്തീക്ഷം സൃഷ്ടിച്ച് ആക്രമണപരമ്പര നടത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഏഴോളം വാഹനങ്ങളും കലാഭവൻ മണി സേവന സമിതിയുടെ രാത്രിവാഹന യാത്രികർക്കുള്ള ചുക്കുകാപ്പി വിതരണകേന്ദ്രവും അടിച്ചുതകർത്തു സംഹാരതാണ്ഡവം നടത്തിയ യുവാവാണ് അറസ്റ്റിലായത്. ആറ്റിങ്ങൽ മാമം ചിറ്റാറ്റിൻകര പ്ലാവിള വീട്ടിൽ നിഖിൽ (37) ആണു പിടിയിലായത്. ഇയാൾക്കെതിരെ മൂന്നു കേസുകളെടുത്തു. നിസാം മാതൃക പിന്തുടർന്നാണ് ഇയാൾ അക്രമം നടത്തിയതെന്നാണ് പൊലീസിന്റെ വിലയിരുത്തൽ.
പുലർച്ചെ നാലു മണിയോടെയായിരുന്നു ആക്രമണങ്ങൾക്കു തുടക്കം. സ്വന്തം കാറിലെത്തിയ ഇയാൾ കലാഭവൻ മണി സേവന സമിതിയുടെ ചുക്കുവെള്ള വിതരണകേന്ദ്രത്തിലേക്കു കാർ ഇടിച്ചുകയറ്റുകയായിരുന്നുവെന്നു പൊലീസ് അറിയിച്ചു. ഉള്ളിലുണ്ടായിരുന്ന പ്രവർത്തകർ ഓടിരക്ഷപ്പെട്ടു. ഇരുമ്പുകമ്പിയുമായി ഇവരെ ഓടിച്ചശേഷം വിതരണകേന്ദ്രവും സമീപത്തു പാർക്ക് ചെയ്തിരുന്ന സേവനസമിതിയുടെ ആംബുലൻസും മറ്റൊരാളുടെ വാനും രണ്ട് ഓട്ടോറിക്ഷകളും അടിച്ചുതകർത്തു.
ചുക്കുവെള്ള വിതരണകേന്ദ്രത്തിലെ മേശ ദേശീയപാതയിലിട്ട് അതുവഴി വന്ന പാലക്കാട് കെഎസ്ആർടിസി ഡിപ്പോയിലെ സൂപ്പർഡീലക്‌സ് ബസ് തടഞ്ഞ് അതിന്റെ മുൻവശത്തെ ഗ്ലാസുകളും ഹെഡ്‌ലൈറ്റും തകർത്തു. ഡ്രൈവറെ കയ്യേറ്റം ചെയ്യാനും ശ്രമമുണ്ടായി. പിന്നാലെ എയർപോർട്ടിലേക്കു പോവുകയായിരുന്ന കാറിന്റെ ഗ്ലാസുകളും അടിച്ചുതകർത്തു. വിവരമറിഞ്ഞു പൊലീസ് സ്ഥലത്തെത്തിയതോടെ ഓടിരക്ഷപ്പെട്ട ഇയൾ വീണ്ടും ദേശീയപാതയിലിറങ്ങി വാഹനങ്ങൾ ആക്രമിക്കുന്നതിനിടെ പിന്തുടർന്നെത്തി പിടികൂടുകയായിരുന്നുവെന്നു പൊലീസ് അറിയിച്ചു.
സേവനസമിതി വിതരണകേന്ദ്രം തകർക്കുകയും ആംബുലൻസ് ഉൾപ്പെടെ വാഹനങ്ങൾ അടിച്ചുതകർക്കുകയും 1.24 ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടാക്കുകയും ചെയ്തതിനാണ് ഒരു കേസ്. കെഎസ്ആർടിസി ബസ് ആക്രമിക്കുകയും അരലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടാക്കുകയും ചെയ്തതിനാണു രണ്ടാമത്തെ കേസ്. കഴിഞ്ഞ ദിവസം രാത്രി മാമം ചിറ്റാറ്റിൻകര മാടൻനടയ്ക്കു സമീപം പുന്നവിളവീട്ടിൽ ജയപ്രകാശിനെ ഇയാൾ ആക്രമിക്കുകയും കല്ലേറിൽ ജയപ്രകാശിന്റെ തല പൊട്ടുകയും ചെയ്തിരുന്നതായി പൊലീസ് അറിയിച്ചു. ഇതിനു പിന്നാലെയായിരുന്നു കാറിലെത്തിയുള്ള ആക്രമണം.
നേരത്തേ വിമാനത്താവളത്തിൽ കരാർ ജീവനക്കാരനായിരുന്ന ഇയാൾക്കെതിരെ തോക്ക് കാട്ടി ഭീഷണിപ്പെടുത്തിയതിനുൾപ്പെടെ മറ്റു കേസുകളും നിലവിലുണ്ടെന്നു പൊലീസ് അറിയിച്ചു.