ഷാർജ: ഇന്ത്യൻ അസോസിയേഷൻ വർഷം തോറും നൽകാറുള്ള, മികച്ച അദ്ധ്യാപകനുള്ള പുരസ്‌കാരം നിസാർ കാവുങ്കലിനു ലഭിച്ചു. ഷാർജയിലെ ഗൾഫ് ഏഷ്യൻ ഇംഗ്ലീഷ് സ്‌കൂൾ അദ്ധ്യാപകനും സീനിയർ സൂപ്പർവൈസറുമാണ് പുരസ്‌കാര ജേതാവ്.

നിരവധി വർഷങ്ങളായി സാമൂഹിക ശാസ്ത്ര അദ്ധ്യാപകനായി സേവനം അനുഷ്ഠിക്കുന്ന ഇദ്ദേഹം. തന്റെ കർമ്മരംഗത്തിനപ്പുറം മികച്ച ഒരു സംഘാടകൻ കൂടിയാണ്. അവശത അനുഭവിക്കുന്നവർക്കുള്ള ജീവകാരുണ്യ പ്രവർത്തനം, വിദ്യാലയത്തിലെ മാതൃകാ പാർലിമെന്റ്, ഏഷ്യാനെറ്റ് ചാനലിലെ പ്രൗഡ് ടു ബി ആൻ ഇന്ത്യൻ, രക്ത ദാന ക്യാമ്പ് എന്നീ മേഖലകളിൽ മികച്ച സംഘാടകൻ കൂടിയാണ് ഇദ്ദേഹം. പ്രവാസി ടീച്ചേഴ്സ് ഫോറത്തിനു രൂപം നൽകി നിരവധി അദ്ധ്യാപകർക്ക് തൊഴിൽ നേടാനുള്ള അവസരവും അദ്ദേഹം സൃഷ്ടിച്ചിട്ടുണ്ട്.

കോട്ടയം ജില്ലയിലെ എരുമേലി പഞ്ചായത്തിൽ മുക്കുട്ടുതറ മുട്ടപ്പള്ളി സ്വദേശിയാണ്. ഗൾഫ് ഏഷ്യൻ ഇംഗ്ലീഷ് സ്‌കൂൾ ഗേൾസ് വിഭാഗം ലൈബ്രേറിയനാണ് ഭാര്യ

ഭാര്യ ആബിദ് ഇലാഹി, അബാൻ ബിൻ നിസാർ, അമീൻ ബിൻ നിസാർ എന്നിവർ മക്കളാണ്.