വാഷിങ്ടൺ: ഇന്ത്യൻ അമേരിക്കൻ നിഷാ ദേശായ് ബിസ്വാളിനെയു.എസ്.-ഇന്ത്യ ബിസിനസ്സ് കൗൺസിൽ പ്രസിഡന്റായി നിയമിച്ചു.യു.എസ്. ചേബർ ഓഫ് കോമേഴ്‌സ് ഒക്ടോബർ പത്തിന് പുറത്തിറക്കിയപ്രസ്താവനയിലാണ് നിഷയുടെ നിയമനം പ്രഖ്യാപിച്ചത്.

ഇന്ത്യയും അമേരിക്കയും തമ്മിൽ വ്യവസായിക ബന്ധം ശക്തിപ്പെടുന്നസാഹചര്യത്തിൽ ഇന്ത്യൻ കമ്പനികൾ അമേരിക്കയിൽ പുതിയ വ്യവസായങ്ങൾതുടങ്ങുന്നതിന് നിഷയയുടെ നിയമനം പ്രയോജപ്പെടുമെന്ന് യു.എസ്. ചേംബർ ഓഫ്‌കോമേഴ്‌സ് പ്രത്യാശ പ്രകടിപ്പിച്ചു.

2013 മുതൽ 2017 വരെ യു.എസ്. സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിൽ സൗത്ത്ആൻഡ് സെൻട്രൽ ഏഷ്യൻ അഫയേഴ്‌സ് അസിസ്റ്റന്റ് സെക്രട്ടറിയായിപ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോൾ ആൾ ബ്രയ്റ്റ് സ്റ്റോൺ ബ്രിഡ്ജ്ഗ്രൂപ്പ് സീനിയർ അഡൈ്വസറായി പ്രവർത്തിക്കുന്നു.നിഷയുടെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി ഇന്ത്യൻ പ്രസിഡന്റിന്റെസമ്മാൻ അവാർഡ്' 2017 ജനുവരിയിൽ ഇന്ത്യയിൽ വെച്ചുനൽകിയിരുന്നു.

യു.എസ്.-ഇന്ത്യ ബിസിനസ്സ് കൗൺസിലിന്റെ നേതൃസ്ഥാനം ലഭിച്ചതിലുള്ളആഹ്ലാദവും അഭിമാനവും നിഷ ഒരു പ്രസ്താവനയിലൂടെ വെളിപ്പെടുത്തി.ഗുജറാത്തിൽ നിന്നും മാതാപിതാക്കളോടൊ പ്പമാണ് നിഷ അമേരിക്കയിൽഎത്തിയത്. വെർജിനിയ യൂണി വേഴ്‌സിറ്റിയിൽ നിന്നും ഇന്റർനാഷ്ണൽറിലേഷൻസ് ആൻഡ് അഫയേഴ്‌സിൽ ബിരുദധാരിയാണ്.