- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു പാചക വിധിയിലൂടെ പുലിമുരുകനെ പൊളിച്ചടുക്കിയ നിഷ മേനോൻ വെറുമൊരു വീട്ടമ്മയല്ല; മോഹൻ ലാൽ ഫാൻസിനെ നേരിട്ടതെങ്ങനെയെന്നു വിശദീകരിച്ചു റേഡിയോ ജോക്കിയും കഥകളി സംഘാടകയും ഫോട്ടോഗ്രാഫറുമൊക്കെയായ നിരൂപക
തിരുവനന്തപുരം: പുലിമുരുകൻ തീയറ്ററുകളിൽ നിറഞ്ഞോടുമ്പോഴാണ് ഒരു വീട്ടമ്മ എഴുതിയ റിവ്യു എന്ന പേരിൽ നിഷ ചെമ്പകശ്ശേരി എഴുതിയ പുലുമുരുകൻ നിരൂപണം സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. പാചകക്കുറിപ്പിന്റെ രൂപത്തിൽ വന്ന റിവ്യു ഹാസ്യത്തിന്റെ മേമ്പൊടിയിൽ സിനിമയെ വിമർശിക്കുകയും ചെയ്തിരുന്നു. മോഹൻലാലിനേയും പുലിമുരുകനെയും വാനോളം പുകഴ്‌ത്തിയ നിരൂപണങ്ങൾ തലങ്ങും വിലങ്ങും കറങ്ങുന്നതിനിടയിലാണു നിഷ മേനോൻ ചെമ്പകശേരി എന്ന വീട്ടമ്മയുടെ കടന്നുവരവ്. നിഷയുടെ റിവ്യും സോഷ്യൽ മീഡിയയിൽ ചർച്ചയായതോടെ ആരാധകർ ഫേസ്‌ബുക്ക് പോസ്റ്റിൽ വിമർശനങ്ങളുമായി രംഗത്തെത്തുകയും ചെയ്തു. അശ്ലീല കമന്റുകൾ ഫേസ്‌ബുക്ക് വാളിലും ഇൻബോക്‌സിലും നിറഞ്ഞിരുന്നു. പുലിമുരുകനെ ഒരു പാചകവിധിക്കു സമാനമായ രീതിയിൽ നിഷ അവതരിപ്പിച്ചു. ആസ്വദിച്ചുതന്നെ വായിക്കാവുന്ന ഒരു തകർപ്പൻ വിഭവം. പക്ഷേ ആരാധകർക്ക് അത്ര രുചിക്കുന്നതായിരുന്നില്ല ആ പാചകവിധി. ഒരു റിവ്യു എഴുതി കോലാഹലം സൃഷ്ടിക്കാൻ മാത്രം ആരാണ് ഈ നിഷ ചെമ്പകശ്ശേരി..? വെറുമൊരു വീട്ടമ്മ മാത്രമാണോ? ഭതൊട്ടു പിന്നൊലെ ഉയർന്നു കേ
തിരുവനന്തപുരം: പുലിമുരുകൻ തീയറ്ററുകളിൽ നിറഞ്ഞോടുമ്പോഴാണ് ഒരു വീട്ടമ്മ എഴുതിയ റിവ്യു എന്ന പേരിൽ നിഷ ചെമ്പകശ്ശേരി എഴുതിയ പുലുമുരുകൻ നിരൂപണം സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. പാചകക്കുറിപ്പിന്റെ രൂപത്തിൽ വന്ന റിവ്യു ഹാസ്യത്തിന്റെ മേമ്പൊടിയിൽ സിനിമയെ വിമർശിക്കുകയും ചെയ്തിരുന്നു. മോഹൻലാലിനേയും പുലിമുരുകനെയും വാനോളം പുകഴ്‌ത്തിയ നിരൂപണങ്ങൾ തലങ്ങും വിലങ്ങും കറങ്ങുന്നതിനിടയിലാണു നിഷ മേനോൻ ചെമ്പകശേരി എന്ന വീട്ടമ്മയുടെ കടന്നുവരവ്. നിഷയുടെ റിവ്യും സോഷ്യൽ മീഡിയയിൽ ചർച്ചയായതോടെ ആരാധകർ ഫേസ്‌ബുക്ക് പോസ്റ്റിൽ വിമർശനങ്ങളുമായി രംഗത്തെത്തുകയും ചെയ്തു. അശ്ലീല കമന്റുകൾ ഫേസ്‌ബുക്ക് വാളിലും ഇൻബോക്‌സിലും നിറഞ്ഞിരുന്നു.
പുലിമുരുകനെ ഒരു പാചകവിധിക്കു സമാനമായ രീതിയിൽ നിഷ അവതരിപ്പിച്ചു. ആസ്വദിച്ചുതന്നെ വായിക്കാവുന്ന ഒരു തകർപ്പൻ വിഭവം. പക്ഷേ ആരാധകർക്ക് അത്ര രുചിക്കുന്നതായിരുന്നില്ല ആ പാചകവിധി. ഒരു റിവ്യു എഴുതി കോലാഹലം സൃഷ്ടിക്കാൻ മാത്രം ആരാണ് ഈ നിഷ ചെമ്പകശ്ശേരി..? വെറുമൊരു വീട്ടമ്മ മാത്രമാണോ? ഭതൊട്ടു പിന്നൊലെ ഉയർന്നു കേട്ട ചോദ്യങ്ങളിതാണ്. ഇത്ര കണിശ്ശമായും വ്യക്തമായും സിനിമയെ സമീപിക്കണമെങ്കിൽ ഒരു സാധാരണ വീട്ടമ്മക്ക് ചില പരിമിതികൾ ഉണ്ട്. ആളുകളുടെ സംശയം ശരിയായിരുന്നു. നിഷ വെറുമൊരു വീട്ടമ്മയായിരുന്നില്ല.
തൃശൂർ അയ്യന്തോൾ സ്വദേശി നിഷ അത്ര നിസാരക്കാരിയല്ല. തൃശൂർ ആകാശവാണിയിലെ ക്യാഷ്വൽ അനൗൺസർ എന്നതിനപ്പുറം നിഷ മറ്റു പലതുമാണ്. ഒരു കഥകളി സംഘാടക, കഥകളി ഫോട്ടോഗ്രാഫർ, ഫ്രീലാൻസ് പത്രവ്രർത്തക, അവതാരക, റേഡിയോ ജോക്കി തുടങ്ങി പല ഭാവങ്ങളും ഇവക്ക് ഉണ്ട്. ഇരിങ്ങാലക്കുട ലിറ്റിൽഫ്ളവറിലും സെന്റ് ജോസഫ്സിലുമായിരുന്നു പഠനം. പിന്നീട് പ്രൈവറ്റായി ബികോം, എം. കോം എന്നിവ ചെയ്തു, അതിനു ശേഷം തൃശൂർ ആകാശവാണിയിൽ ക്യാഷ്വൽ അനൗൺസറായി. അവിടെ ജോലി ചെയ്തു രണ്ടു വർഷത്തിനു ശേഷം ഷാർജയിലെ ഉമയ്ക്വിൻ റേഡിയോയിൽ ആർജെ ആയി.
പത്രപ്രവർത്തക പരിചയവും തുറന്ന വായനയും തന്നെയായിരുന്നു നിഷയുടെ ശക്തി. ചെറുപ്പം മുതൽ വായനയുടെയും സിനിമാ ആസ്വാദനത്തിന്റെയും ലോകത്തിലായിരുന്നു ജീവിതം. അചഛൻ ആയിരുന്നു സിനിമാ ആസ്വാദനത്തിന്റെ ലോകത്തേയ്ക്ക് എത്തിച്ചത്. അമ്മയാണു വായനയുടെയും എഴുത്തിന്റെയും വഴി കാണിച്ചു കൊടുത്തത്. പ്രശസ്ത പത്രപ്രവർത്തകനും മനുഷ്യാവകാശ പ്രവർത്തകനുമായ അമ്മാവൻ മുകുന്ദൻ സി മേനോനിൽ നിന്നാണു പത്രപ്രവർത്തനത്തിന്റെ മൂല്യങ്ങൾ പഠിച്ചത്. ആകാശവണിയിലെ ദർപ്പണം എന്ന പരിപാടിയിൽ തുടർച്ചയായി സിനിമ നിരൂപണങ്ങൾ നടത്തിരുന്നു.
അല്ലാതെ വെറുമൊരു സുപ്രഭാതത്തിൽ പേനയും പേപ്പറും എടുത്ത് എഴുതാനിരുന്നല്ല നിഷ. സിനിമ വെറുതെ കണ്ടു തള്ളാൻ തനിക്ക് കഴിയില്ല എന്ന് ഇവർ പറയുന്നു. തന്റെ ഭാഷ അൽപ്പം ഹാസ്യത്മകമാണ്. അഭിനേതാവിനെ അല്ല കടുത്ത താരാധാനയെയാണു താൻ വിമർശിക്കുന്നതെന്ന് ഇവർ പറയുന്നു. പുലിമുരുകനിൽ താൻ മോഹൻലാലിനെയല്ല കുറ്റപ്പെടുത്തുന്നത. സംവിധാനത്തേയും തിരക്കഥയേയുമാണ്. മോഹൻലാൽ ഏറ്റവും പ്രിയപ്പെട്ട നടനാണ്. മോഹൻലാലിന്റെ കണ്ണുകളിൽ മിന്നിമായുന്ന ഓരോ ചെറിയഭാവവും തനിക്കു മനസിലാകും. എന്നാൽ താരാധനയും താരവിരത്വവും കാണിക്കുന്ന ചിത്രങ്ങളെ അംഗീകരിക്കാനകില്ല. ഷാജി കൈലാസ് ചിത്രങ്ങളിലൂടെയാണ് ഇത്തരം ഒരു സിനിമരീതി മലയാളത്തിൽ വന്നത്. പിന്നീട് ഇത്തരം ചിത്രങ്ങൾ പരാജയപ്പെടാൻ തുടങ്ങിയതോടെ അത്തരം ഒരു താരാധനയിൽ നിന്നു മലയാള സിനിമയ്ക്കു മോചനം ലഭിച്ചിരുന്നു. എന്നാൽ പുലിമുരുകനിലൂടെ ഇത് തിരിച്ചുവരികയാണ്. നിഷ പറയുന്നു.
തന്നെ മോശമായി വിമർശിക്കുന്നവർ ഒരു പരിധിയിൽ കൂടുതൽ അങ്ങനെ ചെയ്യേണ്ട കാര്യമില്ല. ഇതൊക്കെ ഒരാളുടെ ആവിഷ്‌ക്കാര സ്വാതന്ത്ര്യമാണ്. ഇത്തരം കടുത്ത താരആരാധന ജനപ്രിയ താരത്തിന്റെ നല്ല ഇമേജ് ഇല്ലാതാക്കാനെ ഉപകരിക്കു എന്ന് നിഷ പറയുന്നു. ഞാൻ ഇനിയും സിനിമ കാണുക തന്നെ ചെയ്യും, അവയെ കുറിച്ച് എനിക്ക് മനസ്സിൽ രൂപപ്പെട്ട എന്റെ അഭിപ്രായങ്ങൾ എന്റേതായ ശൈലിയിൽ എഴുതുകയും ചെയ്യും....അത് എന്റെ ഫേസ്‌ബുക്ക് വോളിൽ പബ്ലിക് സെറ്റിങ്‌സോടെ വരിക തന്നെ ചെയ്യും...ഉറപ്പ്! നിഷ ഫേസ്‌ബുക്കിൽ കുറിക്കുന്നു.