- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എന്റെ അത്തിപ്പാറ അമ്മച്ചീ...! അമ്പത്താറു വയസ്സുള്ള ആ മനുഷ്യനെ ഒരു സെക്കന്ഡ് വെറുതെ ഇരുന്നു ശ്വാസം വിടാൻ സമ്മതിച്ചിട്ടില്ല, ബലാലുകള്....!; അവസാനത്തെ കൂട്ടപ്പൊരിച്ചിലിൽ ഗുണ്ടകളുടെ അന്തർസംസ്ഥാനസമ്മേളനം ആയിരുന്നു; പുലിമുരുകൻ ബോക്സ് ഓഫീസ് കീഴടക്കുമ്പോൾ ഒരു വീട്ടമ്മയുടെ പുലിമുരുകൻ റിവ്യു വൈറലാകുന്നു
മലയാള സിനിമയിലെ റെക്കോർഡുകൾ എല്ലാം പഴങ്കഥയാക്കി പുലിമുരുകൻ ബോക്സ് ഓഫീസ് കീഴടക്കി മുന്നേറുമ്പോൾ സിനിമയെക്കുറിച്ചുള്ള ഒരു വീട്ടമ്മയുടെ റിവ്യു സോഷ്യൽമീഡിയയിൽ വൈറലാകുന്നു. നിഷ മേനോൻ ചെമ്പകശേരിയെന്ന വീട്ടമ്മയുടെ ഫേസ്ബുക്ക് പോസ്റ്റാണ് താര പോരുകൾക്കും ഓൺലൈൻ പൊങ്കാലയ്ക്ക് ഇടയിലും മികച്ച അഭിപ്രായം നേടുന്നത്. കാട്ടിലടി, നാട്ടിലടി, വെള്ളത്തിലടി. എന്റെ അത്തിപ്പാറ അമ്മച്ചീ! 56 വയസുള്ള ആ മനുഷ്യനെ ശ്വാസം വിടാൻ സമ്മതിച്ചിട്ടില്ല, ബലാലുകൾ. എന്നു നിശ പറയുന്നു. നല്ല നാടൻ വിഭവം ഉണ്ടാക്കുന്ന കൂട്ടു പോലെയാണ് റിവ്യു തുടങ്ങുന്നത്. ശിക്കാർ + നരൻ + പട്ട, ഏലക്ക, ഗ്രാമ്പൂ, ജാതിപത്രി എന്നീ മസാലകൾ ഒരു അഞ്ചു ഗ്രാം വീതം... ജീപ്പുകൾ - ഒരു 10 - 12 (മാരുതി ഓംനി, പജേറോ എന്നിവയുടെ ഫാഷനൊക്കെ കഴിഞ്ഞു, ഇപ്പോൾ മ്മടെ പഴേ ജീപ്പിലേയ്ക്ക് തന്നെ തിരിച്ചെത്തി. മുരുകനെ വാനോളം പൊക്കിയുള്ള 'ഡയകോലുകൾ' - 50 എണ്ണം (അതൊക്കെ കിറുകൃത്യമായി സഹതാരങ്ങളെ കൊണ്ട് ഇടയ്ക്കും തലയ്ക്കും പറയിപ്പിച്ചു മുഴുമിപ്പിച്ചു സംവിധായകേട്ടൻ ഗൊച്ചു ഗള്ളൻ!) ഹാസ്യത്
മലയാള സിനിമയിലെ റെക്കോർഡുകൾ എല്ലാം പഴങ്കഥയാക്കി പുലിമുരുകൻ ബോക്സ് ഓഫീസ് കീഴടക്കി മുന്നേറുമ്പോൾ സിനിമയെക്കുറിച്ചുള്ള ഒരു വീട്ടമ്മയുടെ റിവ്യു സോഷ്യൽമീഡിയയിൽ വൈറലാകുന്നു. നിഷ മേനോൻ ചെമ്പകശേരിയെന്ന വീട്ടമ്മയുടെ ഫേസ്ബുക്ക് പോസ്റ്റാണ് താര പോരുകൾക്കും ഓൺലൈൻ പൊങ്കാലയ്ക്ക് ഇടയിലും മികച്ച അഭിപ്രായം നേടുന്നത്.
കാട്ടിലടി, നാട്ടിലടി, വെള്ളത്തിലടി. എന്റെ അത്തിപ്പാറ അമ്മച്ചീ! 56 വയസുള്ള ആ മനുഷ്യനെ ശ്വാസം വിടാൻ സമ്മതിച്ചിട്ടില്ല, ബലാലുകൾ. എന്നു നിശ പറയുന്നു. നല്ല നാടൻ വിഭവം ഉണ്ടാക്കുന്ന കൂട്ടു പോലെയാണ് റിവ്യു തുടങ്ങുന്നത്. ശിക്കാർ + നരൻ + പട്ട, ഏലക്ക, ഗ്രാമ്പൂ, ജാതിപത്രി എന്നീ മസാലകൾ ഒരു അഞ്ചു ഗ്രാം വീതം... ജീപ്പുകൾ - ഒരു 10 - 12 (മാരുതി ഓംനി, പജേറോ എന്നിവയുടെ ഫാഷനൊക്കെ കഴിഞ്ഞു, ഇപ്പോൾ മ്മടെ പഴേ ജീപ്പിലേയ്ക്ക് തന്നെ തിരിച്ചെത്തി. മുരുകനെ വാനോളം പൊക്കിയുള്ള 'ഡയകോലുകൾ' - 50 എണ്ണം (അതൊക്കെ കിറുകൃത്യമായി സഹതാരങ്ങളെ കൊണ്ട് ഇടയ്ക്കും തലയ്ക്കും പറയിപ്പിച്ചു മുഴുമിപ്പിച്ചു സംവിധായകേട്ടൻ ഗൊച്ചു ഗള്ളൻ!)
ഹാസ്യത്തിന്റെ മേമ്പൊടി ചേർത്ത റിവ്യുയിൽ പരോക്ഷമായി സിനിമയെ വിമർശിക്കാനും വീട്ടമ്മ ശ്രദ്ധിക്കുന്നുണ്ട്. കോളേജ് പിള്ളേര് കടലാസൊക്കെ നല്ല ഭംഗിയായി കട്ടാ കട്ട് ചെയ്തു ഓരോ ഡയകോലിനും മോളിലെയ്ക്ക് ആഞ്ഞുവിതറി, ആർപ്പുവിളി(അതൊക്കെ നായകനേക്കാൾ കൂടുതൽ പുലിക്കിട്ടാണ് കിട്ടിയിരുന്നത് ന്ന് മാത്രം)...
റിവ്യു പൂർണ രൂപം..
അപ്പൊ മുന്നൊരുക്കങ്ങൾ ഇതൊക്കെയായിരുന്നു, സൂർത്തുക്കളെ...
• ശിക്കാർ + നരൻ + പട്ട, ഏലക്ക, ഗ്രാമ്പൂ, ജാതിപത്രി എന്നീ മസാലകൾ ഒരു അഞ്ചു ഗ്രാം വീതം...
• ജീപ്പുകൾ - ഒരു 10 - 12 (മാരുതി ഓംനി, പജേറോ എന്നിവയുടെ ഫാഷനൊക്കെ കഴിഞ്ഞു, ഇപ്പോൾ മ്മടെ പഴേ ജീപ്പിലേയ്ക്ക് തന്നെ തിരിച്ചെത്തി)
• മുരുകനെ വാനോളം പൊക്കിയുള്ള 'ഡയകോലുകൾ' - 50 എണ്ണം (അതൊക്കെ കിറുകൃത്യമായി സഹതാരങ്ങളെ കൊണ്ട് ഇടയ്ക്കും തലയ്ക്കും പറയിപ്പിച്ചു മുഴുമിപ്പിച്ചു സംവിധായകേട്ടൻ ഗൊച്ചു ഗള്ളൻ!)
• ഗുണ്ടകൾ - 100 (പഴയ സാന്ഡോ ബനിയൻ - കടും കളർ പാന്റ്സ് ടീംസ് അല്ല...ഷര്ട്ടൊക്കെ ഇൻ ചെയ്ത നല്ല എക്സിക്കുട്ടന്മാർ - ഗുണ്ടകൾക്കും വേണ്ടേ, ഒരു പുരോഗതി!)
ഇത്രേം ഒരുക്കി വച്ചിട്ടേ അവര് തിരക്കഥ എഴുതാൻ പേന എടുത്തുള്ളൂ...(അതിനു തിരക്കഥ ഉണ്ടോ? ആ...) പിന്നെ, അവടന്നാങ്ങട് പിടിച്ചില്ലേ....എന്റെ അത്തിപ്പാറ അമ്മച്ചീ...! അമ്പത്താറു വയസ്സുള്ള ആ മനുഷ്യനെ ഒരു സെക്കന്ഡ് വെറുതെ ഇരുന്നു അഞ്ചു ശ്വാസം വിടാൻ സമ്മതിച്ചിട്ടില്ല, ബലാലുകള്....!
കാട്ടിലടി, നാട്ടിലടി, വെള്ളത്തിലടി, മണ്ണിലടി, ഫാക്റ്ററിയിലടി, ഇരുട്ടടി എന്നുവേണ്ട, ലോകത്ത് ആകെ മൊത്തം ടോട്ടൽ എത്ര അടി ഉണ്ടോ, അതെല്ലാം ആ മൂപ്പരും, ഗുണ്ടകളും കൂടി തിമർത്തു...
'പുലിമുരുകൻ' എന്നാണു അങ്ങേരുടെ പേര്, ആള് പുലീടെ അടുത്ത് ചെന്ന് (ഇന്നസെന്റ് പറയുന്ന പോലെ, 'ഇങ്ങനെ വെർതെ, അവിടെ പണിയൊന്നൂല്യാതെ ബോറടിച്ചിരിക്കുമ്പോ') അതിനെ ഇടി കൂടി കൊല്ലുന്ന പുപ്പുലി ആയതോണ്ടാ...പക്ഷേ, സിൽമേല്, പുലീം, ചുള്ളനും കൂടീള്ള ഏർപ്പാട് രണ്ടേ രണ്ടു തവണ മാത്രേള്ളൂ...അതിനെങ്ങനെയാ, അങ്ങേരെ മനുഷ്യര് ഒന്ന് വെർതെ വിട്ടിട്ടു വേണ്ടേ? ഒരു മെയിൻ വില്ലൻ, പിന്നെ വില്ലന്റെ എതിർ വില്ലൻ, മെയിൻ വില്ലന്റെ ശിങ്കിടി വില്ലൻ, മകൻ വില്ലൻ എന്ന് വേണ്ട, നാട്ടിലെ വില്ലന്മാരു മൊത്തം ഇങ്ങേരുടെ പിന്നാലെ...അങ്ങനെ അവസാനം, വില്ലൻ ഒരു വശത്ത്, പുലി ഒരു വശത്ത്...മ്മടെ ഗഡി ഒടുക്കത്തെ ബുദ്ധ്യാ അങ്ങട് പ്രയോഗിച്ചു...പുലിയോട് പറഞ്ഞു, നിങ്ങള് തമ്മിൽ തമ്മിലാ ആയിക്കോളാൻ...അപ്പൊ അവര് തമ്മിലാങ്ങട് തീർത്തു...ഹല്ലാ പിന്നെ - പൈസ തരുന്നുണ്ടെന്നുംവച്ച് പണിയെടുപ്പിച്ച് കൊല്ലുന്നെനും ഇല്യേ ഒരതിരൊക്കെ...!
നോട്ട് ദി പോയിന്റ്സ് :-
• മറുനാടൻ തൊഴിലാളികളുടെ കടന്നുകയറ്റം ഇവടേംണ്ട്, ട്ടാ...അവസാനത്തെ കൂട്ടപ്പൊരിച്ചിലിൽ ഗുണ്ടകളുടെ അന്തർസംസ്ഥാനസമ്മേളനം ആയിരുന്നു..ഊത്തുകുഴൽ പൊലീള്ള ഐറ്റംസ് വച്ച് നേപ്പാളികൾ, ബംഗാളികൾ, ഒറിയക്കാർ മുതൽ, മ്മടെ ബാബു, ബിജു, ഷാജി പോലുള്ള നാടൻ ടീംസ് വരെ...
• കാട്ടിലെ ചിത്രീകരണം കൊള്ളാം....നല്ല ഫോട്ടംപിടുത്തം...
• മോകൻലാൽ നല്ല സ്ലിം & ട്രിം....മീശ പിരിയോടു പിരി...പിരിച്ചു പിരിച്ച് അവസാനം മീശ വാള് പോല്യായി...ഇഷ്ടന്റെ തമാശകൾ കേട്ടപ്പോൾ ഗദ്ഗദം വന്നൂന്ന് മാത്രം...
• മ്മടെ നാട്ടിൽ നല്ല വില്ലന്മാർക്ക് ക്ഷാമാ...ദേ, കൊണ്ടന്ന്ണ്ട്, കർണ്ണാടകേന്നോ, ബംബായീന്നോ, ഒരെണ്ണത്തിനെ...'ആ' എന്നാണു ഡയലോഗ് എങ്കിൽ 'ഈ' എന്നാണു ലിപ് മൂവ്മെന്റ്!
• ചെന്നിരുന്നത് ചെന്നൈയിലാണോ എന്നൊരു 'തമിശയം' തോന്നി...കോളേജ് പിള്ളേര് കടലാസൊക്കെ നല്ല ഭംഗിയായി കട്ടാ കട്ട് ചെയ്തു ഓരോ ഡയകോലിനും മോളിലെയ്ക്ക് ആഞ്ഞുവിതറി, ആർപ്പുവിളി(അതൊക്കെ നായകനേക്കാൾ കൂടുതൽ പുലിക്കിട്ടാണ് കിട്ടിയിരുന്നത് ന്ന് മാത്രം)...
പീസ് ഓഫ് വാൽ:- MCR മുണ്ടുകൾ പുതീത് ഇറക്കാനുള്ള ഒരുക്കത്തിലാണെന്ന് എന്റെ മാർക്കറ്റിങ് അല്പബുദ്ധി ഉരുവിടുന്നു...കരയുള്ള കറുത്ത മുണ്ടുകൾ - 'പുലിമുരുകൻ മുണ്ടുകൾ' (ഇനി വന്നു തുടങ്ങിയോ ആവോ?)