ഫ്‌ളവേഴ്‌സ് ചാനലിലെ ഉപ്പും മുളകും എന്ന സീരിയലിനെ ഇഷ്ടപ്പെടാത്ത മലയാളികൾ ഉണ്ടാവില്ല. ഇങ്ങനെയും സീരിയൽ ഉണ്ടാക്കാമെന്നും പ്രേക്ഷകരെ ഒന്നടങ്കം പിടിച്ചിരുത്താമെന്നും നമ്മളെ കാണിച്ചുതന്ന സീരിയലാണ് ഉപ്പും മുളകും. അതുകൊണ്ട് തന്നെ ഇതിലെ ഓരോ കഥാപാത്രങ്ങളെയും മലയാളികൾ നെഞ്ചോട് ചേർത്തു. ഇതിൽ നീലിമ ബാലന്ദ്രൻ തമ്പിയായി അമ്മ വേഷം ചെയ്യുന്ന നിഷാ സാരംഗിനെ ഇതൊക്കെ കൊണ്ട് തന്നെ എല്ലാ മലയാളികളും ഇഷ്ടപ്പെടുന്നു.

രണ്ടു മക്കളുമായി താമസിക്കുന്ന നിഷയെ കുറിച്ച് അടുത്തിടെ ഗോസിപ്പുകൾ പ്രചരിച്ചിരുന്നു. നിഷയുടേത് ലിവിങ് ടുഗദർ ആണെന്ന് തുടങ്ങി നടിയുടെ കുടുംബ ജീവിതത്തെ കുറിച്ച് പലതരത്തിലും ഗോസിപ്പുകൾ പ്രചരിക്കുന്നുണ്ടായിരുന്നു. നിഷ സാരംഗ് ലിവിങ് റിലേഷനിലായിരുന്നെന്നും ഭർത്താവെന്ന് പറയുന്ന ആളുമായി തുടക്കത്തിൽ നല്ല ബന്ധമായിരുന്നെങ്കിലും പിന്നീട് അത് തകർച്ചയിലേക്ക് എത്തുകയായിരുന്നെന്നാണ് വാർത്തകൾ വന്നിരുന്നത്. ഇത് സംബന്ധിച്ച് പ്രചരിച്ചിരുന്ന വാർത്തകളെ കുറിച്ച് നിഷ പറയുന്നതിങ്ങനെയാണ്.

താൻ വിവാഹിതയാണ്. എല്ലാവരുടേതും പോലെ വീട്ടുകുരെ എല്ലാം അനുഗ്രഹാശിസ്സുകളോടെയാണ് ഞങ്ങളുടെ വിവാഹം നടന്നത്. അപ്പച്ചിയുടെ മകനെയാണ് വിവാഹം ചെയ്തത്. എന്നാൽ ആ ബന്ധം അധികം നാൾ നീണ്ടു നിന്നില്ല. രണ്ടു മക്കളും ഉണ്ടായ ശേഷമാണ് ആ വിവാഹ ബന്ധം വേർപെടുത്തിയത്. വിവാഹ ബന്ധം ഒത്തു പോകാതെ വന്നതോടെയാണ് ബന്ധം വേർപെടുത്തിയതെന്നും നടി പറയുന്നു. ഈ ബന്ധത്തിൽ നിഷയ്ക്ക് രണ്ട് പെൺ മക്കളാണ് ഉള്ളത്.

വിവാഹ ബന്ധം വേർപെടുത്തിയതോടെ മക്കളെ പോറ്റാനായി പല ജോലികളും ചെയ്തു. വളരെ കഷ്ടപ്പെട്ടാണ് താൻ മക്കളെ വളർത്തിയത്. പ്രമുഖ ബ്രാൻഡിന്റെ കുക്കിങ് ഉപകരണങ്ങൾ വിറ്റഴിച്ചും റിയൽ എസ്റ്റേറ്റ് ബ്രോക്കറായും വരെ ജോലി നോക്കിയതായും നിഷ പറഞ്ഞു. ഇപ്പോൾ ഇത്തരം വാർത്തകൾ കേൾക്കുമ്പോൾ വേദന തൊന്നുന്നു.

വിവാഹ ബന്ധം വേർപെടുത്തിയതോടെ ഞങ്ങൾ പോലും വിചാരിക്കാത്ത തരത്തിലുള്ള കഥകളാണ് പലരും പറഞ്ഞു നടക്കുന്നത്. ഇത്തരം മഞ്ഞകഥകൾ ആളുകളെ എത്രമാത്രം പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് ഇങ്ങനെ എഴുതുന്നവർ അറിയുന്നില്ല. എന്നാൽ വ്യാജ പ്രചരണങ്ങളിൽ ഇടയ്ക്ക് വേദന തോന്നാറുണ്ടെന്നും നിഷ പറയുന്നു.